ശുദ്ധജല ക്ഷാമം
ശുദ്ധജല ക്ഷാമം
പമ്പ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ശുദ്ധജല ക്ഷാമം. ജലവിഭവ വകുപ്പ് സ്റ്റാൻഡിൽ സ്‌ഥാപിച്ച ശുദ്ധജല വിതരണ കൗണ്ടർ ഇന്നലെ മുതൽ പ്രവർത്തനരഹിതമാണ്. കുപ്പിവെള്ളം ഹൈക്കോടതി നിരോധിച്ചതിനാൽ കുടിവെള്ളത്തിന് കടുത്ത ക്ഷാമമാണ് പമ്പയിൽ നേരിടുന്നത്.

ഇതു പരിഹരിക്കാൻ വേണ്ടിയാണ് ശുദ്ധജല വിതരണ കൗണ്ടർ സ്‌ഥാപിച്ചത്. എന്നാൽ, ഇന്നലെ രാത്രി മുതൽ ഇതും പ്രവർത്തനരഹിതമാകയാൽ തീർഥാടകർ തീർത്തും ബുദ്ധിമുട്ടുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.