Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കാമറ മാത്രമല്ല, ജനവും കാണുന്നുണ്ട്
Monday, May 8, 2023 12:24 AM IST
ഇവിടെ വച്ചിരിക്കുന്ന കാമറകള്‍ ശരിക്കും എഐ കാമറകളാണോ?
അതോ അഴിമതി കാമറകളോ? മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്...
ട്രാഫിക് ലംഘനങ്ങള്‍ പിടികൂടാനെന്നതിന്റെ മറവില്‍ കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിക്കാന്‍ ആവിഷ്ക്കരിച്ച ‘സേഫ് കേരള’ പദ്ധതിയിലെ വന്‍ അഴിമതി തെളിവ് സഹിതം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ മൗനത്തിന്റെ വത്മീകത്തിൽ ആണ്ടിരുന്ന താങ്കള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. എല്ലാം ദുരാരോപണങ്ങളാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് തടിതപ്പാനാണ് താങ്കള്‍ ശ്രമിച്ചത്. സര്‍ക്കാരിനെതിരേ എന്തെല്ലാം കെട്ടിച്ചമയ്ക്കാന്‍ പറ്റുമോ അതെല്ലാമാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അതൊന്നും ഏശുകയില്ലെന്നും താങ്കള്‍ പറയുന്നുണ്ട്. താങ്കള്‍ ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ല.
പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നും കെട്ടിച്ചമച്ചിട്ടില്ല. ഈ ഇടപാടില്‍ സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന രേഖകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടു വരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാവും? സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കുറച്ചു കറക്ക് കമ്പനികളെ വച്ച് നടത്തിയ വന്‍കൊള്ളയുടെ രേഖകളാണ് പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്.
എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടത്തിയ തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവരുമ്പോള്‍ അവ കെട്ടിച്ചമച്ചതാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. പ്രതിപക്ഷവും മാധ്യമങ്ങളും പുറത്തുകൊണ്ടുവന്ന രേഖകളിന്മേല് വ്യക്തമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. പുറത്തുവന്ന വസ്തുതകളില്‍ ഒന്നെങ്കിലും തെറ്റാണെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ? ഇനി പുറത്തുവന്ന രേഖകള്‍ താങ്കള്‍ പറയുന്നതു പോലെ കെട്ടിച്ചമച്ചതാണെങ്കില്‍ ഒറിജിനല്‍ രേഖകള്‍ പുറത്തു വിടാന്‍ തയാറാണോ എന്ന് ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു.
ശൗര്യം എവിടെ?
ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഒരു മണിക്കൂര്‍ പത്രസമ്മേളനം നടത്തി വാചക കസര്‍ത്തു നടത്തുകയും സ്വന്തക്കാരായ പത്രക്കാരെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ച് മറുപടി പറയുകയും ചെയ്യുന്ന താങ്കളുടെ ശൗര്യം ഇപ്പോള്‍ എവിടെപ്പോയി? ഇവിടെ എഐ കാമറയിലെ അഴിമതി പൊതുസമൂഹത്തിന് മുന്നില്‍ പകല്‍പോലെ വ്യക്തമായതിനാലാണ് മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയിരിക്കുന്നത്. സ്വയം സംസാരിക്കുന്ന രേഖകളാണ് പുറത്തു വന്നിട്ടുള്ളത്. അതിന് മറുപടി പറയാന്‍ താങ്കള്‍ക്ക് സ്വാഭാവികമായും കഴിയില്ലെന്ന് എനിക്കറിയാം.
മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസില്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത്തിന്റെയും പൊതുസമൂഹത്തോടുള്ള പുച്ഛത്തിന്റെയും തെളിവാണ്. ഞങ്ങള്‍ എന്ത് അഴിമതിയും നടത്തും, ചോദിക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ആരാ എന്ന ധിക്കാരമാണ് ആ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. തുടര്‍ഭരണം ലഭിച്ച പശ്ചിമബംഗാളിലും ത്രിപുരയിലും നിങ്ങളുടെ പാര്‍ട്ടി കല്ലിന്മേല് കല്ലില്ലാതെ തകര്‍ന്നടിഞ്ഞത് ഈ അഹന്തയും പൊതുസമൂഹത്തോടുള്ള പുച്ഛവും കാരണമാണെന്ന് ഞാന്‍ ഓര്‍മ്മപ്പെടുത്തട്ടെ.
കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് എഐ കാമറയുടെ മറവില്‍ നടന്നതെന്ന് ഇതിനകം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവന്ന രേഖകള്‍ അനുസരിച്ച് വെറും 58 കോടിക്ക് തീരേണ്ട പദ്ധതിയാണ് 152 കോടിയും പിന്നീട് 232 കോടിയുമൊക്കെയായി ഉയര്‍ത്തിയത്. പദ്ധതി ആസൂത്രണം ചെയ്യുന്നതിന് മുന്‍പേ അഴിമതി ആസൂത്രണം നടത്തി എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. അടിമുടി കൃത്രിമമാണ് നടന്നിരിക്കുന്നത്.
