x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​വി​ല​ക്ക​ട​വി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് വേ​ണം; മ​ന്ത്രി​ക്ക് നി​വേ​ദ​നം

വെബ് ഡെസ്ക്
Published: November 23, 2026 06:09 AM IST | Updated: November 23, 2026 06:09 AM IST

മാ​വി​ല​ക്ക​ട​വ് റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് ക​ർ​മസ​മി​തി അം​ഗ​ങ്ങ​ൾ മ​ന്ത്രി മോ​ൻസ് ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കു​ന്നു.

ഉ​ളി​ക്ക​ൽ: നു​ച്യാ​ട് പു​ഴ​യ്ക്ക് കു​റു​കെ മാ​വി​ല​ക്ക​ട​വി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ർ​മ​സ​മി​തി അം​ഗ​ങ്ങ​ൾ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കി. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ നു​ച്യാ​ട്, വ​യ​ത്തൂ​ർ മേ​ഖ​ല​ക​ളി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും ജ​ന​ങ്ങ​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യം.

പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ പ്ര​ദേ​ശ​ത്തെ 4000 ഏ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി​ക്ക് ജ​ല​സേ​ച​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​നാ​കും. വേ​ന​ൽ​ക്കാ​ല​ത്തെ രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നൊ​പ്പം കൃ​ഷി നി​ല​നി​ർ​ത്താ​നും കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. നു​ച്യാ​ട് പു​ഴ​യി​ലെ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും. മാ​വി​ല​ക്ക​ട​വി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ജ​ല​വി​ഭ​വ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 2023 ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ പി.​ഡി. സേ​വ്യ​ർ, ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ കു​ന്ന​പ്പ​ള്ളി, മ​ണി​പ്പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡൊ​മി​നി​ക് ജോ​ർ​ജ്, മേ​ഴ്സി തു​രു​ത്തേ​ൽ, സു​ജി ഉ​ളി​ക്ക​ൽ, ബെ​ന്നി ജോ​ൺ തൈ​പ്പ​റ​മ്പി​ൽ, അ​സീ​സ് മൂ​പ്പ​ൻ, സി​ൽ​വി നാ​ക്കു​ഴി​ക്കാ​ട്ട്, അ​നീ​ഷ് ബാ​ബു, പ്ര​സ​ന്ന ദാ​സ്, കെ.​വി. ഷാ​ജി, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

Tags : memorandum submitted to the Ministe Nattuvishesham DistrictNews

Recent News

Corehub Up