കുളത്തൂപ്പുഴ പഞ്ചായത്ത് കേരളോത്സവത്തിന് പ്രസിഡന്റ് എം. സൈനബാബീവി പതാക ഉയര്‍ത്തുന്നു.
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. കുളത്തൂപ്പുഴ ടൗണ്‍ സര്‍ക്കാര്‍ യുപി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ്് എം. സൈനബാബീവി പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്‍ സുഭിലാഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ അനില ദേവി. ഷബിന അന്‍വര്‍, സുനില്‍കുമാര്‍, ഷണ്മുഖന്, നിസാം, വിഷ്ണു പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ സന്നിഹിതരായിരുന്നു. കേരളോത്സവം 14ന് സമാപിക്കും.
Tags : Keralolsavam Nattuvishesham DistrictNews DeepikaNews