മാ​റു​ന്ന ജീ​വിത​ശൈ​ലി​യും കാ​ൻ​സ​ർ സാ​ധ്യ​ത​യും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്പാ​ടും പ്ര​ത്യേ​കി​ച്ചും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ, കാ​ൻ​സ​ർ ക​ണ​ക്കു​ക​ൾ പേ​ടി​പ്പെ​ടു​ത്തു​ന്ന തോതിൽ വ​ർ​ധി​ക്കു​ന്ന​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യും ഇന്‍റർനാഷണൽ യൂണിയൻ എഗേൻസ്റ്റ് കാൻസറും പ​റ​യു​ന്നു. തെ​റ്റാ​യ ജീ​വി​ത​ശൈ​ലി​ക്കൊ​പ്പം ചി​ല ജ​നി​ത​ക​ഘ​ട​ക​ങ്ങ​ളും കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ​ല​രി​ലും കാ​ൻ​സ​റി​നു കാ​ര​ണം പ​ല​താ​ണെ​ന്നു മാ​ത്രം.

വാ​സ്ത​വ​ത്തി​ൽ എ​ന്താ​ണു ശ​രി​യാ​യ ജീ​വി​ത​ശൈ​ലി? ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ, ന​മ്മു​ടെ മ​നോ​ഭാ​വ​ങ്ങ​ൾ, സാ​മൂ​ഹി​ക നി​ല​വാ​രം, സാന്പത്തികസ്ഥിതി, ദ്രു​ത​ഗ​തി​യി​ലു​ള്ള ന​ഗ​ര​വ​ത്ക​ര​ണം, വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ന​മ്മു​ടെ ലൈ​ഫ് സ്റ്റൈ​ലി​നെ സ്വാ​ധീ​നി​ക്കാ​റു​ണ്ട്. ലോ​ക​ം മാറ്റങ്ങൾക്കു വിധേയമാണല്ലോ. ജീ​വി​ത​ശൈ​ലി​യി​ൽ സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ൾ കാ​ൻ​സ​ർ​നി​ര​ക്കി​ന്‍റെ വ​ർ​ധ​ന​യ്ക്കും കാ​ര​ണ​മാ​കു​ന്നതായി പഠനങ്ങൾ പറയുന്നു.

മു​ന്പു മ​ധ്യ​വ​യ​സ്ക​രി​ൽ ക​ണ്ടു​വ​ന്നി​രു​ന്ന കാ​ൻ​സ​റു​ക​ളാ​യ സ്ത​നാ​ർ​ബു​ദം, ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ, ഒ​വേ​റി​യ​ൻ കാ​ൻ​സ​ർ, കോ​ള​ൻ കാ​ൻ​സ​ർ, ശ്വാ​സ​കോ​ശാ​ർ​ബു​ദം തു​ട​ങ്ങി​യ​വ 30 വ​യ​സി​നു​ താ​ഴെ​യു​ള്ള​വ​രി​ലും ഇ​ന്നു ധാ​രാ​ള​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജീ​വി​ത​ശൈ​ലീ​മാ​റ്റ​ങ്ങ​ൾ കാ​ൻ​സ​ർ​സാ​ധ്യ​ത​യ്ക്കു​ള്ള കാ​ര​ണ​ങ്ങ​ളി​ൽ മു​ന്നി​ലേ​ക്കു വ​രു​ന്ന​ത്.

