ടിക് ടോക്കിനെ നേരിടാൻ ഫേസ്ബുക്ക് ലാസോ!
ന്യൂ​​​ഡ​​​ൽ​​​ഹി: ഷോ​​​ർ​​​ട്ട് ഫോ​​​ർ‌​​​മാ​​​റ്റ് വീ​​​ഡി​​​യോ ഷെ​​​യ​​​റിം​​​ഗ് ആ​​​പ്പു​​​മാ​​​യി ഫേ​​​സ്ബു​​​ക്ക്. ‘ലാ​​​സോ’എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ആ​​​പ് ക​​​ഴി​​​ഞ്ഞ ​ദി​​​വ​​​സ​​​മാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

വൈ​​​കാ​​​തെ​​​ത​​​ന്നെ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ലാ​​​സോ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്. ലാ​​​സോ​​​യി​​​ൽ‌ പാ​​​ട്ടു​​​ക​​​ളു​​​ടെ​​​യും മ​​​റ്റു ഓ​​​ഡി​​​യോ ഫ​​​യ​​​ലു​​​ക​​​ളു​​​ടെ​​​യും അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വീ​​​ഡി​​​യോ​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​കും.


ടി​​​ക്‌​​​ടോ​​​ക് പോ​​​ലു​​​ള്ള എ​​​ന്‍റ​​​ർ‌​​​ടെ​​​യ്ൻമെ​​​ന്‍റ് വീ​​​ഡി​​​യോ ആ​​​പ്പു​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന വ​​​ലി​​​യ സ്വീ​​​കാ​​​ര്യ​​​ത​​​യാ​​ണു ഫേ​​​സ്ബു​​​ക്കി​​​ന്‍റെ പു​​​തി​​​യ നീ​​​ക്ക​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നാ​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.