ആടുവസന്ത
Saturday, May 10, 2025 10:48 AM IST
ആടുകളെ ബാധിക്കുന്ന മാരകമായ പകർച്ചവ്യാധിയാണ് ആടുവസന്ത. പാരാമിക്സോ വൈറസ് കുടുംബത്തിൽപ്പെട്ട മോർബിലി വൈറസുകളാണ് രോഗകാരികൾ. നാലു മാസത്തിനും ഒരു വയസിനും ഇടയിൽ പ്രായമുള്ള ആടുകളിലാണു കൂടുതലായും രോഗം കണ്ടുവരുന്നത്.
അസുഖമുള്ള മൃഗങ്ങളുടെ ശരീരസ്രവങ്ങളിലൂടെയാണ് മറ്റുള്ളവയിലേക്കു പകരുന്നത്. രോഗാണുക്കൾ കലർന്ന വെള്ളം, തീറ്റ എന്നിവയിലൂടെയും രോഗം പകരാം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 4 മുതൽ 6 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും.
ശക്തമായ പനി, തൂങ്ങിനിൽക്കൽ,തുമ്മൽ, കണ്ണിൽനിന്നും മൂക്കിൽ നിന്നുമുള്ള നീരൊലിപ്പ് എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വായിൽ വ്രണങ്ങൾ ഉണ്ടാകുകയും ഉമിനീര് ഒലിച്ചിറങ്ങുകയും ചെയ്യും.
മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ശക്തമായ വയറിളക്കമുണ്ടാകും. വൈറസ് രോഗബാധയായതിനാൽ ഫലപ്രദമായ ചികിത്സയില്ല.എന്നാൽ ക്വാറന്റീൻ വഴിയും പ്രതിരോധ കുത്തിവയ്പിലൂടെയും രോഗത്തെ പ്രതിരോധിക്കാം.