കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന പ​ച്ച​ക്ക​റി ഇ​ന​മാ​ണ് പാ​വ​ൽ. പോ​ഷ​ക സ​മൃ​ദ്ധ​വും ഔ​ഷ​ധ ഗു​ണ​മേ​റെ​യു​ള്ള​തു​മാ​യ പാ​വ​ൽ കൃ​ഷി​ചെ​യ്യു​ന്പോ​ൾ ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ ന​ല്ല വി​ള​വ് ല​ഭി​ക്കും.

മേ​യ് - ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ - ഡി​സം​ബ​ർ, ജ​നു​വ​രി - മാ​ർ​ച്ചാ​ണ് പാ​വ​ലി​ന്‍റെ ന​ടീ​ൽ കാ​ലം.

ഇ​ന​ങ്ങ​ൾ

പ്രി​യ: പ​ച്ച​നി​റ​ത്തി​ൽ നീ​ള​മു​ള്ള കാ​യ്ക​ൾ. പ്രി​യ​ങ്ക: വെ​ളു​ത്ത നി​റ​ത്തി​ൽ വ​ലി​പ്പ​മു​ള്ള​തും പ​ര​ന്ന മു​ള്ളു​ക​ളു​ള്ള​തു​മാ​യ ഇ​നം. പ്രീ​തി: ഇ​ട​ത്ത​രം നീ​ള​ത്തി​ൽ വെ​ളു​ത്ത നി​റ​ത്തി​ൽ മു​ള്ളു​ക​ൾ നി​റ​ഞ്ഞ ഇ​നം.

ന​ടീ​ൽ

ഒ​രു സെ​ന്‍റി​ന് 20-25 ഗ്രാം ​വി​ത്ത് വേ​ണം. ചാ​ക്കി​ലാ​ണെ​ങ്കി​ൽ 2-3 വി​ത്തു​ക​ൾ ന​ടാം. ത​ലേ ദി​വ​സം ന​ന​ഞ്ഞ കോ​ട്ട​ൻ തു​ണി​യി​ൽ പൊ​തി​ഞ്ഞു വ​ച്ച ശേ​ഷം ന​ട്ടാ​ൽ പെ​ട്ട​ന്ന് മു​ള പൊ​ട്ടും.


വി​ത്ത് പാ​കി മു​ള​പ്പി​ച്ചെ​ടു​ത്തും ന​ടാം. ത​ട​മൊ​രു​ക്കു​ന്പോ​ൾ എ​ല്ലു​പൊ​ടി​യും ചാ​ണ​ക​പ്പൊ​ടി​യും ചേ​ർ​ത്ത് മ​ണ്ണി​ള​ക്ക​ണം.

പ​ച്ച​ത്തു​ള്ള​ൻ, വെ​ള്ളീ​ച്ച എ​ന്നീ കീ​ട​ങ്ങ​ളി​ൽ നി​ന്നു ചെ​ടി​യെ സം​ര​ക്ഷി​ക്കാ​ൻ വേ​പ്പെ​ണ്ണ, ആ​വ​ണ​ക്കെ​ണ്ണ, വെ​ളു​ത്തു​ള്ളി എ​ന്നി​വ ചേ​ർ​ത്ത മി​ശ്രി​തം സ്പ്രേ ​ചെ​യ്തു കൊ​ടു​ക്ക​ണം.

കാ​യീ​ച്ച​ക​ളി​ൽ നി​ന്നു കാ​യ്ക​ളെ സം​ര​ക്ഷി​ക്കാ​ൻ പേ​പ്പ​ർ കൂ​ടു​ക​ളി​ൽ പൊ​തി​യു​ന്ന​ത് ന​ല്ല​താ​ണ്.

ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ജൈ​വ സ്ല​റി ഒ​ഴി​ച്ചു​കൊ​ടു​ത്താ​ൽ ന​ന്നാ​യി കാ​യ്ക​ളു​ണ്ടാ​കും.