‘ആപ്പിൾ’പഠിപ്പിക്കുന്ന ജീവിതപരിചയ പാഠങ്ങൾ!
കൂട്ടു ​വേ​ണം നാ​ലാം ക്ലാ​സ് വ​രെ

പ്രീ​പ്രൈ​മ​റി കുട്ടി​ക​ൾ​ക്ക് ഹോം​വ​ർ​ക്ക് സം​ബ​ന്ധി​ച്ചു കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഡ​യ​റി​യി​ൽ എ​ഴു​തി​ക്കൊ​ടു​ത്തു​വി​ടാ​റു​ണ്ട്. അ​തു കുട്ടി​ക്കു വാ​യി​ക്കാ​നാ​കാ​ത്ത​തി​നാ​ലാ​ണ് അമ്മ​യോ മു​തി​ർ​ന്ന​വ​രോ സ​ഹാ​യ​ത്തി​നെ​ത്തു​ന്ന​ത്. നാ​ലാം ക്ലാ​സി​നു താ​ഴെ​യു​ള്ള കുട്ടി​യാ​ണെ​ങ്കി​ൽ പ​ഠ​ന​ത്തി​നു ര​ക്ഷാ​ക​ർ​ത്താവിന്‍റെ സ​ഹാ​യം വേ​ണം. എ​ന്താ​ണ്, എ​വി​ടെ​യാ​ണ്, എ​ങ്ങ​നെ​യാ​ണ് എ​ഴു​തേ​ണ്ട​ത്.. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളാ​ണു ഗൃ​ഹ​പാ​ഠ​ത്തി​ൽ പ​റ​ഞ്ഞു​കൊ​ടു​ക്കേ​ണ്ട​ത്. ഇം​ഗ്ലീ​ഷ് അ​റി​യാ​ത്ത സാ​ധാ​ര​ണ​ക്കാ​രാ​യ അ​മ്മമാ​ർ ട്യൂ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ലും തെ​റ്റി​ല്ല.

അ​നു​യോ​ജ്യ​മാ​യ പ​ഠ​ന​മേ​ശ, ക​സേ​ര

കൊ​ച്ചു​കുട്ടി​ക​ളു​ടെ വ​ലു​പ്പ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ക​സേ​ര​യും പ​ഠ​ന​മേ​ശ​യു​മൊ​ക്കെ വീട്ടി​ലും ഒ​രു​ക്ക​ണം. മു​തി​ർ​ന്ന​വ​രു​ടെ ക​സേ​ര​യും മേ​ശ​യു​മൊ​ക്കെ ന​ല്കി പ​ഠി​ക്കാ​നി​രു​ത്തി​യാ​ൽ 10 -15 മി​നിട്ടു ക​ഴി​യു​ന്പോ​ൾ​ത്ത​ന്നെ കുട്ടി​ക​ൾ ക്ഷീ​ണ​ത്തോ​ടെ എ​ഴു​ത്തു നി​ർ​ത്തും.

