കാ​ലി​ത്തൊ​ഴു​ത്തി​ലെ ഉ​ണ്ണി
കാ​ലി​ത്തൊ​ഴു​ത്തി​ലെ ഉ​ണ്ണി
ധനുമാസക്കുളിരിലെ പാതിരാവില്‍
തൂമഞ്ഞു പെയ്യുന്ന പൊന്‍രാവില്‍
ആഹ്ലാദചിത്തരായ് വാനിലെ താരകള്‍
ഏറ്റുപാടി...ഏറ്റുപാടി
രക്ഷകനാം ഉണ്ണിയേശു പിറന്നു
ഉണ്ണിയേശു പിറന്നു ഉണ്ണിയേശു പിറന്നു
ഹല്ലേലുയ്യാ...ഹല്ലേലുയ്യാ...ഹല്ലേലുയ്യാ...
ഹല്ലേലുയ്യാ...ഹല്ലേലുയ്യാ...ഹല്ലേലുയ്യാ...

കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍
പൂമെത്തയില്ലാ, പൊന്‍തൊട്ടിലില്ലാ (2)
കാലികള്‍ക്കരികില്‍, കീറത്തുണിയില്‍ (2)

അമ്മതന്‍ പൊന്നോമനയ്ക്കു ജന്മമേകി.
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ

രക്ഷകനാം ഉണ്ണിയേശുവിനെത്തേടി (2)
മൂന്നു രാജാക്കന്മാര്‍ പുല്‍ക്കൂട്ടിലെത്തി
പൊന്നും മീറയും കുന്തിരിക്കവുമൊപ്പം
അവര്‍ ഉണ്ണിയേശുവിനു കാഴ്ചയേകി
ഹല്ലേലുയ്യാ...ഹല്ലേലുയ്യാ...ഹല്ലേലുയ്യാ...
ഹല്ലേലുയ്യാ...ഹല്ലേലുയ്യാ...ഹല്ലേലുയ്യാ...

ആനിമ്മ മാത്യു ആലപ്പുഴ

useful_links
story
article
poem
Book