ഐശ്വര്യാ റായിയെ ആ​ഷ് എ​ന്നു മാത്രമല്ല വിളിക്കുന്നത്
Thursday, November 29, 2018 10:06 AM IST
ആ​ഷ് എ​ന്നു പ​റ​ഞ്ഞാ​ൽ ഇ​ന്ത്യാ​ക്കാ​ർ​ക്ക് ബോ​ളി​വു​ഡ് സു​ന്ദ​രി ഐ​ശ്വ​ര്യ റാ​യ് ആ​ണ്. ബ​ന്ധു​ക്ക​ളും ആ​രാ​ധ​ക​രു​മെ​ല്ലാം ഐശ്വര്യയെ വി​ളി​ക്കു​ന്ന​ത് ആ​ഷ് എ​ന്നാ​ണ്. എ​ന്നാ​ൽ ആ​ഷി​ന്‍റെ യ​ഥാ​ർ​ഥ ഓ​മ​ന​പ്പേ​ര് ആ​ഷ് എ​ന്ന​ല്ല​ത്രേ. അ​വി​ചാ​രി​ത​മാ​യി​ട്ടാ​ണ് ഐ​ശ്വ​ര്യ​യു​ടെ യ​ഥാ​ർ​ഥ ഓ​മ​ന​പ്പേ​ര് ആ​രാ​ധ​ക​ർ​ക്ക് വീ​ണു കി​ട്ടി​യ​ത്.

മോ​ഡ​ലും ബ്ലോ​ഗ​റു​മൊ​ക്കെ​യാ​ണ് ഐ​ശ്വ​ര്യ​യു​ടെ സ​ഹോ​ദ​ര​ഭാ​ര്യ ഷി​ർ​മ. ക​ഴി​ഞ്ഞ ദി​വ​സം ഷി​ർ​മ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യ​വേ​യാ​ണ് ഐ​ശ്വ​ര്യ റാ​യി​യു​ടെ അ​ധി​ക​മാ​രും അ​റി​യാ​ത്ത പേ​ര് പ​റ​ഞ്ഞ​ത്.

നി​ങ്ങ​ളു​ടെ ആ​ന്‍റിയെ​പ്പ​റ്റി മ​ക്ക​ളോ​ട് എ​ങ്ങ​നെ​യാ​ണ് പ​റ​ഞ്ഞു​കൊ​ടു​ക്കു​ക എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​രം പ​റ​യ​വേ​യാ​ണ് ഗു​ലു മാ​മി എ​ന്ന പേ​ര് ഷി​ർ​മ പ​റ​ഞ്ഞ​ത്. കു​ട്ടി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ഗു​ലു​മാ​മി ആ​ണ് ഐ​ശ്വ​ര്യ​യെ​ന്ന് ഷി​ർ​മ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.