കൃ​ത്യ​മാ​യ ഉ​ച്ചാ​ര​ണം പ​ഠി​പ്പി​ക്കാം

അമ്മ​യാ​കട്ടെ, ട്യൂ​ഷ​ൻ ടീ​ച്ച​റാ​കട്ടെ നി​ർ​ദേ​ശ​ങ്ങ​ൾ കുട്ടി​ക്കു കൃ​ത്യ​മാ​യി പ​റ​ഞ്ഞു​കൊ​ടു​ക്കു​ക എ​ന്ന​താ​ണു പ്ര​ധാ​നം. ഉ​ച്ച​ത്തി​ൽ വാ​യി​ക്കു​ന്ന​തു കേട്ടാണ് കൊ​ച്ചു​കുട്ടി​ക​ൾ പ​ഠ​നം തു​ട​ങ്ങു​ന്ന​ത്. പ​ഠി​പ്പി​ക്കു​ന്ന ടീ​ച്ച​റിന്‍റെയോ അമ്മ​യു​ടെ​യോ ഉ​ച്ചാ​ര​ണം മോ​ശ​മാ​ണെ​ങ്കി​ൽ കുട്ടി​ക്ക് അ​തു​ത​ന്നെ കിട്ടും. ​ കൂ​ടാ​തെ, പലപ്പോഴും സ്കൂ​ളു​ക​ളി​ൽ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന ഇംഗ്ലീഷ് വാ​ക്കു​ക​ളു​ടെ ഉ​ച്ചാ​ര​ണ​വും വീട്ടി​ൽ അ​മ്മമാ​ർ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തും തമ്മി​ൽ പ​ല​പ്പോ​ഴും വ്യ​ത്യാ​സം വ​രാ​റു​ണ്ട്. വാ​ക്കു​ക​ളു​ടെ ഫൊ​ണ​റ്റി​ക്സാ​ണു സ്കൂ​ളു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ ഒ​രു ത​ര​ത്തി​ൽ കേ​ൾ​ക്കു​ക​യും വീട്ടി​ൽ അമ്മ ​മ​റ്റൊ​രു ത​ര​ത്തി​ൽ പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ കുട്ടി​ക്കു ക​ണ്‍​ഫ്യൂ​ഷ​ൻ സ്വാ​ഭാ​വി​കം. ഇ​ന്‍റർ​നെ​റ്റി​ലൊ​ക്കെ ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ളു​ടെ കൃ​ത്യ​മാ​യ ഉ​ച്ചാ​ര​ണത്തിന്‍റെ ഓ​ഡി​യോ കിട്ടും. ​അ​തു ശ്ര​ദ്ധി​ച്ചു വാ​ക്കു​ക​ളു​ടെ കൃ​ത്യ​മാ​യ ഉ​ച്ചാ​ര​ണം മ​ന​സി​ലാ​ക്കി​യ​ശേ​ഷ​മേ കുട്ടി​ക്കു പ​റ​ഞ്ഞു​കൊ​ടു​ക്കാ​വൂ. അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ ഭാ​ഷ ന​ഷ്ട​മാ​കും.

ഉ​ച്ച​ത്തി​ൽ വാ​യി​പ്പി​ക്കാം

എട്ടാം ​ക്ലാ​സ് വ​രെ കുട്ടി​യെ​ക്കൊ​ണ്ട് ഉ​ച്ച​ത്തി​ൽ വാ​യി​പ്പി​ക്ക​ണം. പ്രാ​യം കൂ​ടും തോ​റും ശ​ബ്ദം കു​റ​യ്ക്കാ​വു​ന്ന​താ​ണ്. എ​ത്ര സ​ങ്കീ​ർ​ണ​മാ​യ പ​ദ​വും ശു​ദ്ധ​മാ​യി വാ​യി​ക്ക​ണ​മെ​ങ്കി​ൽ
ഉ​ച്ച​ത്തി​ൽ വാ​യി​ച്ചു ശീ​ലി​ക്ക​ണം.

