വൃ​ക്ക സം​ര​ക്ഷ​ണ​വും ശു​ദ്ധീ​ക​ര​ണ​വും ഈ ​ആ​ഹാ​ര​ങ്ങ​ള്‍ നോ​ക്കി​ക്കോ​ളും...
Friday, March 15, 2024 1:51 PM IST
ശ​രീ​ര​ത്തി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് അ​ദ്ഭു​ത​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന അ​വ​യ​വ​മാ​ണ് വൃ​ക്ക​ക​ള്‍. ശ​രീ​ര​ത്തി​ന്‍റെ മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂണി​റ്റ് എ​ന്ന് വൃ​ക്ക​യെ വി​ശേ​ഷി​പ്പി​ക്കാം.

കാ​ര​ണം, ര​ക്ത ശു​ദ്ധീ​ക​ര​ണം, വി​ഷാം​ശ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ല്‍, അ​ധി​ക ജ​ല​വും മാ​ലി​ന്യ​വും മു​ക്ത​മാ​ക്ക​ല്‍ തു​ട​ങ്ങി വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വൃ​ക്ക സം​ര​ക്ഷ​ണം ഏ​റെ പ്ര​ധാ​ന​മാ​ണ്.

അ​ല്ലെ​ങ്കി​ല്‍ ശ​രീ​ര​ത്തിന്‍റെ മൊ​ത്ത​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. വൃ​ക്ക ശ​രി​യാ​യി സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ല്ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ള​രാ​ന്‍ കാ​ര​ണ​മാ​കു​ന്നു. വൃ​ക്ക​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​ത് അ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടാ​നും വീ​ക്കം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും.

പോ​ഷ​ക​ങ്ങ​ള്‍ ആ​ഗി​ര​ണം ചെ​യ്യാ​നും ഭ​ക്ഷ​ണ​ത്തെ ഊ​ര്‍​ജ്ജ​മാ​ക്കി മാ​റ്റാ​നു​മു​ള്ള ശ​രീ​ര​ത്തി​ന്‍റെ ക​ഴി​വ് മെ​ച്ച​പ്പെ​ടു​ത്താ​നു ആ​രോ​ഗ്യ​വും ശു​ദ്ധ​വു​മാ​യ വൃ​ക്ക​യ്ക്കു സാ​ധി​ക്കും. വൃ​ക്ക​യു​ടെ​ സം​ര​ക്ഷ​ണ​ത്തി​നും ശു​ദ്ധീ​ക​ര​ണ​ത്തി​നും സ​ഹാ​യി​ക്കു​ന്ന ചി​ല ആ​ഹാ​ര​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഇ​വ​യാ​ണ്...

ത​ണ്ണി​മ​ത്ത​ന്‍, മാ​ത​ള​നാ​ര​ങ്ങ

ത​ണ്ണി​മ​ത്ത​ന്‍ വൃ​ക്ക​ക​ളെ ജ​ലാം​ശ​മു​ള്ള​താ​ക്കു​ക​യും ശു​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. ലൈ​ക്കോ​പീ​ന്‍ സ​മ്പു​ഷ്ട​മാ​യ ഇ​ത് ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യും വൃ​ക്ക​ക​ള്‍ ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു.

ത​ണ്ണി​മ​ത്ത​നി​ല്‍ ധാ​രാ​ളം പൊ​ട്ടാ​സ്യം ല​വ​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്, ഇ​ത് മൂ​ത്ര​ത്തി​ന്‍റെ അ​സി​ഡി​റ്റി നി​യ​ന്ത്രി​ക്കു​ക​യും ക​ല്ല് രൂ​പ​പ്പെ​ടു​ന്ന​ത് ത​ട​യു​ക​യും ചെ​യ്യു​ന്നു. അ​തു​പോ​ലെ മാ​ത​ള​നാ​ര​ങ്ങ​യി​ല്‍ പൊ​ട്ടാ​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്.

