ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾക്ക് ഇരുണ്ട പശ്ചാത്തലം ഏറെ നല്ലത്: ഗൂഗിൾ
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ആ​ൻ​ഡ്രോ​യ്ഡ് സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ ഇ​രു​ണ്ട തീം ​ഉ​പ​യോ​ഗി​ച്ചാ​ൽ ബാ​റ്റ​റി ലൈ​ഫ് കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്ന് ഗൂ​ഗി​ൾ. അ​ടു​ത്തി​ടെ ന​ട​ന്ന ആ​ൻ​ഡ്രോ​യ്ഡ് ഡെ​വ് (ഡെ​വ​ല​പ്പ​ർ) ഉ​ച്ച​കോ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം ഗൂ​ഗി​ൾ സ്ഥി​രീ​ക​രി​ച്ച​ത്. ആ​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നി​റ​ങ്ങ​ൾ ബാ​റ്റ​റി ചാ​ർ​ജ് പെ​ട്ടെ​ന്ന് ചോ​ർ​ത്തി​ക്ക​ള​യും. അ​തു​പോ​ലെ ശ​ക്തി​യേ​റി​യ നി​റ​ങ്ങ​ളും ചാ​ർ​ജ് കു​റ​യ്ക്കും.

ഗൂ​ഗി​ൾ പി​ക്സ​ൽ സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ഗൂ​ഗി​ൾ മാ​പ്പ് നൈ​റ്റ് മോ​ഡി​ലും നോ​ർ​മ​ൽ മോ​ഡി​ലും പ്ര​വ​ർ​ത്തി​പ്പി​ച്ചാ​യി​രു​ന്നു ബാ​റ്റ​റി ലൈ​ഫി​ൽ ഡാ​ർ​ക്ക് മോ​ഡ് ചെ​ലു​ത്തു​ന്ന പ​ങ്ക് ഗൂ​ഗി​ൾ സ​മ​ർ​ഥി​ച്ച​ത്. ഡാ​ർ​ക്ക് മോ​ഡി​ൽ 63 ശ​ത​മാ​നം വ​രെ ബാ​റ്റ​റി ഉ​പ​ഭോ​ഗം കു​റ​യു​മെ​ന്നും ഗൂ​ഗി​ൾ പ​റ​യു​ന്നു.
വെ​ള്ള നി​റ​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചാ​ർ​ജ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പി​ന്നാ​ലെ, നീ​ല, പ​ച്ച, ചു​വ​പ്പ്, ക​റു​പ്പ് നി​റ​ങ്ങ​ൾ.


ഡെ​വ​ല​പ്പ​ർ​മാ​ർ​ക്ക് വെ​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ആ​പ്പു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ പ്ര​ചോ​ദ​നം ന​ല്കി​യ​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന് ഗൂ​ഗി​ൾ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ഇ​നി മു​ത​ൽ ഇ​രു​ണ്ട പ​ശ്ചാ​ത്ത​ല​മു​ള്ള ആ​പ്പു​ക​ൾ വി​ക​സി​പ്പി​ക്കാ​നാ​ണ് ഡെ​വ​ല​പ്പ​ർ​മാ​ർ​ക്ക് ഗൂ​ഗി​ൾ ന​ല്കു​ന്ന നി​ർ​ദേ​ശം.

അ​ടു​ത്തി​ടെ ആ​ൻ​ഡ്രോ​യ്ഡ് മെ​സേ​ജ​സ്, യു​ട്യൂ​ബ്, ഗൂ​ഗി​ൾ ന്യൂ​സ് തു​ട​ങ്ങി​യ​വ ഡാ​ർ​ക്ക് മോ​ഡി​ലേ​ക്ക് മാ​റ്റാ​നു​ള്ള സം​വി​ധാ​നം ഗൂ​ഗി​ൾ ആ​വി​ഷ്ക​രി​ച്ചി​രു​ന്നു. ഫോ​ൺ ബാ​റ്റ​റി ലൈ​ഫ് ഉ​യ​ർ​ത്തു​ന്ന​തി​ന് ഡാ​ർ​ക്ക് മോ​ഡി​ലേ​ക്കു മാ​റ​ണ​മെ​ന്നാ​ണ് ക​മ്പ​നി ന​ല്കു​ന്ന നി​ർ​ദേ​ശം. ബാ​റ്റ​റി ലൈ​ഫ് മാ​ത്ര​മ​ല്ല ക​ണ്ണു​ക​ൾ​ക്കും ഈ ​മോ​ഡ് ആ​ണ് ന​ല്ല​ത്.