ടാ​റ്റ ഐ​ഫോ​ണ്‍ നി​ര്‍​മാ​ണ​രം​ഗ​ത്തേ​ക്ക്‌
ടാ​റ്റ ഐ​ഫോ​ണ്‍ നി​ര്‍​മാ​ണ​രം​ഗ​ത്തേ​ക്ക്‌
Tuesday, May 16, 2023 5:12 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ർ​മാ​ണ അ​ടി​ത്ത​റ ഉ​റ​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ളു​മാ​യി ടെ​ക് ഭീ​മ​ൻ ആ​പ്പി​ൾ. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ക്കു​ന്ന ഐ​ഫോ​ണ്‍ സീ​രീ​സി​ലെ ര​ണ്ടു മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കാ​നാ​ണ് ആ​പ്പി​ളി​ന്‍റെ പ​ദ്ധ​തി.

ഐ​ഫോ​ണ്‍ 15, ഐ​ഫോ​ണ്‍ 15 പ്ല​സ് എ​ന്നീ മോ​ഡ​ലു​ക​ളാ​കും ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ക. ടാ​റ്റ ഗ്രൂ​പ്പാ​കും ഈ ​ഹാ​ൻ​ഡ് സെ​റ്റു​ക​ൾ സം​യോ​ജി​പ്പി​ക്കു​ക​യെ​ന്നും ട്രെ​ൻ​ഡ് ഫോ​ഴ്സി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ, ആ​പ്പി​ൾ ഐ​ഫോ​ണ്‍ സം​യോ​ജി​പ്പി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ നാ​ലാ​മ​ത്തെ ക​ന്പ​നി​യാ​കും ടാ​റ്റ.

തു​ട​ക്ക​ത്തി​ൽ കു​റ​ഞ്ഞ ഓ​ർ​ഡ​റു​ക​ളാ​കും ടാ​റ്റ​യ്ക്കു ല​ഭി​ക്കു​ക. പി​ന്നീ​ട്, ഈ ​മോ​ഡ​ലു​ക​ൾ​ക്കു ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യ​നു​സ​രി​ച്ച് ഓ​ർ​ഡ​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ആ​പ്പി​ളി​ന്‍റെ പ​ദ്ധ​തി. ഈ ​നീ​ക്കം മു​ൻ​കൂ​ട്ടി ക​ണ്ട്, ആ​പ്പി​ൾ ഫോ​ണു​ക​ളു​ടെ സം​യോ​ജ​ക​രാ​യി​രു​ന്ന വി​സ്ട്രോ​ണ്‍ ക​ന്പ​നി​യു​ടെ ബം​ഗ​ളു​രു​വി​ലെ ഐ​ഫോ​ണ്‍ പ്ലാ​ന്‍റ് ടാ​റ്റ ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്നു.


ടാ​റ്റ രം​ഗ​ത്തു​വ​രു​ന്ന​തോ​ടെ വി​സ്ട്രോ​ണ്‍ ഇ​ന്ത്യ​യി​ലെ ആ​പ്പി​ൾ ഫോ​ണ്‍ സം​യോ​ജ​ക​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്നു പു​റ​ത്താ​കും.2020​ൽ ഐ​ഫോ​ണ്‍ 12 പ്രോ ​മാ​ക്സി​ലൂ​ടെ​യാ​ണ് ആ​പ്പി​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ൽ ഫോ​ക്സ്കോം, ല​ക്സ്ഷെ​യ​ർ, പെ​ഗാ​ട്രോ​ണ്‍ ക​ന്പ​നി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ഐ​ഫോ​ണ്‍ അ​സം​ബ്ളി പ്ലാ​ന്‍റു​ക​ളു​ണ്ട്.

ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ഐ​ഫോ​ണ്‍ 15, ഐ​ഫോ​ണ്‍ 15 പ്ല​സ്, ഐ​ഫോ​ണ്‍ 15 പ്രോ, ​ഐ​ഫോ​ണ്‍ 15 പ്രോ ​മാ​ക്സ് എ​ന്നീ നാ​ലു മോ​ഡ​ലു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് ആ​പ്പി​ൾ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഏ​റ്റ​വും നൂ​ത​ന ഐ​ഒ​എ​സ് സോ​ഫ്റ്റ്‌​വേ​റി​ൽ, ആ​പ്പി​ളി​ന്‍റെ എ16 ​ബ​യോ​ണി​ക് ചി​പ്പ്സെ​റ്റി​ലാ​കും ഈ ​പ​ര​ന്പ​ര​യി​ലെ ഫോ​ണു​ക​ൾ പു​റ​ത്തി​റ​ങ്ങു​ക.