നാളെയാണ് ആ കല്യാണം
Tuesday, November 13, 2018 9:54 AM IST
ബോളിവുഡ് താര ങ്ങളായ ദീ​പി​ക പ​ദു​ക്കോണി​ന്‍റെയും ര​ണ്‍​വീ​ർ സിംഗിന്‍റെയും വിവാഹം നാളെ ഇ​റ്റ​ലി​യിൽ നടക്കും. സം​ഗീ​ത ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ര​ണ്ട് ആ​ചാ​ര പ്ര​കാ​ര​മാ​ണ് വി​വാ​ഹം ന​ട​ക്കു​ന്ന​ത്. ക​ന്ന​ട ആ​ചാ​ര പ്ര​കാ​ര​മാ​ണ് നാളെ വി​വാ​ഹം ന​ട​ക്കു​ക.

15ന് ​വ​ട​ക്കേ ഇ​ന്ത്യ​ൻ ആ​ചാ​ര പ്ര​കാ​രം ച​ട​ങ്ങു​ക​ൾ ന​ട​ക്കും. വി​വാ​ഹശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ബംഗളൂരുവിലും മും​ബൈ​യിലും വി​വാ​ഹ സ​ൽക്കാരം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​വാ​ഹ​ത്തി​നാ​യി താ​ര കു​ടും​ബം ഇ​റ്റ​ലി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.