ത​നി​യെ എ​ഴുതട്ടെ

രക്ഷാകർത്താക്കളുടെ കൈ​യ​ക്ഷ​രം മോ​ശ​മാണെങ്കിൽ അവർ ​കൈ​പി​ടി​ച്ച് എ​ഴു​തി​പ്പി​ക്കു​ന്പോ​ൾ കുട്ടി​യു​ടെ കൈ​യ​ക്ഷ​ര​ത്തി​ലും അ​തേ വ​ള​വു​ക​ളും വ്യ​തി​യാ​ന​ങ്ങ​ളും സ്വാ​ഭാ​വി​കം. അ​തി​നാ​ൽ അ​ക്ഷ​ര​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ടു​ത്ത​ശേ​ഷം അ​തു ക​ണ്ട് എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട​ണം. അ​ല്ലെ​ങ്കി​ൽ വ​ർ​ക്ക്് ബു​ക്കു​ക​ളി​ലെ ഡോട്ട് ​മാ​ർ​ക്കി​ലൂ​ടെ വ​ര​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാം. ചില ട്യൂ​ഷ​ൻ അധ്യാപകർ ജോ​ലി പെ​ട്ടെന്നു തീ​ർ​ക്കാ​ൻ വേ​ണ്ടി കുട്ടി​യു​ടെ കൈ​യി​ൽ പി​ടി​ച്ചു മൊ​ത്തം എ​ഴു​തി​ക്കൊ​ടു​ക്കും. അ​ത്ര​യും വ​ർ​ക്ക് ചെ​യ്യി​പ്പി​ച്ച​ല്ലോ എ​ന്നു ര​ക്ഷാ​ക​ർ​ത്താ​വും സ​ന്തോ​ഷി​ക്കും! കുട്ടി ​വ​ർ​ക്ക് ചെ​യ്യാ​തെ വ​ന്നാ​ൽ ടീ​ച്ച​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള കു​റ്റ​പ്പെ​ടു​ത്ത​ൽ ഒ​ഴി​വാ​ക്കാ​ൻ പ​ല​പ്പോ​ഴും അ​മ്മമാ​രും ചെ​യ്തു​കൊ​ടു​ക്കാ​റു​ണ്ട്. സ്വ​യം എ​ഴു​താ​ൻ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ൾ കുട്ടി ​ത​നി​യെ എ​ഴു​തട്ടെ. എ​ഴു​തി​ക്കൊ​ടു​ക്കാ​ൻ പോ​യാ​ൽ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും കുട്ടി എ​ഴു​താ​ൻ പ​ഠി​ക്കി​ല്ല. ഞാ​ൻ പ​കു​തി എ​ഴു​തി​യാ​ൽ മ​തി ബാ​ക്കി അമ്മ ​എ​ഴു​തി​ത്ത​രും എ​ന്നു കുട്ടി വി​ചാ​രി​ക്കും.

പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ൾ തി​രി​ച്ച​റി​യാം

1 -2 ക്ലാ​സ് ആ​കു​ന്പോ​ഴേ​ക്കും സാ​ധാ​ര​ണ കുട്ടി 10 ​വാ​ക്ക് എ​ഴു​തു​ന്പോ​ൾ നമ്മുടെ കുട്ടി​ക്കു 2 വാ​ക്ക് പോ​ലും എ​ഴു​താ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ കുട്ടി​യു​ടെ ഫി​സി​ക്ക​ൽ ഫി​റ്റ്നെ​സ് പ​രി​ശോ​ധി​ക്ക​ണം. മ​സി​ൽ കോ​ർ​ഡി​നേ​ഷ​നി​ൽ ത​ക​രാ​റു​ക​ൾ ഉ​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്ക​ണം. എ​ഴു​താ​നും വാ​യി​ക്കാ​നും പി​ന്നി​ലേ​ക്കു പോ​കു​ന്പോ​ൾ കാ​ഴ്ച​യ്ക്കോ കേ​ൾ​വി​ക്കോ ത​ക​രാ​റു​ണ്ടോ എ​ന്നു പ​രി​ശോ​ധ​ന ന​ട​ത്ത​ണം. 2- 3 ക്ലാ​സ് ക​ഴി​യു​ന്പോ​ഴേ​ക്കും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​ഠ​ന വൈ​ക​ല്യ​ങ്ങ​ളു​ണ്ടോ എ​ന്നു തി​രി​ച്ച​റി​യാം. 6 നു ​പ​ക​രം 9, ഡി​ ക്കു പ​ക​രം ബി ​എ​ന്നി​ങ്ങ​നെ എ​ഴു​തു​ക​യോ വാ​യി​ക്കു​ക​യോ ചെ​യ്താ​ൽ അ​ക്ഷ​ര​ങ്ങ​ളോ​ടും അ​ക്ക​ങ്ങ​ളോ​ടും ബു​ദ്ധി​മുട്ടുണ്ടെ​ന്നു തി​രി​ച്ച​റി​യാ​നാ​വും. അ​ത്ത​രം കുട്ടി​ക​ൾ​ക്കു പ്ര​ത്യേ​ക ശ്ര​ദ്ധ കൊ​ടു​ക്ക​ണം. നാ​ലു വാ​ക്ക് എ​ഴു​താ​ൻ പ​റ​ഞ്ഞ​പ്പോ​ൾ 3 വാ​ക്ക് എ​ഴു​തി​യാ​ൽ​ത്ത​ന്നെ വെ​രി ഗു​ഡ് എ​ന്നു പ​റ​ഞ്ഞ് അ​പ്പോ​ൾ​ത്ത​ന്നെ അ​ഭി​ന​ന്ദി​ക്ക​ണം. കുട്ടി​ക​ൾ ചെ​യ്യു​ന്ന ചെ​റി​യ കാ​ര്യ​ങ്ങ​ളെ വ​രെ അം​ഗീ​ക​രി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യ​ണം.