ന​മ്മു​ടെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ൽ പോ​ലും കാ​ര്യ​മാ​യ മാ​റ്റം സം​ഭ​വി​ച്ചി​രി​ക്കു​ന്നു. അ​മി​ത​മാ​യ ഉൗ​ർ​ജ​മ​ട​ങ്ങി​യ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലേ​ക്കാ​ണു നമ്മുടെ മാ​റ്റം. ക​ലോ​റി​യും കൊ​ഴു​പ്പും കൂ​ടി​യ ഭ​ക്ഷ​ണ​മാ​ണു പ്രി​യ​ത​രം. ഹോ​ർ​മോ​ണ്‍ കു​ത്തി​വ​യ്ക്ക​പ്പെ​ട്ട ബ്രോ​യി​ല​ർ ചി​ക്ക​നാ​ണു പ​ല​രു​ടെ​യും ഇ​ഷ്ട​വി​ഭ​വം. മി​ക്ക​വ​രു​ടെ​യും തീ​ൻ​മേ​ശ​ക​ളി​ലെ​ത്തു​ന്ന​ത് കീ​ട​നാ​ശി​നി​ക​ളി​ലും രാ​സ​വ​ള​ങ്ങ​ളി​ലും വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ൾ ഉപയോഗിച്ചു ത​യാ​റാ​ക്കി​യ അവിയലും തോരനും സാന്പാറും മെഴുക്കുപുരട്ടി യുമൊക്കെത്തന്നെ! മാ​ര​ക​ രാസവസ്തുക്കൾ ഉപയോഗിച്ചു സംസ്കരിച്ചു സൂക്ഷിക്കുന്ന പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, ധാ​ന്യ​ങ്ങ​ൾ, മ​ത്സ്യം, ഇ​റ​ച്ചി എന്നിവയൊക്കെയാാണ് ഇഷ്ടവിഭവങ്ങളായി നമ്മുടെ മനസു കവരുന്നത്. കാൻസറിനു പ്രേരകമായ ഇത്തരം അനാരോഗ്യ ന്യൂജൻ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾക്കൊപ്പം അ​ശാ​സ്ത്രീ​യ​വും അ​നാ​രോ​ഗ്യ​ക​ര​വു​മാ​യ പാ​ച​ക​രീ​തി​ക​ളും- അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ളി​ലെ പാ​ച​കം, ആ​വ​ർ​ത്തി​ച്ചു ചൂ​ടാ​ക്കി​യ എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം - കൂ​ടി​യാ​കു​ന്പോ​ൾ കാ​ൻ​സ​ർ​സാ​ധ്യ​ത പ​തിന്മട​ങ്ങു വ​ർ​ധി​ക്കു​ക​യാ​ണ്.

അനാരോഗ്യകരമായ ചില ന്യൂജൻ ആഹാരശീലങ്ങൾ തുറന്നുകൊടുത്ത ഇത്തരം വഴികളിലൂടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന കാ​ൻ​സ​റി​നു കാ​ര​ണ​മാ​കാ​വു​ന്ന ഏ​ജ​ന്‍റ്സ് കോശങ്ങളിലെ ഡി​എ​ൻ​എ​യി​ലു​ള്ള ജ​നി​ത​ക​ഘ​ട​ക​ങ്ങ​ളു​മാ​യി വേ​ർ​പി​രി​യാ​നാ​വാ​ത്ത​വി​ധ​ത്തി​ൽ ബ​ന്ധം സ്ഥാ​പി​ക്കു​ന്നു. അ​തു​ കോ​ശ​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​ വളർച്ചയ്ക്കും പെ​രു​കലിനുംു കാ​ര​ണ​മാ​കു​ന്നു. കോ​ശ​ങ്ങ​ൾ​ക്കു സ്വാ​ഭാ​വി​ക​നാ​ശം സം​ഭ​വി​ക്കാ​തെ​യാ​കു​ന്നു.

കാ​ൻ​സ​ർ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ​ക്ക് (റി​സ്ക് ഫാ​ക്ട​റു​ക​ൾ​ക്ക്) ഒ​രേ​സ​മ​യം വ​ർ​ഷ​ങ്ങ​ളോ​ളം വി​ധേ​യ​നാ​കു​ന്ന വ്യ​ക്തി​ക്ക് മ​ധ്യ​വ​യ​സി​നു മു​ന്പേ​ത​ന്നെ കാ​ൻ​സ​ർ പി​ടി​പെ​ടാനുള്ള സാധ്യതയേറെയാണ്. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും മ​ദ്യ​ത്തി​ന്‍റെ​യും ഒ​ന്നി​ച്ചു​ള്ള ഉ​പ​യോ​ഗം നി​ര​വ​ധി ജ​നി​ത​ക ത​ക​രാ​റു​ക​ൾ​ക്കി​ട​യാ​ക്കു​ന്നു. ഉ​യ​ർ​ന്ന പ്ര​തി​രോ​ധ​ശ​ക്തി​യു​ള്ള​വ​ർ മാ​ത്ര​മാ​ണ് ഒരു പരിധിവരെ ഒരു പ്രത്യേക പ്രായംവരെ കാ​ൻ​സ​ർ​സാ​ധ്യ​താ​ഘ​ട​ക​ങ്ങ​ളോ​ട് പൊ​രു​തി​നി​ല്ക്കു​ന്ന​ത്.

