നി​ങ്ങ​ൾ മാ​റാ​ൻ ത​യ്യാ​റാ​ണോ? മാ​റ്റാ​ൻ വ​ഴി​ക​ളു​ണ്ട്
ഗ​ണി​ത പ​ഠ​ന​വൈ​ക​ല്യങ്ങൾ മാറ്റാനുള്ള ചില വ​ഴി​ക​ൾ പ​റ​യാം

1. ​വി​ര​ലു​പ​യോ​ഗി​ച്ചും എ​ഴു​തി കൂ​ട്ടി​യും ക​ണ​ക്കു പ​ഠ​നം തു​ട​രു​ക.
2. ​ക്ളാ​സിലെ കൂ​ട്ടു​കാ​രു​ടെ സ​ഹാ​യം തേ​ടു​ക. ചി​ല​പ്പോ​ൾ കൂ​ടു​ത​ൽ ന​ന്ന​ായി മ​ന​സിലാ​കു​ന്ന രീ​തി​യി​ൽ അ​വ​ർ​ക്കു പ​റ​ഞ്ഞു ത​രാ​ൻ ക​ഴി​ഞ്ഞേ​ക്കും. ഗു​ണ​ന പ​ട്ടി​ക​ക​ളും സൂ​ത്ര​വാ​ക്യ​ങ്ങ​ളും മ​റ്റും താ​ള​ത്തി​ൽ പാ​ടി പ​ഠി​ക്കു​ക. അ​ങ്ങ​നെ പ​ഠി​ക്കു​ന്പോ​ൾ അ​തു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ത​ല​ച്ചോ​റി​ന്‍റെ വ​ല​ത്തു ഭാ​ഗ​ത്താ​ക​യാ​ൽ ഓ​ർ​മി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു.
3. ​ക​ംപ്യൂട്ട​റുകളെയും ഇന്‍റർനെറ്റിനെയും ​ആ​ശ്ര​യി​ച്ച് പാ​ര​ന്പ​ര്യ രീ​തി​ക​ളി​ൽ നി​ന്നും മാ​റി പ​ഠി​ക്കാ​ൻ ശ്രമി​ച്ചു നോ​ക്കു​ക.
4. വേ​ദി​ക് മാ​ത്ത​മാ​റ്റി​ക്സ്, അ​ബാ​ക്ക​സ് രീ​തി​ക​ൾ പ​ഠി​ച്ച് ആ ​വ​ഴി​യി​ൽ ശ്ര​മി​ച്ചു നോ​ക്കു​ക.
5. ​സം​ഖ്യ​ക​ളെ മാ​തൃ​ഭാ​ഷ​യി​ലേ​ക്കു മാ​റ്റു​ക എ​ന്ന​താ​ണു
മ​റ്റൊ​രു വ​ഴി.
ഓ​രോ സം​ഖ്യ​ക്കും അ​നു​യോ​ജ്യ​മാ​യ ഒ​രു അ​ക്ഷ​രം ക​ണ്ടെ​ത്തു​ക. ആ ​അ​ക്ഷ​രം ചേ​ർ​ത്തു​ള്ള വാ​ക്കു​ക​ൾ സം​ഖ്യ​ക​ൾ​ക്കു പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​നു 1 എ​ന്ന​തി​നു ​ന്ന എ​ന്ന അ​ക്ഷ​ര​മാ​ണു നി​ങ്ങ​ൾ ഓ​ർ​ക്കാ​ൻ പ​ഠി​ക്കു​ന്ന​തെ​ങ്കി​ൽ കു​ന്ന്, പ​ന്നി എ​ന്ന​തി​ലൊ​ക്കെ ഒ​ന്ന് കാ​ണാ​ൻ ക​ഴി​യും. 6 എ​ന്ന​തി​നു ​റ എ​ന്ന അ​ക്ഷ​ര​വും 4 എ​ന്ന​തി​നു ല എ​ന്നും ആ​ണെ​ങ്കി​ൽ ’ കു​ന്നും പു​റ​ത്തൊ​രെ​ലി’’ എ​ന്നോ​ർ​ത്താ​ൽ 164 എ​ന്ന സം​ഖ്യ​യാ​യി . ഇ​നി അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം ഓ​ർ​ക്കാ​മ​ല്ലോ.
6. ​ഒ​ന്നു​മു​ത​ൽ പ​ത്തി​ന്‍റെ വ​രെ ഗു​ണ​ന​പ്പ​ട്ടി​ക​യാ​ണു സം​ഖ്യാ​ഗ​ണി​ത​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​യി നാം ​പ​ഠി​ച്ചി​രി​ക്കേ​ണ്ട​ത്. അ​തി​ൽ ത​ന്നെ ഒ​ന്നി​ന്‍റെ പ​ട്ടി​ക​യും പ​ത്തി​ന്‍റെ പ​ട്ടി​ക​യും പ​ഠി​ക്ക​തെ ത​ന്നെ മ​ന​സി​ലാ​വും. ര​ണ്ടി​ന്‍റേതും അ​ഞ്ചി​ന്‍റേതുമാ​ണെ​ങ്കി​ൽ വ​ള​രെ ല​ളി​ത​വും. പി​ന്നെ ആ​കെ ആ​റു സം​ഖ്യ​ക​ളു​ടെ, പ​ത്തു​വ​രെ​യു​ള്ള ഗു​ണ​നപ്പട്ടി​ക പ​ഠി​ച്ചാ​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​നു​ള്ള സം​ഖ്യാഗ​ണി​ത​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യി. ഒ​രു​ദി​വ​സം ഒ​രു സം​ഖ്യ​യു​ടെ പ​ട്ടി​ക വ​ച്ചു പ​ഠി​ച്ചി​രു​ന്നെ​ങ്കി​ൽ ആ​റു ദി​വ​സം കൊ​ണ്ടു തീ​രു​മാ​യി​രു​ന്ന സാ​ധ​ന​മാ​ണു ന​മ്മി​ൽ പ​ല​രും ജീ​വി​താ​വ​സാ​നം വ​രെ പ​ഠി​ക്ക​ൻ മെ​ന​ക്കെ​ടാ​തി​രി​ക്കു​ന്ന​ത്.