വാക്കുകൾ പരിചയപ്പെടുത്തുന്പോൾ

കുട്ടി​ക​ളെ വാ​ക്കു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്പോ​ൾ വേ​ണ്ട​തു സ​മ​ഗ്ര​മാ​യ സ​മീ​പ​നം. ​എ ഫോ​ർ ആ​പ്പി​ൾ എ​ന്ന് ന​ഴ്സ​റി ക്ലാ​സി​ലെ കുട്ടി​യെ അമ്മ പഠിപ്പിക്കുന്പോൾ a p p l e എ​ന്നു സ്പെ​ല്ലിം​ഗ് മാത്രം പ​റ​ഞ്ഞു കൊ​ടു​ത്താ​ൽ കുട്ടി ​അ​തു​മാ​ത്രം പ​ഠി​ക്കും. അ​ങ്ങ​നെ പ​ഠി​ക്കു​ന്ന​തി​ൽ ഒ​ര​ർ​ഥ​വു​മി​ല്ല. പ​ക​രം ഒ​രാ​പ്പി​ൾ എ​ടു​ത്തു കാ​ണി​ച്ചു പ​റ​ഞ്ഞാ​ൽ അ​ത് ആ​പ്പി​ളാ​ണെ​ന്നു കുട്ടി​ക്ക് അ​പ്പോ​ൾ​ത്ത​ന്നെ പി​ടി​കിട്ടും. അ​തിന്‍റെ സ്പെ​ല്ലിം​ഗ് ആ​പ്പി​ളി​നോ​ടു ചേ​ർ​ത്തു കാ​ണി​ക്കു​ന്പോ​ൾ അ​തു ര​ണ്ടും തമ്മി​ൽ കുട്ടി ​ബ​ന്ധി​പ്പി​ക്കും. തമ്മി​ലു​ള്ള ബ​ന്ധം മ​ന​സി​ലാ​കും. അ​തോ​ടൊ​പ്പം ധാ​രാ​ളം കാ​ര്യ​ങ്ങ​ൾ ചേ​ർ​ത്തു പ​റ​യാം. ഈ ​ആ​പ്പി​ളിന്‍റെ നി​റ​മെ​ന്താ​ണെന്നു ചോദിക്കാം. ചെ​മ​പ്പാ​ണ് എ​ന്നു കുട്ടി ​പ​റ​യു​ന്പോ​ൾ ഒ​രു നി​റം പ​ഠി​ക്കും. ഇ​തി​നു ഗോ​ളാ​കൃ​തി​യാ​ണ് എ​ന്നു പ​റ​യു​ന്പോ​ൾ ഗോ​ളം എ​ന്ന ഷേ​പ്പ് കുട്ടി ​പ​ഠി​ക്കും. ഇ​തൊ​രു ഫ​ല​മാ​ണ് എ​ന്നു പ​റ​യു​ന്പോ​ൾ ഫ്രൂട്ട്സ്, ​വെ​ജി​റ്റ​ബി​ൾ തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ളി​ലേ​ക്കു കുട്ടി ​എ​ത്തും.