ടെണ്ടര്‍ നേടിയ എസ്ആര്ടിഒയും അശോക ബില്‍ഡ്കോണും നേരത്തേ തന്നെ ബിസിനസ് പങ്കാളികളായിരുന്നു. മറ്റൊരു കമ്പനിയായ അക്ഷരയ്ക്ക് ആവശ്യമായത്ര പരിചയ സമ്പത്തുമില്ല. ബിസിനസ് പങ്കളാത്തമുള്ള കമ്പനികള്‍ ടെണ്ടറില്‍ ഒത്തുകളിക്കുന്നത് കുറ്റകരമാണ്. കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലുള്ള കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യക്ക് (സിസിഐ) ഇതില്‍ ഇടപെടാനും ശിക്ഷ വിധിക്കാനുമാവും. പദ്ധതിയുടെ അടിസ്ഥാനമായ ഈ ടെണ്ടര്‍ തന്നെ ഒത്തുകളിയും നിയമവിരുദ്ധവുമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഈ ടെണ്ടര്‍ അടിയന്തിരമായി റദ്ദ് ചെയ്യുകയാണ് വേണ്ടതെന്ന് ഞാന്‍ താങ്കളെ ഓര്‍മ്മിപ്പിക്കുന്നു.
പ്രസാഡിയോയുടെ വളർച്ച
ഈ ഇടപാടില്‍ കൊള്ളലാഭം കൊയ്ത പ്രസാഡിയോക്ക് താങ്കളുടെ പാര്‍ട്ടിയുമായി എന്താണ് ബന്ധമെന്നു വെളിപ്പെടുത്താന്‍ താങ്കള്‍ തയാറാണോ? പ്രസാഡിയോയ്ക്ക് താങ്കളുടെ ബന്ധുവുമായി ബന്ധമൊന്നും ഇല്ലെന്ന് താങ്കള്‍ക്ക് പറയാനാവുമോ? കാര്യമായ ജോലിയൊന്നും ചെയ്യാതെ പദ്ധതിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60%വും പ്രസാഡിയോ കൈക്കലാക്കുന്നതിന്റെ ഗുട്ടന്‍സ് താങ്കള്‍ക്ക് വിശദീകരിക്കാനാകുമോ? അഞ്ചു വര്‍ഷം മുന്‍പ് മാത്രം രൂപീകരിച്ച പ്രസാഡിയോക്ക് സര്‍ക്കാരിന്റെ കരാറുകളെല്ലാം കിട്ടുന്ന മറിമായം എങ്ങനെ സംഭവിച്ചു? പൊടുന്നനെ പ്രസാഡിയോ എങ്ങനെ ഇത്രയും വളര്‍ന്നു വലുതായി. എഐ കാമറാ പദ്ധതിയില്‍ ആകെ ചിലവ് വേണ്ടി വരുന്ന 58 കോടി കിഴിച്ചുള്ള തുക ആരുടെയൊക്കെ കീശയിലേക്കാണ് പോകുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കളില്‍ നിക്ഷിപ്തമാണ്.
ഏറ്റവുമൊടുവില്‍ ഒരു കാര്യത്തിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം. ഇവിടെ വച്ചിരിക്കുന്ന കാമറകള്‍ ശരിക്കും എഐ കാമറകളാണോ? അതോ അഴിമതി കാമറകളോ? ഈ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് നേരത്തേ തന്നെ കിട്ടിയ പരാതിയില്‍ നടപടി എടുക്കാതെ അതിൻമേല് അടയിരുന്ന് എല്ലാത്തിനും ഒത്താശ ചെയ്തു കൊടുത്ത വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നത് വലിയ തമാശയാണ്.
ഇപ്പോള്‍ മറ്റൊരു വകുപ്പിലെ വിജിലന്‍സ് അന്വേഷണത്തെ എഐ കാമറയുടേതെന്ന തരത്തിൽ ബോധപൂർവ്വം പുകമറ സൃഷ്ടിക്കാനെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും ബോദ്ധ്യമുണ്ട്. ഇത്തരം പൊടിക്കൈകള്‍ കൊണ്ട് ഈ വന്‍അഴിമതിയെ മൂടി വയ്ക്കാമെന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് തെറ്റിപ്പോയി എന്നേ പറയാനുള്ളൂ. ജനം എല്ലാം കാണുന്നുണ്ട് എന്ന് താങ്കള്‍ ഓര്‍ക്കണമെന്നുമാത്രം ഇപ്പോള്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
Latest News
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top