സഹകരണ സ്ഥാപനങ്ങളില്‍ 207 അവസരങ്ങള്‍
സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘം/​​​ബാ​​​ങ്കു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 207 ഒ​​​ഴി​​​വി​​​ലേ​​​ക്കാ​​​ണ് വി​​​ജ്ഞാ​​​പ​​​നം.

ഇ​​​തി​​​ൽ 190 ഒ​​​ഴി​​​വ് ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്/​​​കാ​​​ഷ്യ​​​ർ ത​​​സ്തി​​​ക​​​യി​​​ലാ​​​ണ്. സെ​​​ക്ര​​​ട്ട​​​റി-2, അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി/​​​ചീ​​​ഫ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്-7, സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ-4, ഡേ​​​റ്റ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ-4 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വ്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ലൈ 2.

നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം. പ​​​രീ​​​ക്ഷാ​​​ബോ​​​ർ​​​ഡ് ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​രീ​​​ക്ഷാ​​​ബോ​​​ർ​​​ഡ് ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​കാ​​​രം.

ഒ​​​റ്റ​​​ത്ത​​​വ​​​ണ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലാ​​​ത്ത ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​റ്റ​​​ത്ത​​​വ​​​ണ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷ​​​വും, നി​​​ല​​​വി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ലൂ​​​ടെ​​​യും ഓ​​​ണ്‍ലൈ​​​നാ​​​യി പ​​​രീ​​​ക്ഷ ബോ​​​ർ​​​ഡി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

= www.cseb.kerala.gov.in