പുതിയ പശുക്കള്‍ക്ക് ക്വാറന്‍റൈന്‍
ഡയറി ഫാമുകളില്‍ രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട ജൈവ സുരക്ഷാ മാര്‍ഗങ്ങളില്‍ പ്രധാനമാണ് ക്വാറന്‍റൈന്‍. ഫാമുകളിലേക്ക് പുതുതായി കൊണ്ടുവരുന്ന പശുക്കളെ നിശ്ചിതകാലം മുഖ്യതൊഴുത്തില്‍ നിന്നു പരമാവധി ദൂരത്തില്‍ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് പരിചരിക്കുന്നതിനെയാണ് ക്വാറന്‍റൈന്‍ (നിരീക്ഷണ കാലം) എന്നു വിളിക്കുന്നത്. രോഗപ്രതിരോധത്തിനു മാത്രമല്ല, മാറിയ ചുറ്റുപാടും തീറ്റയുമെല്ലാം പുതിയ പശുക്കളെ പരിചയപ്പെടുത്താനും ക്വാറന്‍റൈന്‍ കാലം സഹായിക്കും.

എവിടെ സ്ഥാപിക്കണം?

ഫാമുകളിലെ പ്രധാന തൊഴുത്തിന്‍റെ തറനിരപ്പിലും താഴെയായി പരമാവധി അകലത്തില്‍ വേണം ക്വാറന്‍റൈന്‍ ഷെഡുകള്‍ പണികഴിപ്പിക്കേണ്ടത്. ക്വാറന്‍റൈന്‍ ഷെഡും പ്രധാന തൊഴുത്തും തമ്മിലുള്ള അകലം 150-200 മീറ്ററെങ്കിലും വേണം. ഫാമിന്‍റെ പ്രധാന കവാടത്തോടനുബന്ധിച്ചോ സ്ഥലമുണ്ടെങ്കില്‍ ഫാമിനു പുറത്ത് മറ്റൊരിടത്തോ ക്വാറന്‍റൈന്‍ ഷെഡുകള്‍ പണികഴിപ്പിക്കു ന്നതാണ് ഉത്തമം. ഫാമുകളിലേ ക്കു വരാന്‍ സാധ്യതയുള്ള പശു ക്കളുടെ എണ്ണം നോക്കിവേണം ക്വാറന്‍റൈന്‍ ഷെഡ് ഒരുക്കേ ണ്ടത്. കുടിവെള്ളത്തിനും തീറ്റയ്ക്കും താപസമ്മര്‍ദ്ദം കുറയ്ക്കു ന്നതിനും വൃത്തിയാക്കുന്നതിനുമൊക്കെ പ്രധാന തൊഴുത്തില്‍ സ്വീകരിച്ച എല്ലാ സംവിധാന ങ്ങളും ക്വാറന്‍റൈന്‍ തൊഴുത്തി ലും ഒരുക്കണം.

പുതുതായി വന്നെത്തുന്ന പശുക്കളെ ചുരുങ്ങിയത് മൂന്നാഴ്ച മുതല്‍ മുപ്പതു ദിവസം വരെ ക്വാറന്‍റൈന്‍ തൊഴുത്തില്‍ പാര്‍പ്പിച്ചതിനു ശേഷമേ പ്രധാന തൊഴുത്തിലേക്കു മാറ്റാവൂ. ഒരു പശുവിനെ ക്വാറന്‍റൈന്‍ തൊഴുത്തില്‍ പാര്‍പ്പിക്കേണ്ട കാലയളവ് രോഗങ്ങളുടെ ഇന്‍കുബേഷന്‍ പിരിയഡുമായി ബന്ധപ്പെട്ടിരിക്കുന്നു. പശുക്കളിലെ പ്രധാനപ്പെട്ട സാം ക്രമിക രോഗങ്ങളുടെയെല്ലാം ഇന്‍കുബേഷന്‍ പിരിയഡ് (രോഗാണു ശരീരത്തില്‍ പ്രവേ ശിച്ചാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ എടുക്കുന്ന കാലാവധി) ഈ പരിധിക്കുള്ളിലായതിനാല്‍ രോഗം മുന്‍കൂട്ടി കണ്ടെത്താനും രോഗവ്യാപനം തടയാനും മതിയായ ചികിത്സ പ്രത്യേകം നല്‍കാനും ക്വാറന്‍റൈന്‍ സഹായിക്കും. മാത്രമല്ല ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള ദീര്‍ഘയാത്രയിലെ സമ്മര്‍ദ്ദം കുരലടപ്പന്‍ പോലുള്ള (ഹെമറേജിക് സെപ്റ്റിസീമിയ) പല രോഗങ്ങള്‍ക്കും കാരണ മാവും. ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ ശേഷി കുറയുന്നതിനാലാണിത്.

