കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ എംവൈസി കക്കയത്തിന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ട്രോഫി നൽകുന്നു.
കൂരാച്ചുണ്ട്: പഞ്ചായത്തിൽ കേരളോത്സവത്തിന് ഫുട്ബോൾ മത്സരത്തോടെ തുടക്കമായി. കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജനത കരിയാത്തുംപാറയെ പരാജയപ്പെടുത്തി എംവൈസി കക്കയം ജേതാക്കളായി. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ സമ്മാനങ്ങൾ വിതരണം ചെയ്തു. സന്ദീപ് കളപ്പുരയ്ക്കൽ, റാഹിൽ, ബിജിത്ത്, ജെംസിൽ, പഞ്ചായത്തംഗങ്ങളായ സണ്ണി ജോസഫ്, പ്രബീഷ് തളിയോത്ത് എന്നിവർ പ്രസംഗിച്ചു. യദുരാജ്, ബിബിൻ ബാബു, ക്രിസ്റ്റി പൗലോസ്, അക്ഷയ് അനീഷ് എന്നിവർ നേതൃത്വം നൽകി.
Tags : Keralolsavam Nattuvishesham DistrictNews DeepikaNews