സ​ൽ​മാ​നൊ​പ്പം അ​ഭി​ന​യി​ക്കു​വാ​ൻ എ​നി​ക്ക് ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു: ശ​ശി ത​രൂ​ർ
Sunday, September 2, 2018 11:47 AM IST
സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ത​നി​ക്ക് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു​വെ​ന്ന് ശ​ശി ത​രൂ​ർ എം​പി. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നും ത​നി​ക്കു ല​ഭി​ച്ച ക്ഷ​ണ​ത്തെ കു​റി​ച്ച് ശ​ശി ത​രൂ​ർ പ​റ​ഞ്ഞ​ത്.

ഒ​രു പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍റെ ചി​ത്ര​ത്തി​ലേ​ക്കാ​ണ് എ​നി​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്. എ​ന്നാ​ൽ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. നി​ങ്ങ​ൾ​ക്ക് വി​ദേ​ശ​കാ​ര്യ​മാ​ന്ത്രി​യാ​യി ഇ​രി​ക്ക​ണ​മെ​ങ്കി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യി അ​ഭി​ന​യി​ക്കാ​തി​രി​ക്കു​ക. അ​ത് ശ​രി​യാ​ണെ​ന്ന് എ​നി​ക്കും തോ​ന്നി. അ​തു​കൊ​ണ്ട് ആ ​അ​വ​സ​രം ഞാ​ൻ നി​ര​സി​ച്ചു. ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

പി​ന്നീ​ട് ആ ​സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ഞാ​ൻ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സി​ൽ ജോ​ലി ആ​രം​ഭി​ച്ചു. താ​ൻ യു​വാ​വും സു​ന്ദ​ര​നു​മാ​യി​രു​ന്ന കാ​ല​ത്ത് എ​ന്തു​കൊ​ണ്ടാ​ണ് ആ​രും സി​നി​മ​യി​ലേ​ക്കു ക്ഷ​ണി​ക്കാ​തി​രു​ന്ന​തെ​ന്ന് എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.