ഗ്രാഫ്റ്റ് തൈകൾ വാങ്ങുന്പോൾ
Tuesday, June 10, 2025 10:01 AM IST
നഴ്സറികളിൽ നിന്നു ഗ്രാഫ്റ്റ് തൈകൾ വാങ്ങുന്പോൾ ഒട്ടിച്ചു ചേർത്ത ഭാഗം നന്നായി ചേർന്നിരിക്കുന്നു എന്ന് ഉറപ്പാക്കണം. ഗ്രാഫ്റ്റിനു മുകളിലെ ഭാഗമാണ് നാം ഉദ്ദേശിക്കുന്ന ഇനമായി വളർന്നു വരേണ്ടത്.
അതുകൊണ്ടു തന്നെ ഗ്രാഫ്റ്റുകൾ നടുന്പോൾ ഗ്രാഫ്റ്റ് ഭാഗം കുഴിക്കു മുകളിലായി വേണം നടാൻ. ഗ്രാഫ്റ്റ് ചെയ്ത ഭാഗം കാറ്റത്തിളകി ഒടിഞ്ഞു പോകാതിരിക്കാൻ ഒരു കന്പുനാട്ടി കെട്ടി നിർത്തുന്നതു നല്ലതാണ്. തൈകൾക്ക് ആദ്യകാലത്ത് തണൽ നൽകാം.
തൈകൾ നടുന്ന കുഴികളിൽ വെള്ളം അധികനേരം കെട്ടി നിൽക്കുന്നതു നല്ലതല്ല. തൈകൾ ഉടനടി നടുന്നില്ലെങ്കിൽ അവ തണലിൽ വയ്ക്കണം. ആവശ്യമെങ്കിൽ നനയ്ക്കണം. നടുന്ന സസ്യമേതായാലും അതിനാവശ്യമായ വളങ്ങൾ നൽകണം.