നീലിമലയിൽ ആർഒ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു
നീലിമലയിൽ ആർഒ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു
ശബരിമല: അയ്യപ്പന്മാർക്ക് കുടിവെള്ളം സുലഭമാക്കുന്നതിനായി ജലവകുപ്പ് കൂടുതൽ ഇടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നീലിമലയിൽ ദിവസം 20,000 ലിറ്റർ കുടിവെള്ളം ലഭ്യമാക്കുന്ന ആർഒ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. ഇന്നലെ കിയോസ്കുകൾ സ്‌ഥാപിക്കുന്ന അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായതോടെ കുടിവെള്ള വിതരണം പൂർണതോതിലായതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ രാജേഷ് ഉണ്ണിത്താൻ പറഞ്ഞു.

അപ്പാച്ചിമേടു മുതൽ നീലിമലവരെ നിലവിൽ 17 കിയോസ്കുകൾ ഉണ്ട്. ഇവയുടെ എണ്ണം വർധിപ്പിക്കും. ചുക്കുവെള്ളവിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും ജലദൗർലഭ്യം അയ്യപ്പന്മാരെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിലാണ് പത്ത് ടാപ്പുകൾ അടങ്ങിയ അഞ്ചുവീതം കിയോസ്കുകൾ സ്‌ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ചെളിക്കുഴിവരെ ജലവിതരണ സംവിധാനം ജല അഥോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.