Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Keralolsavam

Palakkad

നെന്മാറ പഞ്ചായത്ത് കേ​ര​ളോ​ത്സ​വത്തിനു സമാപനം

നെ​ന്മാ​റ: പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ൽ 293 പോ​യി​ന്‍റ് നേ​ടി ബോ​യ്സ് ക്ല​ബ് ചാ​മ്പ്യ​ന്മാ​രാ​യി. 105 പോ​യി​ന്‍റ് നേ​ടി വൈ​എ​സ്എം നെ​ന്മാ​റ ര​ണ്ടാം​സ്ഥാ​നം നേ​ടി. വി​ജ​യി​ച്ച ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് കെ. ​പ്രേ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. എ​ൽ​ദോ, നാ​രാ​യ​ണ​ൻ തോ​ട്ട​ത്തി​ൽ, എം.​ആ​ർ. നാ​രാ​യ​ണ​ൻ, എ​ൻ. ഗോ​കു​ൽ​ദാ​സ്, സൗ​മ്യ വി​ജ​യ്, എ​സ്. അ​മീ​ർ​ജാ​ൻ, പി.​സി. രാ​ജ​ൻ, എ​ൻ. പ്ര​കാ​ശ​ൻ, സൂ​ഭ​ജ, രാ​ധാ​കൃ​ഷ്ണ​ൻ, മ​നോ​ജ് പ്ര​സം​ഗി​ച്ചു.

District News

കേ​ര​ളോ​ത്സ​വം: ക്രി​ക്ക​റ്റി​ൽ ഐ​ഡ​ർ ക്യാ​പി​റ്റ​ൽ​സ് ജേ​താ​ക്ക​ള്‍

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ഐ​ഡ​ർ ക്യാ​പി​റ്റ​ൽ​സ് കൂ​രാ​ച്ചു​ണ്ട് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ റ​ൺ​റൈ​ഡേ​ഴ്സ് കൂ​രാ​ച്ചു​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഐ​ഡ​ർ ജേ​താ​ക്ക​ളാ​യ​ത്. വി​ജ​യി​ക​ൾ​ക്ക് "ജോ​സ് മു​ണ്ട​യ്ക്ക​പ്പ​ട​വി​ൽ സ്മാ​ര​ക ട്രോ​ഫി'​യും മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ര​ണ്ടാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് "വ​ർ​ക്കി ആ​നി​ക്കാ​ട്ട് സ്മാ​ര​ക ട്രോ​ഫി'​യും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബി​ന്ദു​മോ​ൾ തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, ചെ​റി​യാ​ൻ ജോ​സ​ഫ് അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, ജോ​സ് വെ​ളി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കേ​ര​ളോ​ത്സ​വം മാ​ഞ്ഞൂ​ര്‍

മാ​ഞ്ഞൂ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ളോ​ത്സ​വം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വോ​ളി​ബോ​ൾ, ഫു​ട്‌​ബോ​ള്‍, അ​ത്‌​ല​റ്റി​ക്‌​സ്, ബാ​ഡ്മി​ന്‍റ​ണ്‍, നീ​ന്ത​ല്‍, ക​ബ​ഡി, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളെ​ല്ലാം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ക​ലാ​മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​വി​ജ​യി​കൾക്ക് മ​ന്ത്രി മെ​ഡ​ലു​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.

