ബോ​ളി​വു​ഡിനെ "ചിരിപ്പിച്ച' കാ​ദ​ർ ഖാ​ൻ ഓർമയായി
Tuesday, January 1, 2019 12:08 PM IST
പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കാ​ദ​ർ ഖാ​ൻ(81) അ​ന്ത​രി​ച്ചു. കാ​ന​ഡ​യി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ദീ​ർ​ഘ​നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹാ​സ്യ​വേ​ഷ​ങ്ങ​ളി​ലും വി​ല്ല​നാ​യും തി​ള​ങ്ങി​യ കാ​ദ​ർ ഖാ​ൻ മു​ന്നൂ​റി​ലേ​റെ സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

1973ൽ ​രാ​ജേ​ഷ് ഖ​ന്ന​യ്ക്കൊ​പ്പം അ​ഭി​ന​യി​ച്ച "ദാ​ഗ്' അ​ര​ങ്ങേ​റ്റ ചി​ത്രം. 1980-90 കാ​ല​ത്ത് ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ മി​ന്നി​ത്തി​ള​ങ്ങി താ​ര​മാ​ണ് കാ​ദ​ർ ഖാ​ൻ. മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​ടെ അ​മി​താ​ഭ് ബ​ച്ച​ൻ അ​ട​ക്ക​മു​ള്ള സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി.

എ​ഴു​ത്തു​കാ​ര​നാ​യി സി​നി​മ​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് കാ​ദ​ർ ഖാ​ൻ അ​ഭി​ന​യ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. 1972ൽ ​ര​ൺ​ദീ​ർ ക​പൂ​ർ-​ജ​യാ ബ​ച്ച​ൻ ജോ​ടി അ​ഭി​ന​യി​ച്ച ജാ​വാ​നി ദി​വാ​നി എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ആ​ദ്യം സം​ഭാ​ഷ​ണം ഒ​രു​ക്കി​യ​ത്. പി​ന്നീ​ട് 250ലേ​റെ നി​ര​വ​ധി സി​നി​മ​ക​ൾ​ക്ക് വേ​ണ്ടി സം​ഭാ​ഷ​ണം എ​ഴു​തി.

ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡ് അ​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും കാ​ദ​ർ ഖാ​നെ തേ​ടി​യെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.