സാം​സം​ഗ് ഗാ​ല​ക്സി ബു​ക്ക് 4 വി​പ​ണി​യി​ല്‍
സാം​സം​ഗ് ഗാ​ല​ക്സി ബു​ക്ക് 4 വി​പ​ണി​യി​ല്‍
Monday, March 25, 2024 10:06 AM IST
സോനു തോമസ്
സാം​സം​ഗ് ഗാ​ല​ക്സി ബു​ക്ക് 4 ലാ​പ്ടോ​പ്പ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. 70,990 മു​ത​ല്‍ 85,990 രൂ​പ​വ​രെ വി​ല​യി​ല്‍ മൂ​ന്ന് മോ​ഡ​ലു​ക​ളാ​ണ് വി​പ​ണി​യി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ഗ്യാ​ല​ക്സി ബു​ക്ക് 4 പ്രോ 360, ​ഗാ​ല​ക്സി ബു​ക്ക് 4 പ്രോ, ​ഗാ​ല​ക്സി ബു​ക്ക് 4 360 ലാ​പ്ടോ​പ്പു​ക​ള്‍ രാ​ജ്യ​ത്ത് അ​വ​ത​രി​പ്പി​ച്ച് ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ബു​ക്ക് 4 ക​ട​ന്നു വ​രു​ന്ന​ത്. ഗ്രേ, ​സി​ല്‍​വ​ര്‍ എ​ന്നി ര​ണ്ടു നി​റ​ങ്ങ​ളി​ല്‍ മാ​ത്ര​മേ നി​ല​വി​ല്‍ ല​ഭ്യ​മാ​കു​ക​യു​ള്ളൂ.

പ്ര​ത്യേ​ക​ത​ക​ള്‍

മെ​റ്റ​ല്‍ ബോ​ഡി​യി​ല്‍ തീ​ര്‍​ത്ത് സാം​സം​ഗ് ഗ്യാ​ല​ക്സി ബു​ക്ക് 4ന് 1.55 ​കി​ലോ​ഗ്രാ​മാ​ണ് ഭാ​രം. ആ​ന്‍റി ഗ്ലേ​റോ​ടു​കൂ​ടി​യ 15.5 ഇ​ഞ്ച് ഫു​ള്‍​എ​ച്ച്ഡി ഡി​സ്പ്ലേ​യാ​ണ് ഗ്യാ​ല​ക്സി ബു​ക്ക് 4ന് ​ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഏ​റ്റ​വും പു​തി​യ ഇ​ന്‍റ​ല്‍ കോ​ര്‍ 5/ കോ​ര്‍ 7 പ്രൊ​സ​സ​റു​ക​ള്‍​ക്കൊ​പ്പം 8/16 ജി​ബി റാ​മും 1 ടി​ബി വ​രെ​യാ​ക്കാ​വു​ന്ന 512 ജി​ബി എ​സ്എ​സ്ഡി സ്‌​റ്റോ​റേ​ജു​മാ​യാ​ണ് ലാ​പ്‌​ടോ​പ് വ​രു​ന്ന​ത്. ഡോ​ള്‍​ബി അ​റ്റ്മോ​സ് സ്പീ​ക്ക​റു​ക​ളും ഒ​രു ആ​ര്‍​ജെ45 ലാ​ന്‍ പോ​ര്‍​ട്ടും വൈ​ഫെ-​ബ്ലൂ​ടൂ​ത്ത് സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ലു​ണ്ട്.


ഒ​രു എ​ച്ച്ഡി​എം​ഐ പോ​ര്‍​ട്ട്, ര​ണ്ട് സി ​ടൈ​പ്പ് യു​എ​സ്ബി പോ​ര്‍​ട്ട്, ര​ണ്ട് 3.2 യു​എ​സ്ബി പോ​ര്‍​ട്ട്, മൈ​ക്രോ എ​സ്ഡി കാ​ര്‍​ഡ് റീ​ഡ​ര്‍, ഓ​ഡി​യോ ജാ​ക് എ​ന്നി​വ ഗാ​ല​ക്സി ബു​ക്ക് 4ന് ​ന​ല്‍​കി​യി​ട്ടു​ണ്ട്.

ലാ​പ്പി​ലു​ള്ള ഫോ​ട്ടോ റീ​മാ​സ്റ്റ​ര്‍ ടൂ​ള്‍ ഉ​പ​യോ​ഗി​ച്ച ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് പ​ഴ​യ​തോ നി​റം മ​ങ്ങി​യ​തോ ആ​യ ചി​ത്ര​ങ്ങ​ള്‍ മി​ക​വു​റ്റ​താ​ക്കാ​ന്‍ ക​ഴി​യും. ഇ​തി​നൊ​പ്പം ഗ്യാ​ല​ക്‌​സി വീ​ഡി​യോ എ​ഡി​റ്റ​ര്‍ സോ​ഫ്റ്റ് വെ​യ​റും ന​ല്‍​കി​യി​ട്ടു​ണ്ട്.

5,000 രൂ​പ​യു​ടെ ഓ​ഫ​ര്‍!

സാം​സം​ഗി​ന്‍റെ വെ​ബ് സൈ​റ്റി​ലൂ​ടെ ഗാ​ല​ക്സി ബു​ക്ക് 4 വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 5,000 രൂ​പ​യു​ടെ ബാ​ങ്ക് ക്യാ​ഷ്ബാ​ക്ക് അ​ല്ലെ​ങ്കി​ല്‍ 4,000 രൂ​പ വ​രെ ബോ​ണ​സ് ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 24 മാ​സം വ​രെ നോ-​കോ​സ്റ്റ് ഇ​എം​ഐ തെ​ര​ഞ്ഞെ​ടു​ക്കാം.

വി​ദ്യാ​ര്‍​ഥി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഹാ​ജ​രാ​ക്കി​യാ​ല്‍ ലാ​പ്ടോ​പ്പ് വാ​ങ്ങു​മ്പോ​ള്‍ 10 ശ​ത​മാ​നം അ​ധി​ക കി​ഴി​വും ല​ഭി​ക്കും. റീ​ട്ടെ​യി​ല്‍ സ്റ്റോ​റു​ക​ളി​ലും സാം​സം​ഗ് ഗാ​ല​ക്സി ബു​ക്ക് 4 ല​ഭ്യ​മാ​ണ്.