കാണിക്കയിലും നടവരവിലും വൻ വർധന
കാണിക്കയിലും നടവരവിലും വൻ വർധന
ശബരിമല: മണ്ഡലകാലം ആരംഭിച്ച് 22 ദിനങ്ങൾ പിന്നിടുമ്പോൾ ശബരിമലയിൽ കാണിക്കയിലും നടവരവിലും വൻ വർധന്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 11.53 കോടി രൂപയാണ് വർധന. അരവണ വിൽപനയിൽ മുൻ വർഷത്തെക്കാൾ ഒമ്പതുകോടിയോളം രൂപ അധികമായി ലഭിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ 32.18 കോടി രൂപയായി.

അപ്പം വിൽപന മുൻ വർഷത്തെ 5.34 കോടിയായിരുന്നത് 6.16 കോടിയായി ഉയർന്നു.അന്നദാനത്തിനുള്ള സംഭാവന 34.37 ലക്ഷം എന്ന മുൻ കണക്കിൽ നിന്നും 40.25 ലക്ഷമായി വർധിച്ചു. കാണിക്ക 21.96 കോടിയായിരുന്നത് 23.83 കോടിയായി ഉയർന്നുവെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.