കാ​യീ​ച്ച​യെ ന​ശി​പ്പി​ക്കാ​ൻ ഉ​ത്ത​മ​മാ​ണ് യൂ​ജി​നോ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന തു​ള​സി കൊ​ണ്ടു​ണ്ടാ​ക്കു​ന്ന കെ​ണി. ഇ​തി​നാ​യി ഒ​രു​പി​ടി തു​ള​സി ച​ത​ച്ചെ​ടു​ത്ത് അ​തി​ൽ 30 മി​ല്ലി വെ​ള്ളം, 10 ഗ്രാം ​പൊ​ടി​ച്ച ശ​ർ​ക്ക​ര, നാ​ലോ അ​ഞ്ചോ തു​ള്ളി എ​ണ്ണ, അ​ല്ലെ​ങ്കി​ൽ സോ​പ്പ് എ​ന്നി​വ ചേ​ർ​ക്കു​ക.

ശേ​ഷം ഒ​രു പ്ലാ​സ്റ്റി​ക്ക് കു​പ്പി​യെ​ടു​ത്ത് മ​ധ്യ​ഭാ​ഗ​ത്തെ ഇ​രു​വ​ശ​ങ്ങ​ളി​ലും മൂ​ന്നു നാ​ലി​ഞ്ച് നീ​ള​വും ര​ണ്ട്, മൂ​ന്നി​ഞ്ച് വീ​തി​യു​മു​ള്ള ദ്വാ​ര​ങ്ങ​ളി​ട്ട് മി​ശ്രി​തം അ​തി​ലൊ​ഴി​ച്ച് മാ​വി​ന്‍റെ ക​ന്പു​ക​ളി​ൽ കെ​ട്ടി​യി​ടാം.


തു​ള​സി​ച്ചാ​റി​ന്‍റെ മ​ണം ശ്വ​സി​ച്ചെ​ത്തു​ന്ന കാ​യീ​ച്ച​ക​ൾ കു​പ്പി​യി​ലെ വെ​ള്ള​ത്തി​ൽ വീ​ണു ചാ​കും. കാ​യീ​ച്ച​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന മ​റ്റു വി​ള​ക​ളി​ലും ഈ ​കെ​ണി ഫ​ല​പ്ര​ദ​മാ​ണ്.