x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ൻ​വീ​വി​ന്‍റെ പ്ര​വ​ർ‌​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തും: അ​ബ്ദു​ൾ ക​രീം ചേ​ലേ​രി

സ്വന്തം ലേഖകൻ
Published: November 23, 2026 10:18 PM IST | Updated: November 23, 2026 10:18 PM IST

ഹാ​​​ൻ​​​വീ​​​വ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി അ​​​ബ്ദു​​​ൾ ക​​​രീം ചേ​​​ലേ​​​രി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​പ്പോ​​​ൾ‌.

ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള കൈ​​​ത്ത​​​റി വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​നെ (ഹാ​​​ൻ​​​വീ​​​വ്) പു​​​തു​​​യു​​​ഗ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യി വ​​​ള​​​ർ​​​ത്തു​​​മെ​​​ന്ന് പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ബ്ദു​​​ൾ ക​​​രീം ചേ​​​ലേ​​​രി.

കൈ​​​ത്ത​​​റി മേ​​​ഖ​​​ല പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. എ​​​ങ്കി​​​ലും പ​​​ര​​​ന്പ​​​രാ​​​ഗ​​​ത വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന കാ​​​ഴ്ച​​​പ്പാ​​​ടാ​​​യ പു​​​തു​​​യു​​​ഗ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് കൈ​​​ത്ത​​​റി മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ആ ​​​മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും ആ​​​ഗ്ര​​​ഹ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ഹാ​​​ൻ​​​വീ​​​വി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ദീ​​​പി​​​ക​​യോ​​​ടു പ​​​റ​​​ഞ്ഞു.

15 വ​​​ർ​​​ഷ​​​മാ​​​യി ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള അ​​​നു​​​ഭ​​​വ സ​​​ന്പ​​​ത്ത് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് കൈ​​​ത്ത​​​റി മേ​​​ഖ​​​ല​​​യു​​​ടെ​​​യും ഈ ​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മു​​​സ്‌​​​ലിം ലീ​​​ഗ് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ അ​​​ബ്ദു​​​ൾ ക​​​രീം ചേ​​​ലേ​​​രി നേ​​​രത്തേ കൈ​​​ത്ത​​​റി വ​​​കു​​​പ്പി​​​ൽ സ്റ്റേ​​​റ്റ് ലെ​​​വ​​​ൽ ട്രെ​​​യി​​​നിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യും ടെ​​​ക്സ്ഫെ​​​ഡി​​​ൽ സ്പെ​​​ഷ​​​ൽ ഓ​​​ഫി​​​സ​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. തോ​​​ട്ട​​​ട ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹാ​​​ൻ​​​ഡ്‌​​​ലൂം ടെ​​​ക്നോ​​​ള​​​ജി എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​യ്യാ​​​ന്പ​​​ല​​​ത്തെ ഹാ​​​ൻ​​​വീ​​​വ് ഹെ​​​ഡ് ഓ​​​ഫി​​​സി​​​ലെ​​​ത്തി അ​​​ദ്ദേ​​​ഹം ചു​​​മ​​​ത​​​ല​​​യേ​​​റ്റു. മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​കെ.​ ഗോ​​​വി​​​ന്ദ​​​ൻ എം​​​എ​​​ൽ​​​എ, ടി.​​​ഒ.​​​മോ​​​ഹ​​​ന​​​ൻ എം​​​എ​​​ൽ​​​എ, ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ർ കെ.​​​പി.​​​താ​​​ഹി​​​ർ, ഹാ​​​ൻ​​​വീ​​​വ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​രു​​​ണാ​​​ച​​​ലം സു​​​കു​​​മാ​​​ര​​​ൻ, ക​​​ന്പ​​​നി സെ​​​ക്ര​​​ട്ട​​​റി അ​​​രു​​​ൺ അ​​​ഗ​​​സ്റ്റി​​​ൻ, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ർ സു​​​ദീ​​​പ്, പ്രൊ​​​ഡ​​​ക്‌‌​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ വി.​ ​​ഷാ​​​ജി, ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ കു​​​ഞ്ഞ​​​ഹ​​​മ്മ​​​ദ്, രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളാ​​​യ മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ്, അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ ക​​​ല്ലാ​​​യി, എം.​​​എ.​​​ ക​​​രീം എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Abdul Kareem Cheleri Hanveev Business

Recent News

Corehub Up