Tax
Services & Questions
പ്രത്യേക ഉത്തരവ് വേണം
പ്രത്യേക ഉത്തരവ് വേണം
എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പെ​ട്ടെ​ന്നു​ണ്ടാ​യ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കൃത ലി​സ്റ്റി​ൽ​പ്പെ​ട്ട സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ട​ത്തേ​ണ്ട​താ​യി വ​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി. ഏ​ക​ദേ​ശം 1.5 ല​ക്ഷം രൂ​പ ചെ​ല​വാ​യി. ആ​ദ്യം തൊ​ട്ട​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ബ​ന്ധ​പ്പെ​ട്ട​ശേ​ഷ​മാ​ണ് സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ച്ച​ത്. ഈ ​ചി​കി​ത്സ​യ്ക്കു ചെ​ല​വാ​യ തു​ക റീ​ഇം​ബേ​ഴ്സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ?
നീന, ആ​ല​പ്പു​ഴ

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​ച്ചെ​ല​വ് റീ​ഇം​ബേ​ഴ്സ് ചെ​യ്യു​ന്ന​തി​ൽ സ​ർ​ക്കാ​ർ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ 12.01. 2020ലെ 34/2020 ​സ​ർ​ക്കു​ല​ർ പ്ര​കാ​രം സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തു​ന്ന ചി​കി​ത്സാ ചെ​ല​വ് റീ​ഇം​ബേ​ഴ്സ് ചെ​യ്തു കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഗ​വ​. പാ​ന​ലി​ലൂ​ടെ സ്വകാര്യ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ത്തു​ന്ന ചി​കി​ത്സ​യ്ക്ക ്ഇത് ബാ​ധ​ക​മ​ല്ല. ഈ ​സ​ർ​ക്കു​ല​ർ താ​ത്കാ​ലി​ക​മാ​യി​ട്ട് ഇ​റ​ക്കി​യി​ട്ടു​ള്ള​താ​ണ്. എ​ങ്കി​ൽ​പ്പോ​ലും സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് പ്ര​കാ​രം സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ് ബി​ല്ലു​ക​ൾ പാ​സാ​ക്കി ന​ൽ​കു​ന്നു​ണ്ട്.