ഹോ​ർ​മോ​ണ്‍ കു​ത്തി​വ​യ്ക്ക​പ്പെ​ട്ട ബ്രോ​യി​ല​ർ കോ​ഴി​ക​ളു​ടെ ഇ​റ​ച്ചി ഉപയോഗിച്ചു തയാറാക്കുന്ന വ്യത്യസ്തതരം വിഭവങ്ങളോടുള്ള പുതുതലമുറയുടെ ഭ്രമം ഏറിവരികയാണ്. പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നേരത്തേതന്നെ
ആ​ർ​ത്ത​വം സം​ഭ​വി​ക്കുന്നതിനു പിന്നിൽ അത്തരം ചില ഭക്ഷണശീലങ്ങളുണ്ടെന്ന് പഠനങ്ങളുണ്ട്. നേ​ര​ത്തേയുണ്ടാകുന്ന ആ​ർ​ത്ത​വം, പൊ​ണ്ണ​ത്ത​ടി, ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ളു​ടെ ക്ര​മം തെ​റ്റി​യ ഉ​പ​യോ​ഗം, അ​മി​ത ക​ലോ​റി അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മ​മി​ല്ലാ​യ്മ, പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യു​ള്ള ഭ​ക്ഷ​ണ​ക്ര​മം, താ​മ​സി​ച്ചു​ള്ള ഗ​ർ​ഭ​ധാ​ര​ണം, മു​ല​യൂ​ട്ടു​ന്ന​തി​ൽ അ​ലം​ഭാ​വം, ഗ​ർ​ഭി​ണി​യാ​കാ​തി​രി​ക്ക​ൽ... എ​ന്നി​വ​യെ​ല്ലാം യൗവനത്തിൽത്തന്നെ സ്ത​നാ​ർ​ബു​ദ​ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. സ്ത​നാ​ർ​ബു​ദം അ​ങ്ങ​നെ ലൈ​ഫ്സ്റ്റൈ​ൽ കാ​ൻ​സ​റു​ക​ളു​ടെ ലി​സ്റ്റി​ൽ വ​ന്നി​രി​ക്കു​ന്നു.

നാം ​ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും കാ​ൻ​സർ സാ​ധ്യ​ത​യെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. ഗം​ഗാ​ന​ദീ ത​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രി​ൽ ആ​മാ​ശ​യ കാ​ൻ​സ​ർ സാ​ധ്യ​ത​യേ​റു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്. അ​തി​ന് അ​വ​ർ ക​ണ്ടെ​ത്തി​യ​ചി​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. ന​ദീ​ത​ട​ത്തി​ലെ വി​വി​ധ ഫാ​ക്ട​റി​ക​ളി​ൽ നി​ന്നു പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ, കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്ന കീ​ട​നാ​ശി​നി​ക​ൾ, യൂ​റി​യ പോ​ലെ​യു​ള്ള രാ​സ​വ​ള​ങ്ങ​ളു​ടെ അ​മി​തോ​പ​യോ​ഗം എ​ന്നി​വ​യൊ​ക്ക. ഇത്തരം സാഹചര്യങ്ങൾ നമ്മുടെ നാട്ടിലും പലയിടങ്ങളിലും നിലനിൽക്കുന്നു എന്ന വസ്തുത വിസ്മരിക്കരുത്.

ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൽട്ടന്‍റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്
Renai Medicity, കൊച്ചി & പ്രസിഡന്‍റ്, കേരള കാൻസർ കെയർ സൊസൈറ്റി,
ഫോൺ- 9447173088
Loading...