നമ്മുടെ കൈ​യി​ൽ ഇ​പ്പോ​ൾ ഒ​രാ​പ്പി​ൾ മാ​ത്ര​മേ​യു​ള്ളു. എ​നി​ക്കും ക​ഴി​ക്ക​ണം, നി​ന​ക്കും ക​ഴി​ക്ക​ണം. അ​പ്പോ​ൾ എ​ന്തു​ചെ​യ്യും? അ​പ്പോ​ൾ കുട്ടി​ത​ന്നെ പ​റ​യും ഇ​തു മു​റി​ക്ക​ണ​മെ​ന്ന്. ഇ​തു ര​ണ്ടു തു​ല്യ ഭാ​ഗ​ങ്ങ​ളാ​യി മു​റി​ച്ചാ​ൽ പ​കു​തി​യെ​ന്നു പ​റ​യാം. ര​ണ്ടു പേ​ർ കൂ​ടി വ​ന്നാ​ൽ ഓ​രോ​ന്നും വീ​ണ്ടും മു​റി​ക്കും. പ​ങ്കു​വ​ച്ച് എ​ല്ലാ​വ​ർ​ക്കും കൊ​ടു​ക്കും. ഷെ​യ​റിം​ഗ്(​പ​ങ്കു​വ​യ്ക്ക​ൽ) എ​ന്ന മൂ​ല്യം അ​തി​ലൂ​ടെ പ​ഠി​ക്കും. ആ​പ്പി​ൾ ഒ​രു ഫ​ല​മാ​ണെ​ന്നും അ​തി​ൽ ധാ​രാ​ളം വി​റ്റാ​മി​നു​ക​ൾ ഉ​ള്ള​തി​നാ​ൽ അ​തു ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു ന​ല്ല​താ​ണെ​ന്നും പ​റ​യാം. ഇ​താ​ണ് പ​ഠ​ന​ത്തി​ലെ ഹോ​ളി​സ്റ്റി​ക് അ​പ്രോ​ച്ച് - സ​മ​ഗ്ര​മാ​യ സ​മീ​പ​നം. ലാം​ഗ്വേ​ജ് ഡി​ഫി​ക്ക​ൽ​റ്റി​യു​ള്ള ഒ​രു കുട്ടി​യാ​ണെ​ങ്കി​ൽ സ്പെ​ല്ലിം​ഗ് പ​ഠി​ക്കി​ല്ലാ​യി​രി​ക്കാം. പ​ക്ഷേ, ഇ​ത്ര​യും കാ​ര്യ​ങ്ങ​ൾ ആ ​കുട്ടി മ​ന​സി​ലാ​ക്കും. അ​തു ക​ഴി​ഞ്ഞ് ആ​പ്പി​ൾ മു​റി​ച്ചു കൊ​ടു​ത്താ​ൽ അ​ത്ര​യും ഭ​ക്ഷ​ണ​വും കുട്ടി​യു​ടെ ഉ​ള്ളി​ലെ​ത്തും. കുട്ടി ​ഹാ​പ്പി​യാ​വും. ഇ​ത്ത​ര​ത്തി​ലാ​വ​ണം വീട്ടി​ലെ വി​ദ്യാ​ഭ്യാ​സം. പ​ഠി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കു ജീ​വി​ത​വു​മാ​യി എ​ന്താ​ണു ബ​ന്ധം എ​ന്ന​തു പ​ര​മാ​വ​ധി കുട്ടി​ക​ളി​ലെ​ത്തി​ക്ക​ണം. അ​താ​ണ് അ​മ്മയു​ടെ ധ​ർ​മം. അ​താ​ണു ലൈ​ഫ് സ്കി​ൽ വി​ദ്യാ​ഭ്യാ​സം. (തുടരും)

ഡോ. ​റോ​സമ്മ ഫി​ലി​പ്പ്,
അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം;
(ക​രി​ക്കു​ലം എ​ക്സ്പർട്ട്)

തയാറാക്കിയത് - ടിജിബി