ഉപ്പ് കലർന്ന ബലി
ഉപ്പ് കലർന്ന ബലി സിസ്റ്റര്‍ റോസ്‌ലിന്‍ എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
“നി​ന്‍റെ ബ​ലി​യോ​ടൊ​പ്പം ഉ​പ്പു ക​ല​ർ​ത്ത​ണം’’ എ​ന്ന നി​ർ​ദേ​ശം ആ​ചാ​ര്യ​ന്മാ​രു​ടെ പു​സ്ത​ക​ത്തി​ൽ (ലേ​വ്യ 2,13) കാ​ണാ​ൻ ക​ഴി​യും. എ​ന്താ​ണ് ഈ ​ഉ​പ്പ് എ​ന്ന​തി​നു “നി​ന്‍റെ ക​ർ​ത്താ​വി​നോ​ടു​ള്ള സ്നേ​ഹ​മാ​യി​രി​ക്ക​ട്ടെ നി​ന്‍റെ അ​ർ​പ്പ​ണ​ത്തി​ന്‍റെ ഉ​പ്പ്’ എ​ന്ന ഹൃ​ദ്യ​മാ​യ വ്യാ​ഖ്യാ​ന​മാ​ണു സു​റി​യാ​നി പി​താ​ക്ക​ന്മാ​ർ ന​ൽ​കു​ക. ക​ർ​തൃ​സ്നേ​ഹം പ്രാ​യോ​ഗി​ക​മാ​ക്കേ​ണ്ട​തു സ​ഹ​ജ​സ്നേ​ഹ​ത്തി​ലൂ​ടെ​യാ​ണെ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും അ​വ​ർ ത​യാ​റ​ല്ല.

ഒ​രു പ​രി​ധികൂ​ടി​ക​ട​ന്ന് നീ ​നി​ന്‍റെ സ​ഹ​മ​നു​ഷ്യ​രു​ടെ പ​കു​തി​യാ​ണെന്നാ​ണ് മാ​ർ അ​പ്രേം പ​ഠി​പ്പി​ക്കു​ക (മാ​ർ അ​പ്രേം, സ​ഭാ​ഗീ​ത​ങ്ങ​ൾ 4,6)- അ​തു​കൊ​ണ്ടു നീ ​പ്രാ​ർ​ത്ഥി​ക്കാ​നാ​യി നി​ൽ​ക്കു​ന്പോ​ൾ നി​ന്‍റെ ശ​ത്രു​പോ​ലും നി​ന്നി​ൽ സ​ന്നി​ഹി​ത​നാ​യി​രി​ക്കും. നീ ​ഒ​രു ന​ല്ല കാ​ര്യ​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ന്പോ​ൾ നി​ന്‍റെ അ​യ​ൽ​ക്കാ​ര​നു​വേ​ണ്ടി​യും അ​പേ​ക്ഷി​ക്കു​ക. തി​ന്മ നി​ന്നി​ൽ​നി​ന്ന് അ​ക​ലാ​ൻ ആ​ഗ്ര​ഹി​ക്കു​ന്പോ​ൾ നി​ന്‍റെ സ​ഹ​മ​നു​ഷ്യ​ർ​ക്കാ​യും അ​ത് ആ​ഗ്ര​ഹി​ക്കു​ക.

നി​ന​ക്കു​വേ​ണ്ടി​മാ​ത്ര​മു​ള്ള നി​ന്‍റെ പ്രാ​ർ​ഥ​​ന​ക​ൾ ശു​ഷ്ക​മാ​ണ്. ആ ​പ്രാ​ർ​ഥ​ന ഉ​ന്ന​ത​ത്തി​ലേ​ക്കു പ​റ​ക്കാ​ൻ ചി​റ​കു​ക​ളി​ല്ലാ​തെ നി​ന്‍റെ വാ​യി​ൽ​ത​ന്നെ ഇ​രി​ക്കും. എ​ന്നാ​ൽ നി​ന്‍റെ സ​ഹ​മ​നു​ഷ്യ​ർ​ക്കാ​യി നീ ​പ്രാ​ർ​ത്ഥി​ക്കു​ന്പോ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ നി​ന​ക്കു​വേ​ണ്ടി ത​ന്നെ​യാ​ണു നീ ​പ്രാ​ർ​ഥി​ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.