പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾക്കെതിരേ നടപടി: മന്ത്രി
പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾക്കെതിരേ നടപടി: മന്ത്രി
ശബരിമല: പെർമിറ്റ് ഇല്ലാതെ തീർഥാടകരുമായി ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ മോട്ടോർ വാഹന അധികൃതർക്ക് നിർദേശം നൽകി. പമ്പയിൽ നടന്ന അവലോകന യോഗത്തിലാണ് നിർദേശം. തീർഥാടകരുമായി എത്തുന്ന ഓട്ടോറിക്ഷകളുടെ നമ്പർ രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ജില്ലയിലെ ആർടി ഓഫീസുകൾക്ക് ഇത് കൈമാറും. അതാതു ജില്ലകളിലായിരിക്കും നടപടികൾ സ്വീകരിക്കുക. തുടക്കത്തിൽ പിഴ ഈടാക്കാനാണ് നിർദേശം.


വാഴക്കുലയും തേങ്ങയും വച്ച് അലങ്കരിച്ചുവരുന്ന ഓട്ടോറിക്ഷകൾ ആനകളെ ആകർഷിക്കുകയും ഇത് അപകടത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റില്ലാതെ വരുന്നവർക്കെതിരെയും നടപടിയുണ്ടാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.