വ്യാജരസീത്: രണ്ടുപേരെ അറസ്റ്റുചെയ്തു
വ്യാജരസീത്: രണ്ടുപേരെ അറസ്റ്റുചെയ്തു
ശബരിമല: സന്നിധാനത്ത് വിരിപ്പുരയ്ക്ക് അമിതനിരക്ക് ഈടാക്കി വ്യാജ രസീത് നൽകിയ രണ്ടുപേരെ സന്നിധാനം പോലീസ് അറസ്റ്റു ചെയ്തു. വ്യാജരസീത് അച്ചടിച്ചുവെന്ന് സമ്മതിച്ച ഒരാളെ സന്നിധാനത്തെ താൽക്കാലിക ജോലിയിൽ നിന്ന് ഒഴിവാക്കി പറഞ്ഞുവിട്ടു.

നിലമ്പൂർ ഉണക്കമണ്ണ പാലമേട്ടെ മുഹമ്മദ് മൻസൂർ (39), കന്യാകുമാരി കുളച്ചിൽ ചെമ്പൻവിളയിലെ സൈമൺ സ്റ്റോവ് (54) എന്നിവരെയാണ് സന്നിധാനം എസ്ഐ ബി വിനോദ്കുമാർ പിടികൂടിയത്. സൈമൺ സ്റ്റോവിന്റെ സഹോദരൻ ജോൺ മാർക്കോസാണ് വിരിപ്പുരയുടെ ടെൻഡർ ഏറ്റെടുത്തത്. ഇത് മറ്റൊരാളിൽ നിന്നും ഇയാൾ വാങ്ങിയതാണെന്നും അതല്ല മറിച്ചു വിറ്റതാണെന്നും പറയപ്പെടുന്നു.ബുധനാഴ്ച അർധരാത്രിക്കുശേഷമാണ് സംഭവം.


അന്നാദനമണ്ഡപത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന വിരിപ്പുരയിലാണ് തീർഥാടകരിൽ നിന്നും അമിതനിരക്ക് ഈടാക്കിയത്. 25 രൂപയാണ് ദേവസ്വം നിശ്ചയിച്ച നിരക്ക്. ഇതിനുപകരം 35 രൂപയാണ് ഈടാക്കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.