സ്വാദ് ഊറുന്ന ആറുതരം ചമ്മന്തികളെ പരിചയപ്പെടാം!
സ്വാദ് ഊറുന്ന  ആറുതരം ചമ്മന്തികളെ പരിചയപ്പെടാം!
Saturday, September 11, 2021 2:04 PM IST
എ​ളു​പ്പ​ത്തി​ൽ തയാറാക്കാവുന്നതും സ്വാദ് ഊറുന്നതുമായ ആ​റു​ത​രം ച​മ്മ​ന്തി​ക​ളാ​ണ് ഇ​ത്ത​വ​ണ പാ​ച​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നെ​ല്ലി​ക്ക ച​മ്മ​ന്തി



ചേ​രു​വ​ക​ൾ

നെ​ല്ലി​ക്ക- നാ​ല് എ​ണ്ണം
തേ​ങ്ങ ചി​ര​കി​യ​ത്- നാ​ല് ടേ​ബി​ൾ സ്പൂ​ണ്‍
കാ​ന്താ​രി​മു​ള​ക് - ആ​റ് എ​ണ്ണം
അ​ല്ലെ​ങ്കി​ൽ
പ​ച്ച​മു​ള​ക്-​മൂ​ന്ന് എ​ണ്ണം
ഉ​ള്ളി- ര​ണ്ട് എ​ണ്ണം
ഇ​ഞ്ചി- ഒ​രു ചെ​റി​യ ക​ഷ​ണം
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
ക​റി​വേ​പ്പി​ല- ഒ​രു ത​ണ്ട്

ത​യാ​റാ​ക്കു​ന്ന​വി​ധം

നെ​ല്ലി​ക്ക കു​രു ക​ള​ഞ്ഞ് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി എ​ടു​ക്കു​ക. ഇ​ത് മി​ക്സി​യി​ൽ വെ​ള്ളം ചേ​ർ​ക്കാ​തെ അ​ര​ച്ചെ​ടു​ക്ക​ണം. അ​തി​ലേ​ക്ക് ഉ​ള്ളി, മു​ള​ക്, ഇ​ഞ്ചി, ഉ​പ്പ് ഇ​വ ചേ​ർ​ത്ത് അ​ര​ക്കു​ക. അ​തി​നു​ശേ​ഷം ബാ​ക്കി ചേ​രു​വ​ക​ളും ചേ​ർ​ത്ത് ന​ന്നാ​യി അ​ര​ച്ചെ​ടു​ക്ക​ണം.

ജാ​തി​ക്ക ച​മ്മ​ന്തി



ചേ​രു​വ​ക​ൾ

ജാ​തി​ക്ക തൊ​ണ്ട്- ഒ​രു ജാ​തി​ക്ക​യു​ടേ​ത്
ഇ​ഞ്ചി- ഒ​രു ചെ​റി​യ ക​ഷ​ണം
ഉ​ള്ളി-​നാ​ല് എ​ണ്ണം
കാ​ന്താ​രി​മു​ള​ക്- ആ​റ് എ​ണ്ണം
അ​ല്ലെ​ങ്കി​ൽ
പ​ച്ച​മു​ള​ക്- മൂ​ന്ന് എ​ണ്ണം
കാ​ഷ്മീ​രി മു​ള​കു​പൊ​ടി- കാ​ൽ ടീ ​സ്പൂ​ണ്‍
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
തേ​ങ്ങ ചി​ര​കി​യ​ത്- ഒ​രു ക​പ്പ്

ത​യാ​റാ​ക്കു​ന്ന​വി​ധം

ജാ​തി​ക്ക​യു​ടെ പു​റ​ത്തെ തൊ​ലി ചെ​ത്തി വൃ​ത്തി​യാ​ക്കി ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ക്കു​ക. ഇ​ത് മി​ക്സി​യി​ൽ വെ​ള്ള​മി​ല്ലാ​തെ ക​റ​ക്കി എ​ടു​ക്ക​ണം. അ​ത് ന​ന്നാ​യി പൊ​ടി​ഞ്ഞു വ​രും. അ​തി​ലേ​ക്ക് ബാ​ക്കി ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ന​ന്നാ​യി അ​ര​ച്ചെ​ടു​ക്ക​ണം.