ഇത്തരം സമ്മര്‍ദ്ദ ശരീരരോഗങ്ങളെ കൃത്യമായി കണ്ടെത്താനും ചികിത്സിക്കാനും വേഗ ത്തില്‍ ആരോഗ്യം വീണ്ടെ ടുക്കാന്‍ പശുക്കളെ പ്രാപ്തമാക്കാനും ക്വാറന്‍റൈന്‍ സഹാ യിക്കും. ബാഹ്യ-ആന്തരിക പരാദ ബാധകളെയും കുളമ്പു രോഗം, കുരലടപ്പന്‍, തൈലേറി യോസിസ്, അനാപ്ലാസ്‌മോസിസ്, ബബീസിയോസിസ് തുടങ്ങിയ വൈറല്‍, ബാക്ടീരിയല്‍, പ്രോ ട്ടോസോവല്‍ രോഗങ്ങ ളെയും പടിക്കുപുറത്തു നിര്‍ ത്താന്‍ ക്വാറന്‍റൈന്‍ സംവിധാന ത്തോളം മികച്ച മറ്റൊരു ജൈവ സുരക്ഷാ മാര്‍ഗം വേറെയില്ല.

ക്വാറന്‍റൈന്‍ കാലയളവില്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങ ളുടെ രൂപരേഖ മുന്‍കൂട്ടി തയാറാ ക്കണം. ക്വാറന്‍റൈന്‍ ഷെഡിലെ ആദ്യ ആഴ്ചയില്‍ പശുക്കള്‍ക്ക് നാടവിര, ഉരുളന്‍ വിര, പത്രവിര തുടങ്ങിയ ആന്തരിക പരാദങ്ങള്‍ ക്കെതിരെയും പേന്‍, പട്ടുണ്ണി, ചെള്ള് തുടങ്ങിയ ബാഹ്യപരാദ ങ്ങള്‍ക്കെതിരായുമുള്ള മരുന്നുകള്‍ നല്‍കാം. രണ്ടാഴ്ച കള്‍ക്കു ശേഷം പ്രധാന തൊഴുത്തിലേക്ക് കയറ്റുന്നതിനു തൊട്ടു മുമ്പ് ഒരു തവണകൂടി പരാദ നാശിനികള്‍ നല്‍കണം. മുമ്പ് ഉപയോഗിച്ചതില്‍ നിന്നും വ്യത്യ സ്തമായ മരുന്നുകള്‍ വേണം ഇത്തവണ ഉപയോഗിക്കേണ്ടത്.

ആദ്യഘട്ടത്തില്‍ പുതിയ തീറ്റകള്‍ ചെറിയ അളവില്‍ നല്‍കി പശുക്കളെ പരിചയപ്പെടു ത്തിയതിനു ശേഷമേ പൂര്‍ണ അളവില്‍ നല്‍കാന്‍ പാടുള്ളൂ. ദഹനശേഷി വര്‍ധിപ്പിക്കുന്നതിനായി യീസ്റ്റ്, ലാക്‌ടോബാ സില്ലസ് എന്നിവയെല്ലാം അടങ്ങിയ മിത്രാണു ഗുളികകളും പശുക്കള്‍ക്ക് ക്വാറന്‍റൈന്‍ നാളുകളില്‍ നല്‍കാം. ശാരീരികക്ഷീണവും യാത്രാസമ്മര്‍ദ്ദവും പരി ഹരി ക്കുന്നതിനായി കറവയിലുള്ള പശുക്കള്‍ക്ക് വിപണിയില്‍ ലഭ്യ മായ ഗ്ലൂക്കോസ് പ്രേരകങ്ങള്‍ അടങ്ങിയ ഊര്‍ജ ലായനികളും കാത്സ്യം, ഫോസ്ഫറസ്, വിവിധ ജീവകങ്ങള്‍ എന്നിവയടങ്ങിയ ജീവക ധാതുമിശ്രിതങ്ങളും നിര്‍ബന്ധമായും ക്വാറന്‍റൈന്‍ കാലത്ത് നല്‍കണം. ഒപ്പം മറ്റു പശുക്കള്‍ക്കും ഇത്തരം പോഷകങ്ങള്‍ ലഭ്യമാക്കണം.


