യുട്യൂ​ബി​ലെ വി​ദ്വേ​ഷപ്രസം​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യും
യുട്യൂ​ബി​ലെ വി​ദ്വേ​ഷപ്രസം​ഗ​ങ്ങ​ൾ  നീ​ക്കം ചെ​യ്യും
വാ​​​​ഷിം​​​​ഗ്ട​​​​ണ്‍:​​ ജ​​​​ന​​​​പ്രി​​​​യ വീ​​​​ഡി​​​​യോ സ്ട്രീ​​​​മി​​​​ഗ് പ്ലാ​​​​റ്റ് ഫോ​​​​മാ​​​​യ യു​​​​ട്യൂ​​​​ബി​​​​ലെ വി​​​​ദ്വേ​​​​ഷ പ്ര​​സം​​​​ഗ​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും നീ​​​​ക്കം ചെ​​​​യ്യു​​​​മെ​​​​ന്ന് ഗൂ​​​​ഗി​​​​ൾ സി​​​​ഇ​​​​ഒ സു​​​​ന്ദ​​​​ർ ​​പി​​​​ച്ചെ. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഇ​​​​ത്ത​​​​രം 90 ല​​​​ക്ഷം വീ​​​​ഡി​​​​യോ​​​ക​​​ൾ യു​​​​ട്യൂ​​​​ബ് നീ​​​​ക്കം ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

യുട്യൂ​​​​ബി​​​​ലെ വി​​​​ദ്വേ​​​​ഷ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും പ​​​​ല​​​​യി​​​​ട​​​​ത്തും ക​​​​ലാ​​​​പ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നേ​​​​ത്തു​​​​ട​​​​ർ​​​ന്ന് ക​​​​ന്പ​​​​നി​​​​ക്കെ​​​​തി​​​​രേ വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. വി​​​​വാ​​​​ദ വീ​​​​ഡി​​​​യോ​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും യുട്യ​​​​ൂബ് വി​​​​ല​​​​ക്കും നേ​​​രി​​​ടു​​​ന്നു​​​ണ്ട്. “വി​​​​ദ്വേ​​​​ഷ​ പ്ര​​സം​​ഗ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ന് ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​മേ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് വീ​​​​ഡി​​​​യോ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വി​​​​ദ്വേ​​​​ഷ പ്ര​​സം​​ഗ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യെ​​​​ന്ന​​​​ത് ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​ണ്. ക​​​​ഠി​​​​നാ​​​​ധ്വാ​​​​നം ചെ​​​​യ്തി​​​​ട്ടാ​​​​ണെ​​​​ങ്കി​​​​ലും വി​​​​ദ്വേ​​​​ഷ വീ​​​​ഡി​​​​യോ​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​ത് തു​​​​ട​​​​രും’’ സു​​​​ന്ദ​​​​ർ പി​​​​ച്ചെ പ​​​​റ​​​​ഞ്ഞു.