പു​തി​ന ച​ട്ണി



ചേ​രു​വ​ക​ൾ

പു​തി​ന​യി​ല- ഒ​രു ക​പ്പ് അ​ല്ലെ​ങ്കി​ൽ ഒ​രു പി​ടി
മ​ല്ലി​യി​ല- ഒ​രു പി​ടി
വെ​ളു​ത്തു​ള്ളി- നാ​ല് അ​ല്ലി
കാ​ന്താ​രി​മു​ള​ക്- നാ​ല് എ​ണ്ണം
അ​ല്ലെ​ങ്കി​ൽ
പ​ച്ച​മു​ള​ക്- ര​ണ്ട് എ​ണ്ണം
തൈ​ര്- ഒ​രു ക​പ്പ്
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
നാ​ര​ങ്ങ നീ​ര്- ഒ​രു ടീ ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം

പു​തി​ന​യി​ല​യും മ​ല്ലി​യി​ല​യും ന​ന്നാ​യി വൃ​ത്തി​യാ​ക്കി മി​ക്സി​യി​ൽ അ​ര​യ്ക്കു​ക. വെ​ള​ളം ചേ​ർ​ക്ക​രു​ത്. ഇ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി, മു​ള​ക്, ഉ​പ്പ്, നാ​ര​ങ്ങ നീ​ര്, പ​കു​തി തൈ​ര് എ​ന്നി​വ ചേ​ർ​ത്ത് അ​ര​യ്ക്ക​ണം. ബാ​ക്കി തൈ​ര് ഫോ​ർ​ക് വ​ച്ച് ന​ന്നാ​യി ബീ​റ്റ് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് അ​ര​ച്ച കൂ​ട്ട് ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്ക​ണം. ഉ​പ്പും പു​ളി​യും എ​രി​വും നോ​ക്കു​ക. വേ​ണ​മെ​ങ്കി​ൽ തൈ​ര് കൂ​ടു​ത​ൽ ചേ​ർ​ക്കാം.

ബീ​റ്റ്റൂ​ട്ട് ച​മ്മ​ന്തി



ചേ​രു​വ​ക​ൾ

ബീ​റ്റ്റൂ​ട്ട്- ഒ​രെ​ണ്ണം

ഉ​ള്ളി- അ​ഞ്ച് എ​ണ്ണം
ഉ​ണ​ക്ക​മു​ള​ക്- നാ​ല് എ​ണ്ണം
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
ഉ​ഴു​ന്നു​പ​രി​പ്പ്- ഒ​രു ടീ ​സ്പൂ​ണ്‍
വാ​ള​ൻ​പു​ളി- ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ൽ
തേ​ങ്ങ ചി​ര​കി​യ​ത്- ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം

ബീ​റ്റ്റൂ​ട്ട് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യോ ഗ്രേ​റ്റ് ചെ​യ്തോ എ​ടു​ക്കു​ക. ഇ​ത് അ​ൽ​പം എ​ണ്ണ​യൊ​ഴി​ച്ച് വ​ഴ​റ്റി എ​ടു​ക്ക​ണം. അ​ൽ​പം എ​ണ്ണ ചീ​ന​ച്ച​ട്ടി​യി​ൽ ഒ​ഴി​ച്ച് ഉ​ഴു​ന്നു പ​രി​പ്പ് ഇ​ടു​ക. ഇ​ത് മൂ​ത്തു​വ​രു​ന്പോ​ൾ ഉ​ണ​ക്ക​മു​ള​ക്, ഉ​ള്ളി ഇ​വ ചേ​ർ​ത്ത് വ​ഴ​റ്റ​ണം. ഇ​തി​ലേ​ക്ക് പു​ളി​യും ഇ​ഞ്ചി അ​രി​ഞ്ഞ​തും ഉ​പ്പും തേ​ങ്ങ​യും ചേ​ർ​ക്കു​ക. ഇ​ത് വെ​ള്ളം വ​റ്റി ഒ​ന്നു മൂ​ക്കു​ന്പോ​ൾ സ്റ്റൗ ​ഓ​ഫ് ചെ​യ്യ​ണം. ഇ​ത് വ​ഴ​റ്റി​യ ബീ​റ്റ്റൂ​ട്ടി​ലേ​ക്ക് ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക.