District News

കേ​ര​ളോ​ത്സ​വ​ത്തി​ന് സ​മാ​പ​നം

പു​ലാ​മ​ന്തോ​ള്‍ : ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി കെ. ​എം. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, സാ​ഹി​ത്യ​കാ​ര​ന്‍ പി. ​സു​രേ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​ധ , വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​സീ​ബ് വ​ള​പു​രം, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ഫൗ​സ്യ പെ​രു​മ്പ​ള്ളി, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ടി. ഇ​സ്സു​ദ്ധീ​ന്‍, സ​ജി​ല പ​ള്ള​ത്ത്, ബ്ലോ​ക്ക് അം​ഗം ഷാ​ജി ക​ട്ടു​പ്പാ​റ, അം​ഗ​ങ്ങ​ളാ​യ കെ.​എം. നൂ​റു​ല്‍ അ​മീ​ന്‍, പ്രേ​മ​ല​ത, വി.​പി. അ​ബ്ദു​ല്‍ ക​മാ​ല്‍, നീ​തു തോ​മ​സ്, ബേ​ബി ശ്രീ​ധ​ര​ന്‍, ഉ​മ്മു ഹ​ബീ​ബ, റാ​ഷി​ദ ഹു​സൈ​ന്‍, ഷെ​ബീ​റ ഖ​ലീ​ല്‍,ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ കെ.​കെ. ഹൈ​ദ്ര​സ് ഹാ​ജി, സ​ലീം കു​രു​വ​മ്പ​ലം, ജ​മാ​ല്‍ , പി.​ടി. സൈ​നു​ദ്ധീ​ന്‍, ബ​ഷീ​ര്‍ വാ​ഫി, ഷി​ബു ചെ​റി​യാ​ന്‍, കെ. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​ബ്ദു​പാ​റ​ക്ക​ട​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

അ​ല​യ​മ​ണ്ണി​ല്‍ ആ​വേ​ശ​മാ​യി കേ​ര​ളോ​ത്സ​വം

അ​ഞ്ച​ല്‍ : സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച കേ​ര​ളോ​ത്സ​വ​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം.
മി​ക​ച്ച പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തി​യ കേ​ര​ളോ​ത്സ​വ​ത്തി​ല്‍ ആ​വേ​ശം വി​ത​റി ക​ബ​ടി​യും വ​ടംവ​ലി മ​ത്സ​ര​വും. ക​ബ​ഡി ക​ളി മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശം ഇ​ട​യ്ക്കു കൈ​യ​ങ്കാ​ളി​യി​ലേ​ക്ക്. ഇ​തോ​ടെ അ​ഞ്ച​ല്‍ പൊലിസും സ്ഥ​ല​ത്തെ​ത്തി. ചെ​റി​യ സം​ഘ​ര്‍​ഷ​ങ്ങ​ളും വാ​ക്കേ​റ്റ​വു​മൊ​ക്കെ ഒ​ഴി​ച്ചാ​ല്‍ കേ​ര​ളോ​ത്സ​വ​ത്തി​ന് ആ​വേ​ശ​ത്തോ​ടെ​യു​ള്ള സ​മാ​പ​നം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.ആ​ന​ന്ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ്യോ​തി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ സു​നു​ല്‍ ദ​ത്ത്, മാ​ഹീ​ന്‍ കാ​ട്ടും​പു​റം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ജി. സാ​ബു, സി. ​അം​ബി​കാ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 427 പോ​യി​ന്‍റുക​ള്‍ നേ​ടി വ​ന​ത്തു​മു​ക്ക് മ​ല​ര്‍​വാ​ടി ക​ലാ​കാ​യി​ക വേ​ദി ഓ​വ​റോ​ള്‍ ചാന്പ്യന്മാരായി. 296 പോ​യി​ന്‍റുക​ള്‍ നേ​ടി ടീം ​ഫോ​ര്‍ ഗ​യി​സ് ര​ണ്ടാം സ്ഥാ​ന​വും ഡ​ര്‍​ബി പു​ല്ലാ​ഞ്ഞി​യോ​ട് 257 പോ​യി​ന്‍റുംമാ​യി മൂ​ന്നാം സ്ഥാ​ന​വും നേടി.

