വാ​ട്‌​സ്ആ​പ് തു​റ​ക്കാ​ന്‍ ഇ​നി മൊ​ബൈ​ല്‍ ഒ​ടി​പി വേ​ണ്ട!
വാ​ട്‌​സ്ആ​പ് തു​റ​ക്കാ​ന്‍ ഇ​നി മൊ​ബൈ​ല്‍ ഒ​ടി​പി വേ​ണ്ട!
Monday, April 1, 2024 1:04 PM IST
സോനു തോമസ്
വാ​ട്‌​സ്ആ​പ് ഉ​പ​യോ​ഗി​ക്കാ​ത്ത ആ​ളു​ക​ള്‍ ചു​രു​ക്ക​മാ​ണ്. മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കി​യ​ശേ​ഷം ല​ഭി​ക്കു​ന്ന ഒ​ടി​പി ന​ല്‍​കി​യാ​ണ് വാ​ട്‌​സ്ആ​പി​ല്‍ ലോ​ഗി​ന്‍ ചെ​യ്യു​ന്ന​ത്. ര​ജി​സ്റ്റ​ര്‍ ചെ​യ്ത ന​മ്പ​റി​ല്‍ ല​ഭി​ച്ച ഒ​ടി​പി ന​ല്‍​കാ​തെ വാ​ട്‌​സ്ആ​പി​ല്‍ ലോ​ഗി​ന്‍ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല.

പ​ല കാ​ര​ണ​ങ്ങ​ള്‍​ക്കൊ​ണ്ടും ഈ ​ഒ​ടി​പി ഫോ​ണി​ല്‍ വ​രാ​ത്ത​ത് ചി​ല​പ്പോ​ഴെ​ങ്കി​ലും ഉ​പ​യോ​ക്താ​ക്ക​ളെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കി​യി​രു​ന്നു. മൊ​ബൈ​ല്‍ ന​മ്പ​ര്‍ റീ​ചാ​ര്‍​ജ് ചെ​യ്യ​ത്ത​തി​ന്‍റെ പേ​രി​ലോ, വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലെ സിം ​ന​മ്പ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടോ, മൊ​ബൈ​ല്‍ റേ​ഞ്ച് പ്ര​ശ്‌​നം വ​രെ ഒ​ടി​പി ല​ഭി​ക്കു​ന്ന​തി​ന് വി​ല്ല​നാ​കാ​റു​ണ്ട്.

എ​ന്നാ​ല്‍ ഇ​നി വാ​ട്‌​സ്ആ​പ് തു​റ​ക്കാ​ന്‍ മൊ​ബൈ​ല്‍ ഒ​ടി​പി ആ​വ​ശ്യ​മി​ല്ല. എ​ന്നു​ക​രു​തി വാ​ട്‌​സ്ആ​പ് സു​ര​ക്ഷ കു​റ​യ്ക്കു​ന്നു എ​ന്ന് ചി​ന്തി​ക്കാ​ന്‍ വ​ര​ട്ടെ. ആ​ദ്യ​ത​വ​ണ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചു വേ​ണം വാ​ട്‌​സ്ആ​പി​ല്‍ ലോ​ഗി​ന്‍ ചെ​യ്യാ​ന്‍.


അ​തി​നു ശേ​ഷം ഇ-​മെ​യി​ല്‍ ഐ​ഡി വാ​ട്‌​സ്ആ​പി​ല്‍ ചേ​ര്‍​ക്ക​ണം. വീ​ണ്ടും ലോ​ഗി​ന്‍ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ഇ-​മെ​യി​ല്‍ ഐ​ഡി ന​ല്‍​കി അ​തി​ല്‍​വ​രു​ന്ന ഒ​ടി​പി ന​ല്‍​കി​യാ​ല്‍ മ​തി​യാ​വും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഐ​ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കാ​ണ് ഈ ​സേ​വ​നം ല​ഭി​ക്കു​ക.

ആ​ന്‍​ഡ്രോ​യി​ഡ് ബീ​റ്റ വേ​ര്‍​ഷ​നി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്. ഇ​തി​നാ​യി വാ​ട്‌​സ്ആ​പ് ബീ​റ്റ പ്രോ​ഗ്രം പ്ലേ​സ്റ്റോ​റി​ല്‍​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ല്‍ മ​തി.

ഇ-​മെ​യി​ല്‍ ഐ​ഡി ചേ​ര്‍​ക്കാ​ന്‍

• വാ​ട്‌​സ് ആ​പ് ആ​പ്ലി​ക്കേ​ഷ​ന്‍ തു​റ​ക്കു​ക.
• വ​ല​തു​വ​ശ​ത്ത് മു​ക​ളി​ലു​ള്ള മൂ​ന്നു കു​ത്തു​ക​ളി​ല്‍ ട​ച്ച് ചെ​യ്ത് മെ​നു തു​റ​ക്കു​ക.
• മെ​നു​വി​ല്‍​നി​ന്നു അ​ക്കൗ​ണ്ട്‌​സ് സെ​ല​ക്ട് ചെ​യ്യു​ക
• അ​തി​ല്‍ ഇ-​മെ​യി​ല്‍ അ​ഡ്ര​സ് ചേ​ര്‍​ക്കു​ക.
• ഇ-​മെ​യി​ലി​ല്‍ വ​രു​ന്ന ഒ​ടി​പി ന​ല്‍​കി ഇ-​മെ​യി​ലു​മാ​യി നി​ങ്ങ​ളു​ടെ വാ​ട്‌​സ്ആ​പ് അ​ക്കൗ​ണ്ട് ലി​ങ്ക് ചെ​യ്യാം.