മാഞ്ഞൂര്‍ പഞ്ചായത്ത് കേരളോത്സവ വിജയികള്‍ക്ക് മന്ത്രി മോന്‍സ് ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോൾ.
മാഞ്ഞൂർ: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേരളോത്സവം നടത്തി. വൈസ് പ്രസിഡന്റ് ലിസി ജോസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് കേരളോത്സവം ഉദ്ഘാടനം ചെയ്തു.
വോളിബോൾ, ഫുട്ബോള്‍, അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, നീന്തല്‍, കബഡി, ക്രിക്കറ്റ് മത്സരങ്ങളെല്ലാം സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കലാമത്സരങ്ങളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന സമാപനസമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. മത്സരവിജയികൾക്ക് മന്ത്രി മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
Tags : Manjoor Keralolsavam Nattuvishesham DistrictNews