ടൊ​മാ​റ്റോ ച​ട്ണി



ചേ​രു​വ​ക​ൾ

ത​ക്കാ​ളി- ര​ണ്ട് എ​ണ്ണം
വെ​ളു​ത്തു​ള​ളി- നാ​ല് എ​ണ്ണം
മു​ള​കു​പൊ​ടി- അ​ര ടീ ​സ്പൂ​ണ്‍
പി​രി​യ​ൻ മു​ള​കു​പൊ​ടി- അ​ര ടീ ​സ്പൂ​ണ്‍
ഉ​ണ​ക്ക​മു​ള​ക്- ഒ​രെ​ണ്ണം
ഉ​ള​ളി- 15 എ​ണ്ണം
മ​ല്ലി​യി​ല- ഒ​രു ത​ണ്ട്
ഉ​ഴു​ന്നു​പ​രി​പ്പ്- കാ​ൽ ടീ ​സ്പൂ​ണ്‍
വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ- ആ​വ​ശ്യ​ത്തി​ന്
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
പ​ഞ്ച​സാ​ര- ഒ​രു നു​ള്ള്

ത​യാ​റാ​ക്കു​ന്ന​വി​ധം

ചീ​ന​ച്ച​ട്ടി അ​ടു​പ്പി​ൽ വ​ച്ച് ചൂ​ടാ​ക്കി അ​തി​ലേ​ക്ക് എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​കു​ന്പോ​ൾ ഉ​ഴു​ന്നു​പ​രി​പ്പ് ഇ​ടു​ക. അ​ത് ചെ​റു​താ​യി മൂ​ത്തു​വ​രു​ന്പോ​ൾ ഉ​ള്ളി നാ​ലാ​യി അ​രി​ഞ്ഞ​ത് ഇ​ട്ടു​കൊ​ടു​ക്ക​ണം. അ​തി​ലേ​ക്ക് ഉ​ണ​ക്ക​മു​ള​ക് ചേ​ർ​ക്കു​ക. തു​ട​ർ​ന്ന് വെ​ളു​ത്തു​ള്ളി ഇ​ട​ണം. ശേ​ഷം ത​ക്കാ​ളി​യും ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ന​ന്നാ​യി വ​ഴ​ന്ന് എ​ണ്ണ തെ​ളി​ഞ്ഞു​വ​രു​ന്പോ​ൾ മു​ള​കു​പൊ​ടി ചേ​ർ​ക്ക​ണം. അ​തി​ലേ​ക്ക് മ​ല്ലി​യി​ല ചേ​ർ​ക്കു​ക. പി​ന്നീ​ട് പ​ഞ്ച​സാ​ര ഒ​രു നു​ള്ള് ചേ​ർ​ക്ക​ണം. വ​ഴ​ന്ന ഈ ​കൂ​ട്ട് മി​ക്സി​യി​ൽ ന​ന്നാ​യി അ​ര​യ്ക്കു​ക. ഉ​പ്പ് കൃ​ത്യ​മാ​ണോ​യെ​ന്ന് നോ​ക്ക​ണം. എ​ല്ലാം ആ​വ​ശ്യ​ത്തി​ന് ഉ​ണ്ടെ​ങ്കി​ൽ വേ​റെ ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി ഉ​പ​യോ​ഗി​ക്കാം.

ഉ​ണ​ക്ക​ച്ചെ​മ്മീ​ൻ ച​മ്മ​ന്തി



ചേ​രു​വ​ക​ൾ

ഉ​ണ​ക്ക​ച്ചെ​മ്മീ​ൻ- 50 ഗ്രാം
​ചെ​റി​യ ഉ​ള്ളി- എ​ട്ട് എ​ണ്ണം
മു​ള​കു​പൊ​ടി- ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
എ​ണ്ണ- ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം

ഉ​ണ​ക്ക​ച്ചെ​മ്മീ​ൻ ത​ല​യും വാ​ലും ക​ള​ഞ്ഞ് വൃ​ത്തി​യാ​ക്കി എ​ണ്ണ​യൊ​ഴി​ക്കാ​തെ വ​റു​ത്തെ​ടു​ക്കു​ക. മി​ക്സി​യു​ടെ ചെ​റി​യ ജാ​റി​ൽ ഉ​ള്ളി​യും മു​ള​കും ഉ​പ്പും ചേ​ർ​ത്ത് ഇ​ത് ച​ത​ച്ചെ​ടു​ക്ക​ണം. അ​ര​ഞ്ഞു പോ​ക​രു​ത്. അ​തി​ൽ ചെ​മ്മീ​നി​ട്ട് ഒ​ന്നു പ​ൾ​സ് ചെ​യ്യ​ണം. ഇ​തും കൂ​ടു​ത​ലാ​യി പൊ​ടി​ഞ്ഞു പോ​ക​രു​ത്. ഇ​ത് ഒ​രു ബൗ​ളി​ലാ​ക്കി അ​തി​ലേ​ക്ക് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ഇ​ള​ക്ക​ണം. ഉ​ണ​ക്ക​ച്ചെ​മ്മീ​ൻ ച​മ്മ​ന്തി ത​യാ​ർ.