യു ഷേപ്പ് കിച്ചണ് രണ്ട് പാരലൽ ചുമരുകളും ഇവയെ സംബന്ധിക്കുന്ന ചുമരി നെയും ചേർത്ത് മൂന്നു വശം കൗണ്ടർ ഉള്ള രീതിയിലാണ് യുഷേപ്പ് കിച്ചണ് ഒരുക്കുന്നത്. അടുക്കളയിലെ സ്ഥലവിസ്തൃതി കുറഞ്ഞതായാലും കൂടിയതായാലും യോജിക്കുന്ന ഡിസൈനാ ണിത്. സ്റ്റോറേജിനു വേണ്ടത്ര സ്ഥലം, ഒരേ സമയം ഒന്നിൽ കൂടുതൽ പേർക്ക് പാചകംചെയ്യാനുള്ള സൗകര്യം എന്നിവ യുഷേപ്പ് കിച്ചണുകളുടെ പ്രത്യേകതകളാണ്.
ഐലന്റ് കിച്ചണ് ജലാശയങ്ങൾക്കു നടുവിലുള്ള ദ്വീപുകൾക്ക് സമാനമായ രീതിയിൽ തയാറാക്കുന്ന അടുക്കളയാണ് ഐലന്റ് കിച്ചണ്. അടുക്കളയുടെ നടുവിൽ എല്ലാ ഭാഗത്തുനിന്നും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണിത് ഒരുക്കുന്നത്. നല്ല വിസ്തൃതിയുള്ള അടുക്കളകൾക്ക് യോജിക്കുന്നതാണ് ഈ ശൈലി. സ്റ്റൗ ഉൾപ്പെട്ട കിച്ചൻകൗണ്ടർ അടുക്കളയുടെ മധ്യത്തായതിനാൽ ഇരുവശത്തു നിന്ന് പാചകം ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനം. സാധാരണ യിൽ കൂടുതലായി കൗണ്ടർടോപ്പും ഭക്ഷണമുണ്ടാക്കാനുള്ള ഭാഗവും ഈ കിച്ചണിൽ ഉണ്ടാവും.
ഓപ്പണ് കിച്ചണ് പാർട്ടീഷനുകളില്ലാതെ തികച്ചും ഓപ്പണ് ഫീൽ നൽകുന്ന കിച്ചണുകളാണിത്. ഡൈനിംഗ് റൂമിന്റെയും കിച്ചണിന്റെയും ഇടയിൽ വരുന്ന ചുമർ ഒഴിവാക്കി അവിടെ ബ്രേക്ക്ഫാസ്റ്റ് ടേബിൾ വച്ച് സെറ്റു ചെയ്യുന്നു. ഈ തുറന്ന അടുക്കള അകത്തള ത്തിന് യൂറോപ്യൻ സ്റ്റൈൽ നൽകുന്നു. വീടിന്റെ വലുപ്പം നന്നായി തോന്നിക്കാനും നല്ലതാണിത്.
കോണ്ക്രീറ്റ് സ്ലാബുകളോട് ഗുഡ് ബൈ കോണ്ക്രീറ്റ് സ്ലാബുകൾ ആവശ്യമില്ലാത്ത തരത്തിലാണ് ഇന്നത്തെ അടുക്കള ഒരുക്കുന്നത്. മോഡുലാർ കിച്ചണുകൾക്ക് ഇതിന്റെ ആവശ്യമില്ല. നിർമ്മാണ സമയത്ത് നാലു ചുമരുകൾ ചെയ്ത് പ്ലാസ്റ്ററിംഗ് പൂർത്തിയാക്കുന്ന അടുക്കള ഇന്റീരിയർ വർക്കിന്റെ ഭാഗമായാണ് മോഡുലാർ കിച്ചണാക്കി മാറ്റുന്നത്.
മുൻ കാലങ്ങളിൽ മരത്തിലും സിന്റക്സിലും പ്ലൈവുഡിലും എംഡിഎഫിലും നിർമ്മിച്ചിരുന്ന കിച്ചണ് കാബിനറ്റുകൾ ഇന്ന് മൾട്ടിവുഡിലും, സ്റ്റെയിൻലസ് സ്റ്റീലിലുമെല്ലാമാണ് നിർമ്മിക്കുന്നത്. മൾട്ടിവുഡ് നനഞ്ഞാൽ കേടുവരില്ല എന്നതുകൊണ്ടുതന്നെ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ബോക്സ് ഉണ്ടാക്കി മുകളിൽ ഗ്രാനൈറ്റോ, നാനോ വൈറ്റോ, മാർബിളോ പതിപ്പിച്ചാൽ കൗണ്ടർ ആയി. ഈ ബോക്സിന്റെ പുറം ഭാഗം എൻസിപുട്ടി ഉപയോഗിച്ച് പെയിന്റ് ചെയ്തോ മൈക്ക, വെനീർ, അക്രലിക് ഷീറ്റ് എന്നിവ ഉപയോഗിച്ചോ ഫിനിഷ് ചെയ്യുന്നു. ചെറിയ ഹാൻഡിൽ ഒഴിവാക്കി ഫുൾ ലെങ്ത്ത് അലൂമിനിയം സ്റ്റീൽ പ്രൊഫൈലുകൾ ചെയ്യുന്നു. ബോക്സുകൾക്കുള്ളിൽ ധാരാളം സ്റ്റോറേജ് സൗകര്യം ഉള്ളതിനാൽ സ്റ്റോർ മുറിയുടെ ആവശ്യവും വരുന്നില്ല.
തയാറാക്കിയത്-
കെ. ഷിന്റുലാൽ