മുള്ളന്‍കൊല്ലി പഞ്ചായത്ത് കേരളോത്സവം പാടിച്ചിറയില്‍ പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്ത് കേരളോത്സവം പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് ലിസി സാബു നിര്‍വഹിച്ചു. പഞ്ചായത്തംഗം സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, വിവിധ ക്ലബ്ബ് ഭാരവാഹികള്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളിലായി വോളി ബോള്‍, ബാസ്കറ്റ് ബോള്‍, ഫുട്ബോള്‍, അത്ലറ്റിക്സ് മത്സരങ്ങള്‍ നടത്തും. കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിന് 250ഓളം യുവതീയുവാക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags : Keralolsavam Nattuvishesham DistrictNews DeepikaNews