വൃ​ക്ക​യി​ലെ ക​ല്ല് നീ​ക്കം ചെ​യ്യാ​ന്‍ ഇ​ത് ഫ​ല​പ്ര​ദ​മാ​ണ്. പൊ​ട്ടാ​സ്യം മൂ​ത്ര​ത്തി​ന്‍റെ അ​സി​ഡി​റ്റി കു​റ​യ്ക്കു​ന്നു. അ​തിന്‍റെ ആ​സ്ട്രി​ജന്‍റ് ഗു​ണ​ങ്ങ​ള്‍ ക​ല്ല് രൂ​പ​പ്പെ​ടു​ന്ന​ത് ത​ട​യു​ന്നു.

ആ​പ്പി​ള്‍ സി​ഡെ​ര്‍ വി​നാ​ഗി​രി

വൃ​ക്ക​ക​ളു​ടെ ഓ​ക്‌​സി​ഡേ​റ്റീ​വ് സ​മ്മ​ര്‍ദം ത​ട​യു​ന്ന​തി​ന് ആ​പ്പി​ള്‍ സി​ഡെ​ര്‍ വി​നാ​ഗി​രി ഫ​ല​പ്ര​ദ​മാ​ണ്. ഇ​ത് ശ​രീ​ര​ത്തി​ലെ ആന്‍റിഓ​ക്‌​സി​ഡ​ന്‍റു​ക​ളു​ടെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കു​ക​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് സ​ന്തു​ലി​ത​മാ​ക്കു​ക​യും ര​ക്ത​സ​മ്മ​ര്‍ദം കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​ത് വൃ​ക്ക​യു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു. ആ​പ്പി​ള്‍ സി​ഡെ​ര്‍ വി​നാഗിരി വൃ​ക്ക​യി​ലെ ക​ല്ലു​ക​ള്‍ അ​ലി​ഞ്ഞു​ചേ​രു​ന്ന സി​ട്രി​ക് ആ​സി​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. വൃ​ക്ക​ക​ളി​ല്‍ നി​ന്ന് വി​ഷ​വ​സ്തു​ക്ക​ളെ പു​റ​ന്ത​ള്ളാ​നും ഇ​ത് സ​ഹാ​യി​ക്കും.

കി​ഡ്‌​നി ബീ​ന്‍​സ്, നാ​ര​ങ്ങ നീ​ര്

വൃ​ക്ക​ക​ളു​ടെ ആ​കൃ​തി​യി​ലു​ള്ള​താ​ണ് കി​ഡ്‌​നി ബീ​ന്‍​സ്. വൃ​ക്ക​യി​ല്‍ നി​ന്ന് മാ​ലി​ന്യ​ങ്ങ​ളും വി​ഷ​വ​സ്തു​ക്ക​ളും നീ​ക്കം ചെ​യ്യു​ക​യും ക​ല്ലു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി പു​റ​ന്ത​ള്ളാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യാ​ന്‍ കി​ഡ്‌​നി ബീ​ന്‍​സി​നു സാ​ധി​ക്കും.


വി​റ്റാ​മി​ന്‍ ബി, ​ഫൈ​ബ​ര്‍, നി​ര​വ​ധി ധാ​തു​ക്ക​ള്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​യ കി​ഡ്‌​നി ബീ​ന്‍​സ് വൃ​ക്ക വൃ​ത്തി​യാ​ക്കാ​നും മൂ​ത്ര​നാ​ളി​യി​ലെ പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​ക്കാ​നും ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

നാ​ര​ങ്ങ നീ​ര് അ​സി​ഡി​റ്റി ഉ​ള്ള​തും മൂ​ത്ര​ത്തി​ലെ സി​ട്രേ​റ്റിന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കു​ന്ന​തു​മാ​ണ്. വൃ​ക്ക​യി​ലെ ക​ല്ലു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തെ ഇ​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്നു. നാ​ര​ങ്ങ നീ​ര് ര​ക്തം ശു​ദ്ധീ​ക​രി​ക്കാ​നും മാ​ലി​ന്യ​ങ്ങ​ള്‍, വി​ഷ​വ​സ്തു​ക്ക​ള്‍ എ​ന്നി​വ പു​റ​ന്ത​ള്ളാ​നും സ​ഹാ​യി​ക്കും.

