ഷോളയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ പുരസ്കാരങ്ങൾ നൽകുന്നു.
അഗളി: ഷോളയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര അധ്യക്ഷയായി. ജനപ്രതിനിധികളായ വനിതാ രാജൻ, അശോക്, വി. ഗോമതി, ഗണേശൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കനകരാജ് സ്വാഗതവും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിജി ജോസഫ് നന്ദിയും പറഞ്ഞു.
Tags : Keralolsavam nattuvishesham local news Sholayur Grama Panchayat