ഫൈ​ന്‍​ഡ് മൈ ​ഡി​വൈ​സ് നെ​റ്റ്‌​വ​ര്‍​ക്ക് അ​വ​ത​രി​പ്പി​ച്ച് ഗൂ​ഗി​ള്‍
ഫൈ​ന്‍​ഡ് മൈ ​ഡി​വൈ​സ് നെ​റ്റ്‌​വ​ര്‍​ക്ക് അ​വ​ത​രി​പ്പി​ച്ച് ഗൂ​ഗി​ള്‍
Wednesday, April 10, 2024 3:13 PM IST
സോനു തോമസ്
ആ​ന്‍​ഡ്രോ​യി​ഡ് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി ഫൈ​ന്‍​ഡ് മൈ ​ഡി​വൈ​സ് നെ​റ്റ്‌​വ​ര്‍​ക്ക് അ​വ​ത​രി​പ്പി​ച്ച് ഗൂ​ഗി​ള്‍. മോ​ഷ​ണം പോ​കു​ന്ന​തോ കാ​ണാ​താ​യ​തോ ആ​യ ആ​ന്‍​ഡ്രോ​യി​ഡ് ഫോ​ണു​ക​ളും ഡി​വൈ​സു​ക​ളും ക​ണ്ടെ​ത്താ​ന്‍ ഈ ​ഫീ​ച്ച​ര്‍ ഉ​പ​യോ​ഗി​ക്കാം.

ഐ​ഫോ​ണി​ലെ ഫൈ​ന്‍​ഡ് മൈ ​ആ​പ്പി​ന് സ​മാ​ന​മാ​യാ​ണ് ഫീ​ച്ച​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ദ്യ​മാ​ണ് ടെ​ക് ഭീ​മ​ന്‍ ഈ ​ഫീ​ച്ച​ര്‍ ആ​ദ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഫെ​ന്‍​ഡ് മൈ ​ഡി​വൈ​സി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന സ​വി​ശേ​ഷ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഓ​ഫ്‌​ലെെ​നി​ലാ​യി​രി​ക്കു​മ്പോ​ള്‍ പോ​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ്.

അ​താ​യി​ത് സ്മാ​ര്‍​ട്ട്ഫോ​ണോ ഡി​വൈ​സു​ക​ളോ ട്രാ​ക്കു​ചെ​യ്യു​ന്ന​തി​ന് ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​ന്‍റെ ആ​വ​ശ്യ​മി​ല്ല എ​ന്ന​ര്‍​ഥം. കൂ​ടാ​തെ, Pixel 8, Pixel 8 Pro ഡി​വൈ​സു​ക​ള്‍ ഓ​ഫ് ആ​ണെ​ങ്കി​ലും ബാ​റ്റ​റി ഡെ​ഡ് ആ​ണെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും.

ഫൈ​ന്‍​ഡ് മൈ ​ഡി​വൈ​സ് നെ​റ്റ്‌​വ​ര്‍​ക്കി​ന്‍റെ സ​വി​ശേ​ഷ​ത​ക​ള്‍ ചി​പ്പോ​ളോ, പെ​ബി​ള്‍​ബീ എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള ബ്ലൂ​ടൂ​ത്ത് ട്രാ​ക്ക​ര്‍ ടാ​ഗു​ക​ള്‍ നെ​റ്റ്‌​വ​ര്‍​ക്കി​ല്‍ ചേ​ര്‍​ക്കു​ക​യും അ​വ​യു​ടെ സ്ഥാ​നം ട്രാ​ക്കു​ചെ​യ്യു​ക​യും ചെ​യ്യു​മെ​ന്ന് ഗൂ​ഗി​ള്‍ പ​റ​ഞ്ഞു.


മേ​യ് മു​ത​ല്‍ ഈ ​ഫീ​ച്ച​ര്‍ പു​റ​ത്തി​റ​ങ്ങും. ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും ഒ​രു ആ​ക്സ​സ​റി പ​ങ്കി​ടാ​നും ക​ഴി​യു​മെ​ന്ന​തി​നാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​തി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ നി​രീ​ക്ഷി​ക്കാ​നാ​കും.

സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ക്കാ​ന്‍ നെ​റ്റ്‌​വ​ര്‍​ക്കി​ല്‍ മ​ള്‍​ട്ടി-​ലേ​യേ​ര്‍​ഡ് പ​രി​ര​ക്ഷ​യു​ണ്ടെ​ന്ന് ഗൂ​ഗി​ള്‍ പ​റ​ഞ്ഞു. ലൊ​ക്കേ​ഷ​ന്‍ ഡാ​റ്റ​യു​ടെ എ​ന്‍​ഡ്-​ടു-​എ​ന്‍​ഡ് എ​ന്‍​ക്രി​പ്ഷ​നും ഒ​രു ഉ​പ​ക​ര​ണ​ത്തി​ന്‍റെ അ​നാ​വ​ശ്യ ട്രാ​ക്കിം​ഗ് നി​ര്‍​ത്തു​ന്ന​തി​നാ​യി ലൊ​ക്കേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടിം​ഗ് ഫീ​ച്ച​റും ഫൈ​ന്‍​ഡ് മൈ ​ഡി​വൈ​സ് നെ​റ്റ്‌​വ​ര്‍​ക്കി​ലു​ണ്ട്.

ആ​ന്‍​ഡ്രോ​യി​ഡ് 9 മു​ക​ളി​ലു​ള്ള എ​ല്ലാ ഡി​വൈ​സു​ക​ളി​ലും ആ​പ്പ് പ്ര​വ​ര്‍​ത്തി​ക്കും.