ആ​പ്പി​ൾ ഐ​ഫോ​ൺ 15: ഇ​ന്ത്യ​യി​ലെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും
ആ​പ്പി​ൾ ഐ​ഫോ​ൺ 15: ഇ​ന്ത്യ​യി​ലെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും
Friday, August 18, 2023 9:51 AM IST
ചെ​ന്നൈ: ആ​ഗോ​ള ടെ​ക്ക് ഭീ​മ​നാ​യ ആ​പ്പി​ൾ ഇ​റ​ക്കാ​നി​രി​ക്കു​ന്ന ഐ​ഫോ​ൺ 15 മോ​ഡ​ലി​ന്‍റെ ഭൂ​രി​ഭാ​ഗം ഹാ​ൻ​ഡ്സെ​റ്റു​ക​ളും ശ്രീ​പെ​രു​മ്പ​ത്തൂ​രി​ലെ പ്ലാ​ന്‍റി​ൽ നി​ർ​മി​ക്കു​മെ​ന്ന് ഫോ​ക്സ്കോ​ൺ ടെ​ക്നോ​ള​ജി ഗ്രൂ​പ്പ് അ​റി​യി​ച്ചു.

ആ​പ്പി​ളി​ന്‍റെ ചൈ​ന​യി​ലെ പ്രാ​ഥ​മി​ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലേ​യും ശ്രീ​പെ​രു​മ്പ​ത്തൂ​രി​ലു​ള്ള പ്ലാ​ന്‍റി​ലേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ല്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​മ്പ​നി.

സെ​പ്റ്റം​ബ​ർ 12ന് ​ഐ​ഫോ​ൺ 15 മോ​ഡ​ൽ ഇ​റ​ക്കു​മെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നു​വെ​ങ്കി​ലും തീ​യ​തി കു​റ​ച്ച് ദി​വ​സം കൂ‌​ടി മു​ന്നോ​ട്ട് നീ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

ചൈ​ന​യി​ൽ നി​ർ​മി​ക്കു​ന്ന ഐ​ഫോ​ൺ 15 മോ​ഡ​ലു​ക​ളു​ടെ ഷി​പ്പ്മെ​ന്‍റി​ന് ശേ​ഷ​മേ ശ്രീ​പെ​രു​മ്പ​ത്തൂ​രി​ൽ നി​ർ​മി​ക്കു​ന്ന ഹാ​ൻ​ഡ്സെ​റ്റു​ക​ൾ വി​പ​ണി​യി​ലെ​ത്തൂ. ചൈ​ന​യി​ൽ നി​ർ​മി​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​യി​ലൊ​രു​ക്കാ​നു​ള​ള സാ​ഹ​ച​ര്യം ഇ​പ്പോ​ഴു​ണ്ട്.


അ​തി​നാ​ൽ ത​ന്നെ ശ്രീ​പെ​രു​മ്പ​ത്തൂ​ർ പ്ലാ​ന്‍റി​ലെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ലെ​ത്തു​ന്ന ന​ല്ലൊ​രു ഭാ​ഗം ഐ​ഫോ​ൺ 15 മോ​ഡ​ലും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​യാ​യി​രി​ക്കും. ഐ​ഫോ​ണി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​റ​ക്ക​മ​തി ചെ​യ്ത് അ​സം​ബി​ൾ ചെ​യ്യു​ന്ന​വ​യാ​ണ്.

ഇ​വ​യു​ടെ ല​ഭ്യ​ത നി​ല​വി​ൽ പ​ര്യാ​പ്ത​മാ​യ അ​ള​വി​ൽ ഉ​ണ്ടെ​ങ്കി​ലും വ​രും മാ​സ​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ പോ​ലും കു​റ​വ് സം​ഭ​വി​ച്ചാ​ൽ അ​ത് വി​പ​ണി​യി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ഐ​ഫോ​ൺ 14 വ​രെ​യു​ള്ള ഹാ​ൻ​ഡ്സെ​റ്റു​ക​ൾ ഇ​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് വ​ള​രെ നേ​രി​യ അ​ള​വി​ൽ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ൽ ഐ​ഫോ​ണു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന​ത്.

ഏ​പ്രി​ലി​ൽ രാ​ജ്യ​ത്തെ ആ​ദ്യ റീ​ട്ടെ​യി​ൽ സ്റ്റോ​ർ ആ​രം​ഭി​ച്ച​തോ​ടെ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ നി​ന്നും മി​ക​ച്ച ലാ​ഭം കൊ​യ്യാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ആ​പ്പി​ൾ അ​ധി​കൃ​ത​ർ.