50,000 രൂ​പ​യ്ക്ക് ഐ​ഫോ​ണ്‍ 14 പ്ല​സ്!
50,000 രൂ​പ​യ്ക്ക് ഐ​ഫോ​ണ്‍ 14 പ്ല​സ്!
Tuesday, March 26, 2024 1:26 PM IST
സോനു തോമസ്
ഒ​രു ഐ​ഫോ​ണ്‍ വാ​ങ്ങു​ക എ​ന്ന​ത് ഏ​തൊ​രു സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ പ്രേ​മി​യു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്. വ​ലി​യ വി​ല​കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ല്‍ ഈ ​ആ​ഗ്ര​ഹം ഉ​ള്ളി​ലൊ​തു​ക്കു​ക​യാ​ണ് പ​തി​വ്. ഇ​പ്പോ​ഴി​താ 35,603 രൂ​പ ഡി​സ്‌​കൗ​ണ്ടി​ല്‍ ഐ​ഫോ​ണ്‍ അ​തും 14 പ്ല​സ് സ്വ​ന്ത​മാ​ക്കാ​ന്‍ അ​വ​സ​രം.

ഫ്ലി​പ്കാ​ര്‍​ട്ടി​ലാ​ണ് ഐ​ഫോ​ണി​ന് വ​ലി​യ ഓ​ഫ​റു​ക​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ​ഫോ​ണ്‍ 14 പ്ല​സ് മോ​ഡ​ല്‍ ഇ​പ്പോ​ള്‍ വ​ന്‍ ഡി​സ്‌​കൗ​ണ്ടും ആ​ക​ര്‍​ഷ​ക​മാ​യ എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫ​റു​ക​ളും സ​ഹി​തം ഫ്ലിപ്കാ​ര്‍​ട്ടി​ല്‍ വി​ല്‍​പ്പ​ന​യ്ക്ക് സ​ജ്ജ​മാ​യി​ട്ടു​ണ്ട്.

ഏ​റ്റ​വും പു​തി​യ ഐ​ഫോ​ണ്‍ 15 സീ​രീ​സ് ഫോ​ണു​ക​ളു​ടെ ലോ​ഞ്ചി​ന് ശേ​ഷം ഐ​ഫോ​ണ്‍ 14 പ്ല​സി​ന് യ​ഥാർ​ഥ​ത്തി​ല്‍ 79,900 രൂ​പ​യാ​ണ് വി​ല. എ​ന്നാ​ല്‍ ഇ​തി​നെ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ ഫ്‌​ലാ​റ്റ് ഡി​സ്‌​കൗ​ണ്ട് സ​ഹി​തം ഫ്ലിപ്കാര്‍ട്ട് ഈ ​ഫോ​ണ്‍ ഇ​പ്പോ​ള്‍ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്നു.

എ​ന്നാ​ല്‍ 16 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടോ​ടെ 66,999 രൂ​പ വി​ല​യി​ല്‍ ഐ​ഫോ​ണ്‍ 14 പ്ല​സ് മോ​ഡ​ല്‍ സ്വ​ന്ത​മാ​ക്കാ​മെ​ന്ന് ഫ്ലിപ്കാര്‍ട്ട് പ​റ​യു​ന്നു. പ​ഴ​യ ഐ​ഫോ​ണ്‍ 13, അ​ല്ലെ​ങ്കി​ല്‍ ഐ​ഫോ​ണ്‍ 13 മി​നി പോ​ലു​ള്ള​വ എ​ക്‌​സ്‌​ചേ​ഞ്ച് ചെ​യ്തു​കൊ​ണ്ട് 23,000 രൂ​പ വ​രെ അ​ധി​ക ഡി​സ്‌​കൗ​ണ്ടും ഫ്ലിപ്കാര്‍ട്ട് വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

ഈ ​എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ ഐ​ഫോ​ണ്‍ 14 പ്ല​സ് വെ​റും 44,297 രൂ​പ​യ്ക്ക് വാ​ങ്ങാം, അ​താ​യ​ത് 50,000 രൂ​പ​യി​ല്‍ താ​ഴെ വി​ല​യി​ല്‍ ഐ​ഫോ​ണ്‍ 14 പ്ല​സ് മോ​ഡ​ല്‍ സ്വ​ന്ത​മാ​ക്കാം. ആ​കെ 35,603 രൂ​പ​യു​ടെ ലാ​ഭം ഇ​വി​ടെ നേ​ടാ​നാ​കും.


ഐ​ഫോ​ണ്‍ 14 പ്ല​സി​ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ള്‍

എ15 ​ബ​യോ​ണി​ക് ചി​പ്സെ​റ്റാ​ണ് ഐ​ഫോ​ണ്‍ 14 പ്ല​സി​ന്‍റെ ക​രു​ത്ത്. ഇ​തോ​ടൊ​പ്പം 5 എ​ന്‍​എം പ്രൊ​സ​സോ​റോ​ടു​കൂ​ടി ഹെ​ക്‌​സാ കോ​ര്‍ സി​പി​യു, 5 കോ​ര്‍ ഗ്രാ​ഫി​ക്‌​സു​ള്ള ആ​പ്പി​ള്‍ ജി​പി​യു എ​ന്നി​വ​യും ഉ​ണ്ട്.

6 ജി​ബി റാം 128 ​ജി​ബി/ 256 ജി​ബി/ 512 ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റുക​ളി​ല്‍ ഐ​ഫോ​ണ്‍ 14 പ്ല​സ് ല​ഭ്യ​മാ​ണ്. ഐ​ഫോ​ണി​ലെ കാ​മ​റ മി​ക​വ് പ്ര​ശ​സ്ത​മാ​ണ്. അ​ള്‍​ട്രാ​വൈ​ഡ് ലെ​ന്‍​സ് ഉ​ള്‍​പ്പെ​ടെ ഡ്യു​വ​ല്‍ 12 എം​പി ലെ​ന്‍​സു​ക​ള്‍ ഇ​തി​ലു​ണ്ട്.

ഡ്യു​വ​ല്‍ എ​ല്‍​ഇ​ഡി- ഡ്യു​വ​ല്‍​ടോ​ണ്‍ ഫിനീഷ്, എ​ച്ച്ഡി​ആ​ര്‍, 4കെ ​വീ​ഡി​യോ റി​ക്കാ​ര്‍​ഡിം​ഗ് എ​ന്നീ ഫീ​ച്ച​റു​ക​ളു​മു​ണ്ട്. സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ കോ​ളു​ക​ള്‍​ക്കു​മാ​യി എ​ച്ച്ഡി​ആ​ര്‍, 4കെ ​വീ​ഡി​യോ റി​ക്കാ​ര്‍​ഡിം​ഗു​ള്ള 12 എം​പി ഫ്ര​ണ്ട് കാ​മ​റ​യും ഇ​തി​ലു​ണ്ട്.

4352എം​എ​ച്ച് ബാ​റ്റ​റി, 5ജി ​ബാ​ന്‍​ഡു​ക​ള്‍, ഐ​പി68, ആ​പ്പി​ള്‍ പേ ​സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നും ഈ ​ഐ​ഫോ​ണ്‍ 14 പ്ല​സ് മോ​ഡ​ലി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്.