ഭൂ​ഗോ​ള​ത്തി​ന്‍റെ ഓ​രോ സ്പ​ന്ദ​ന​വും ക​ണ​ക്കി​ലാ​ണെ​ന്ന് ആ​ടു​തോ​മ​യോ​ട് ചാ​ക്കൊ മാ​ഷ് ​സ്ഫ​ടി​ക​ത്തി​ൽ പ​റ​യു​ന്ന​തു പോ​ലെ ഭീ​ക​ര​നൊ​ന്നു​മ​ല്ല ക​ണ​ക്ക്.

ജു​റാ​സ്സി​ക് പാ​ർ​ക്കും ഇ.​റ്റി.​യും. ജോ​സും മറ്റും നി​ർ​മ്മി​ച്ച് വി​ശ്വ പ്ര​ശ​സ്ത​നാ​യ സ്റ്റീ​ഫ​ൻ സ്പി​ൽ ബ​ർ​ഗ് ഈ ​പ​ഠ​ന​വൈ​ക​ല്യ​മു​ള്ള ആ​ളാ​യി​രു​ന്നു. വൈ​ദ്യു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല​ ക​ണ്ടുപി​ടു​ത്ത​ങ്ങ​ളും ന​ട​ത്തി​യ ലൈ​റ്റ്നി​ങ്ങ് റോ​ഡും, ഫ്രാ​ങ്ക്ളി​ൻ സ്റ്റൗ​വും മ​റ്റും ക​ണ്ടു​പി​ടി​ച്ച ബ​ഞ്ച​മി​ൻ ഫ്ര​ങ്ക്ളി​ൻ, ക​ംപ്യൂട്ടർ ച​ക്ര​വ​ർ​ത്തി ബി​ൽ ഗേ​റ്റ്സ്, ഇ​ല​ക്ട്രി​ക് ബ​ൾ​ബ് ക​ണ്ടെ​ത്താ​ൻ വേ​ണ്ടി 9999 ത​വ​ണ തോ​ല്ക്കാ​ൻ ത​യാ​റാ​യ തോ​മ​സ് ആ​ൽവാ ​എ​ഡി​സ​ണ്‍ എ​ന്നി​ങ്ങ​നെ ധാ​രാ​ളം പേ​രു​ണ്ട് ക​ണ​ക്കി​നെ കീഴടക്കാതെ ജീ​വി​ത വി​ജ​യ​ത്തി​ന്‍റെ കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ​വ​ർ.

ഇ​തി​നും ഹോ​മി​യോ​പ്പ​തി​യി​ൽ മ​രു​ന്നു​ണ്ട്. ക​ണ​ക്കെ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ​യു​ള്ള പേ​ടി മാ​റ്റാ​നും. ക​ണ​ക്കു ത​ല​യി​ൽ ക​യ​റാ​ത്ത​തി​നും.​ആ​ൾ​ജി​ബ്ര മാ​ത്രം വി​ഷ​മ​മു​ള്ള​വ​ർ​ക്കും, ജ്യോ​മ​ട്രി മാ​ത്രം വി​ഷ​മ​മു​ള്ള​വ​ർ​ക്കും, കൂ​ട്ടാ​ൻ വി​ഷ​മി​ക്കു​ന്ന​വ​ർ​ക്കും എ​ല്ലാം വെ​വ്വേ​റെ മ​രു​ന്നു​ക​ളാ​ണു​ള്ള​ത്. ത​ല​ച്ചോ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി നി​ങ്ങ​ളു​ടെ പ്രത്യേകമായ ക​ണ​ക്കു പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഹോ​മി​യോ​പ്പ​തി​ക്കു ക​ഴി​യും .

ഇ​ത്ത​രം പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ളെ പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും ​സ​ദ്ഗ​മ​യ​ എ​ന്നൊ​രു യൂ​ണി​റ്റ് ത​ന്നെ​യു​ണ്ട്. അ​വി​ടെ ഹോ​മി​യോ​പ്പ​തി ഡോ​ക്ട​റും സ്പെ​ഷൽ എ​ഡു​ക്കേ​ഷ​ൻ ടീ​ച്ച​റും സൈ​ക്കോ​ള​ജി​സ്റ്റും ചേ​ർ​ന്ന ഒ​രു സം​ഘം ഡോ​ക്ട​ർ​മാ​ർ നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ണ്ടാ​കും. ഒ​ന്നും പേ​ടി​ക്ക​ണ്ട. നി​ങ്ങ​ൾ മാ​റാ​ൻ ത​യ്യാ​റാ​ണോ മാ​റ്റാ​ൻ വ​ഴി​ക​ളു​ണ്ട്.

ഡോ:​ റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ക​ണ്ണൂ​ർ
മൊ​ബൈ​ൽ 9447689239 :
[email protected]