 

District News

കേ​ര​ളോ​ത്സ​വം; കൂ​ട​ര​ഞ്ഞി​യി​ൽ ജ​ന​കീ​യ വി​ളം​ബ​ര​റാ​ലി ന​ട​ത്തി

കൂ​ട​ര​ഞ്ഞി : കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് കൂ​ട​ര​ഞ്ഞി​യി​ൽ വി​പു​ല​മാ​യ ജ​ന​കീ​യ വി​ളം​ബ​ര​റാ​ലി സം​ഘ​ടി​പ്പി​ച്ചു.​എ​സ്എം​എ. (സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി) രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് പ​ണം സ​മാ​ഹ​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു റാ​ലി.​

കൂ​ട​ര​ഞ്ഞി പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​ർ, ക​ലാ-​കാ​യി​ക പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ആ​യി​ഷ ബി.​ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​സാ​റ ബീ​ഗം, ജെ​യിം​സ് വേ​ളാ​ശ്ശേ​രി, ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി, സ​ക്കീ​ന സ​ലിം, വി​നോ​ദ് മ​ഞ്ഞ​പ്പാ​റ, ഷി​ബ റോ​യ്, റോ​യ് ആ​ക്കേ​ൽ, ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു

പാ​റ​ശാ​ല: പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ​യും യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു​വ​ന്ന കേ​ര​ളോ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​യി. പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​വും പു​ര​സ്കാ​ര വി​ത​ര​ണ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​വ​തി​യാ​ന്‍​വി​ള സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. താ​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​നി​ത കു​മാ​രി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എം. ​സു​നി​ല്‍, വി. ​സു​നി​ല്‍​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ​എം. ഗോ​പ​കു​മാ​ര്‍, എ​സ്. ഷീ​ജ, വി.​ജെ. ശ്രീ​നി, പ്രി​യ ജാ​സ്മി​ന്‍, ഡി.​ടി. ഷീ​ജ, അ​മ്പി​ളി, ജെ. ​രാ​ജി, ടി. ​കു​മാ​ര്‍, വി​ജി​മോ​ള്‍, ശാ​ലി​നി, കെ. ​രാ​ജി, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം തു​ട​ങ്ങി

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ക്രി​ക്ക​റ്റ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി സ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്റ് ഷി​നു ക​ച്ചി​റ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ള്‍, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി വോ​ളി ബോ​ള്‍, ബാ​സ്‌​ക​റ്റ് ബോ​ള്‍, ഫു​ട്‌​ബോ​ള്‍, അ​ത്‌​ല​റ്റി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. കേ​ര​ളോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 250ഓ​ളം യു​വ​തീ​യു​വാ​ക്ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

District News

കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്കം

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ളോ​ത്സ​വ​ത്തി​ന് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തോ​ടെ തു​ട​ക്ക​മാ​യി. ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​ന​ത ക​രി​യാ​ത്തും​പാ​റ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി എം​വൈ​സി ക​ക്ക​യം ജേ​താ​ക്ക​ളാ​യി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, റാ​ഹി​ൽ, ബി​ജി​ത്ത്, ജെം​സി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ്, പ്ര​ബീ​ഷ് ത​ളി​യോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യ​ദു​രാ​ജ്, ബി​ബി​ൻ ബാ​ബു, ക്രി​സ്റ്റി പൗ​ലോ​സ്, അ​ക്ഷ​യ് അ​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

കു​ള​ത്തൂ​പ്പു​ഴയിൽ കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

 കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. കു​ള​ത്തൂ​പ്പു​ഴ ടൗ​ണ്‍ സ​ര്‍​ക്കാ​ര്‍ യു​പി സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്് എം. ​സൈ​ന​ബാ​ബീ​വി പ​താ​ക ഉ​യ​ര്‍​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്‍ സു​ഭി​ലാ​ഷ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ല ദേ​വി. ഷ​ബി​ന അ​ന്‍​വ​ര്‍, സു​നി​ല്‍​കു​മാ​ര്‍, ഷ​ണ്‍​മു​ഖ​ന്‍, നി​സാം, വി​ഷ്ണു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കേ​ര​ളോ​ത്സ​വം 14ന് ​സ​മാ​പി​ക്കും.

Latest News

Corehub Up