ക്വാറന്‍റൈന്‍ കാലത്തെ പരിശോധനകള്‍

വിളര്‍ച്ച, പനി, ശ്വസനത്തിന് പ്രയാസം, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ രക്തപരി ശോധന നിര്‍ബന്ധമായും നടത്തി, രക്തപരാദങ്ങളുടെ സാന്നി ധ്യം നിര്‍ണയിക്കണം. തമിഴ് നാട്ടില്‍ നിന്നുമൊക്കെ വന്നെ ത്തുന്ന പശുക്കളില്‍ തൈലേറിയ, ബബീസിയ, അനാപ്ലാസ്മ, ട്രിപ്പാ നോസോമ തുടങ്ങിയ രക്തപരാദ രോഗാണുക്കളുടെ സാന്നിധ്യം പൊതുവെ ഉയര്‍ന്ന തോതി ലാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

കറവയിലുള്ള പശുക്കളുടെ പാല്‍ അകിടുവീക്ക നിര്‍ണയ പരിശോധന നടത്തണം (കാലിഫോര്‍ണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ്). രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ പ്രകടമാവാത്ത നിശബ്ദ അകിടുവീക്കത്തെ (സബ്ക്ലിനിക്കല്‍ മാസ്‌റ്റൈ റ്റിസ്)കണ്ടെത്താന്‍ ഇതു വഴി സാധിക്കും. ബ്രൂസെല്ലോസിസ്, ക്ഷയം, ജോണ്‍സ് രോഗം (പാരാ ട്യൂബര്‍ക്കുലോസിസ്) തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ പരിശോധ നകളും വന്‍കിട ഡയറി ഫാമു കളില്‍ നടത്താറുണ്ട്.

കുളമ്പുരോഗം, ബ്രൂസെല്ലോസിസ്, കുരലടപ്പന്‍ തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ കുത്തി വയ്പുകള്‍ എടുക്കാത്ത പശു ക്കള്‍ക്കും കിടാക്കള്‍ക്കും ക്വാറന്‍റൈന്‍ കാലത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പ്രതിരോധ കുത്തിവയ്പ് നല്‍കണം. ഒന്നി ലധികം പ്രതിരോധ കുത്തിവയ് പുകള്‍ നല്‍കാനുണ്ടെങ്കില്‍ കുത്തിവയ്പുകള്‍ക്കിടയ്ക്ക് ഒരാഴ്ചത്തെ ഇടവേള നല്‍കണം. ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത പശുക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരി രക്ഷയെടുക്കുന്നതിനുള്ള പ്രാഥ മിക നടപടികളും ക്വാറന്‍റൈന്‍ കാലത്ത് പൂര്‍ത്തീകരിക്കണം.

പ്രധാന തൊഴുത്തിലെ മൃഗ ങ്ങളെ പരിചരിച്ചതിനു ശേഷമേ ക്വാറന്‍റൈന്‍ തൊഴുത്തിലെ മൃഗങ്ങളെ പരിചരിക്കാവൂ. കറവ നടത്തുന്നതും ഇതേ രീതിയില്‍ വേണം. ക്വാറന്റൈന്‍ തൊഴുത്തു കള്‍ വൃത്തിയാക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡര്‍, ക്വാര്‍ട്ടര്‍നറി അമോണിയം സള്‍ഫേറ്റ്, ഗ്ലൂട്ടറാ ല്‍ഡിഹൈഡ് ( കൊര്‍സോലിന്‍) തുടങ്ങിയ ഗുണമേന്മയുള്ള അണുനാശിനികള്‍ തന്നെ ഉപ യോഗിക്കണം.

പുതുതായി വരുന്ന പശുക്കളെ മാത്രമല്ല ക്ഷീരമേളകള്‍, കന്നു കാലി പ്രദര്‍ശനങ്ങള്‍, കാഫ് റാലികള്‍, കന്നുകാലി ചന്തകള്‍ എന്നിവയെല്ലാം കഴിഞ്ഞുവരുന്ന പശുക്കളെയും ക്വാറന്‍റൈന്‍ തൊഴുത്തില്‍ പാര്‍പ്പിക്കാം.

ഡയറി ഫാമില്‍ മാത്രമല്ല ആട്, പന്നി, പോത്ത്, പക്ഷി ഫാമുകളിലെല്ലാം സ്വീകരിക്കേണ്ട ജൈ വസുരക്ഷാ മാര്‍ഗമാണ് ക്വാറ ന്റൈന്‍. നിരീക്ഷണത്തിനായുള്ള ക്വാറന്‍റൈന്‍ തൊഴുത്തിനു പുറമേ രോഗബാധിതരായ പശുക്കളെ പാര്‍പ്പിക്കാന്‍ സിക്ക് പെന്‍/ഐ സൊലേഷന്‍ മുറികളും ഫാമു കളില്‍ നിര്‍മിക്കാറുണ്ട്. ഈ രീതിയില്‍ മൂന്നാഴ്ചക്കാലം പ്ര ത്യേകം പരിചരണവും നിരീക്ഷ ണവും ഒക്കെ നല്‍കി പശുക്കളു ടെ ആരോഗ്യം ഉറപ്പു വരുത്തിയാ ല്‍ പിന്നെ ധൈര്യത്തോടെ അതിഥിപ്പശുവിനെ മറ്റുള്ളവയ്‌ക്കൊപ്പം ചേര്‍ക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : [email protected], Mob: 9495187522

ഡോ. മുഹമ്മദ് ആസിഫ് എം.
ഡയറി കണ്‍സള്‍ട്ടന്റ്