നാ​ര​ങ്ങ നീ​ര് ഒ​ലി​വ് ഓ​യി​ലു​മാ​യി സം​യോ​ജി​പ്പി​ച്ച് ക​ഴി​ക്കു​ന്ന​ത് വൃ​ക്ക​യി​ലെ ക​ല്ലു​ക​ള്‍ സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു എ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്.

തു​ള​സി, ഈ​ന്ത​പ്പ​ഴം

തു​ള​സി ഒ​രു ഫ​ല​പ്ര​ദ​മാ​യ ഡൈ​യൂ​റ​റ്റി​ക് ആ​ണ്. ഇ​ത് വൃ​ക്ക​യി​ലെ ക​ല്ലു​ക​ള്‍ നീ​ക്കം ചെ​യ്യു​ക​യും വൃ​ക്ക​യു​ടെ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. തു​ള​സി ര​ക്ത​ത്തി​ലെ യൂ​റി​ക് ആ​സി​ഡി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യും വൃ​ക്ക​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.

അ​തു​പോ​ലെ ഈ​ന്ത​പ്പ​ഴം 24 മ​ണി​ക്കൂ​ര്‍ വെ​ള്ള​ത്തി​ല്‍ കു​തി​ര്‍​ത്ത് വി​ത്തു​ക​ള്‍ നീ​ക്കം ചെ​യ്ത ശേ​ഷം ക​ഴി​ക്കു​മ്പോ​ള്‍, വൃ​ക്ക​യി​ലെ ക​ല്ലു​ക​ള്‍​ക്ക് ശ​മ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഈ​ന്ത​പ്പ​ഴ​ത്തി​ലെ മ​ഗ്‌​നീ​ഷ്യം വൃ​ക്ക​ക​ളെ ശു​ദ്ധീ​ക​രി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​ണ്.

ബ്ലൂ​ബെ​റി മു​ത​ല്‍ ചെ​റി വ​രെ

ക്രാ​ന്‍​ബെ​റി, ബ്ലൂ​ബെ​റി, ബീ​റ്റ്‌​റൂ​ട്ട്, തേ​ങ്ങാ​വെ​ള്ളം, വെ​ള്ള​രി​ക്ക നീ​ര്, ചെ​റി തു​ട​ങ്ങി​വ​യും വൃ​ക്ക ശു​ദ്ധീ​ക​ര​ണ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ ആ​ഹാ​ര​ങ്ങ​ളാ​ണ്. തൈ​ര്, മോ​ര് എ​ന്നി​വ​യും വൃ​ക്ക സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​വ​യാ​ണ്.

ബാ​ര്‍​ലി, റാ​ഗി തു​ട​ങ്ങി​യ ധാ​ന്യ​ങ്ങ​ളും വൃ​ക്ക​ക​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. സോ​ഡി​യ​ത്തി​ന്‍റെ അ​ള​വ് കു​റ​വാ​യ​തി​നാ​ല്‍ വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ര്‍ റാ​ഗി ക​ഴി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​ണ്.

പ​ച്ച ഇ​ല​ക്ക​റി​ക​ള്‍ ക​ഴി​ക്കു​ന്ന​ത് വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നു സ​ഹാ​യ​ക​മാ​ണ്. വൃ​ക്ക​രോ​ഗം ബാ​ധി​ച്ച​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പൊ​ട്ടാ​സ്യം ഇ​ല​ക്ക​റി​ക​ളി​ലൂ​ടെ ല​ഭ്യ​മാ​കും. മാ​ത്ര​മ​ല്ല, വി​റ്റാ​മി​ന്‍ സി ​വൃ​ക്ക​യി​ലെ ക​ല്ലു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ അ​ലി​ഞ്ഞുപോ​കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

വി​റ്റാ​മി​ന്‍ സി ​അ​ട​ങ്ങി​യ ഓ​റ​ഞ്ച്, ബ്രൊ​ക്കോ​ളി തു​ട​ങ്ങി​യ​വും വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.