കാൽകപ്പ് ഉപ്പ് നാരങ്ങാനീരുമായി ചേർക്കുക. അത് മുഖത്തും കഴുത്തിലും വൃത്താകൃതിയിൽ തേച്ചു പിടിപ്പിക്കണം. 10 മിനിറ്റിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
തക്കാളി ഫേസ്പാക്ക് തക്കാളി നീര് മുഖത്ത് പുരട്ടുന്നത് ചർമ സുഷിരങ്ങൾ ചെറുതാകാൻ സഹായിക്കും. തക്കാളി നീര് ചെറുനാരങ്ങാനീരുമായി ചേർത്ത് മുഖത്തു പുരട്ടുന്നത്. എണ്ണമയമുള്ള ചർമത്തിനുള്ള നല്ലൊരു പരിഹാരമാണ്. തക്കാളി ഉടച്ച് അൽപം മഞ്ഞൾപ്പൊടിയും പാലും ചേർത്ത് തേച്ചാൽ നല്ല ഫലം ലഭിക്കും. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇതു ഉപയോഗിക്കാം.
ഓട്സ് ഫേസ്പാക്ക് ഓട്സ് പൊടിച്ചതും തക്കാളിയും ചേർത്ത് നല്ല ഫേസ്പാക്കുണ്ടാക്കാം. തക്കാളിയിലെ ആന്റി ഓക്സിഡന്റുകൾ മുഖക്കുരു തടയാനും ബ്ലാക് ഹെഡ്സ് അകറ്റാനും സഹായിക്കും. ഇത് ആഴ്ചയിൽ രണ്ടു മൂന്നു തവണയെങ്കിലും ചെയ്താൽ മുഖത്തിന് സൗന്ദര്യം വർധിക്കും. ഓട്സ് - വെള്ളരിക്ക എന്നിവ ചേർത്ത് ഫേസ്പാക്ക് ഉണ്ടാക്കി മുഖത്തും തേയ്ക്കുന്നതും നല്ലതാണ് വെള്ളരിക്ക അരച്ച് ഓട്സിൽ കലർത്തി ഫേസ്പാക്കുണ്ടാക്കാം. ഇത് മൃതചർമം അകറ്റുന്നതിനും ചർമത്തിന് മാർദവം നൽകുന്നതിനും സഹായിക്കും.
തേൻ ഫേസ്പാക്ക് മധുരമൂറുന്ന തേൻ ചർമകാന്തി വർധിപ്പിക്കാൻ ഉത്തമമാണ്. ചർമത്തിനു നിറവും യൗവ്വനശോഭയും വേണമെങ്കിൽ തേൻ ഉപയോഗിച്ച് ഫേസ് പാക്ക് തയാറാക്കാം. തേനിൽ അല്പം നാരങ്ങാനീര് ചേർത്ത് മുഖത്തും കഴുത്തിലും തേച്ച് ഉണങ്ങിക്കഴിയുന്പോൾ കഴുകി കളയണം.
ഉരുളക്കിഴങ്ങ് ഫേസ് പാക്ക് ഉരുളക്കിഴങ്ങിലുള്ള വെളുപ്പിക്കാൻ സഹായിക്കുന്ന കടുപ്പം കുറഞ്ഞ ഘടകങ്ങളുടെ തുടർച്ചയായ ഉപയോഗം വഴി ഫലം ലഭിക്കും. ഉരുളക്കിഴങ്ങ് അരച്ച് അതിൽ അൽപം നാരങ്ങാനീര് ചേർത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. മാസത്തിൽ മൂന്നുതവണ ഇതു ഉപയോഗിക്കാം. മുഖത്ത് തേച്ച് ഉണങ്ങിയശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
ഓറഞ്ച് ഫേസ്പാക്ക് നാരങ്ങ വർഗത്തിൽ പെടുന്ന ഓറഞ്ച് ചർമത്തിനു നിറം നൽകാൻ ഏറെ നല്ലതാണ്. ഓറഞ്ച് ഫേസ്പാക്ക് തയാറാക്കാൻ ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ഏതാനും തുള്ളി പാൽ അതിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേക്കാം. ഉണങ്ങിക്കഴിയുന്പോൾ തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം.
ബദാം ഫേസ്പാക്ക് ഒരുപിടി ബദാം പരിപ്പ് അരച്ച് അതിൽ നിന്നും എണ്ണ എടുക്കുക. ഇതുപയോഗിച്ച് മുഖത്തും കഴുത്തിലും വൃത്താകൃതിയിൽ മസാജ് ചെയ്യണം. ഇങ്ങനെ ചെയ്യുകവഴി രക്തയോട്ടം വർധിക്കുകയും ചർമകാന്തി ലഭിക്കുകയും ചെയ്യും.