നോകിയയും ഒപ്പോയും സഹകരണത്തിന്
Tuesday, November 27, 2018 3:04 PM IST
ബെയ്ജിംഗ്: ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പോയുമായി ദീർഘകാല കരാറിൽ ഒപ്പിട്ടെന്ന് നോകിയ പ്രഖ്യാപിച്ചു.
കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ കണക്ടിവിറ്റി പേറ്റന്റുകളുള്ള നോകിയുടെ പേറ്റന്റുകൾ ഇനി ഒപ്പോ ഉപയോഗിക്കും.
ഇതോടെ, നോകിയയുമായി സഹകരണത്തിലുള്ള സാംസംഗ്, ഷവോമി, ഹുവായി തുടങ്ങിയ കമ്പനികളുടെകൂടെ ഒപ്പോയും എണ്ണപ്പെട്ടു.