Services & Questions
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
Tuesday, May 25, 2021 11:38 AM IST
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18102019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഗ്രേഡ് ലഭിച്ചിട്ടില്ല. ശന്പളം പുതുക്കി നിശ്ചയിച്ചതിനുശേഷം ഹയർ ഗ്രേഡിന് അപേക്ഷ സമർപ്പിച്ചാൽ പോരേ. അതോ ഹയർഗ്രേഡ് വാങ്ങിയശേഷം മാത്രമേ ശന്പളം പരിഷ്കരിക്കാൻ സാധിക്കുകയുള്ളോ?
ലീന മാത്യു, ചങ്ങനാശേരി
01072019 മുതലുള്ള ശന്പളം പുതുക്കി നിശ്ചയിച്ചശേഷം ഹയർഗ്രേഡ് ലഭിക്കാനുള്ള അപേക്ഷ സമർപ്പിച്ചാൽ മതി. ഏതു രീതിയിലും ശന്പളം പുതുക്കി നിശ്ചയിക്കാം. ഹയർഗ്രേഡ് നിലവിലുള്ള സ്കെയിലിൽ ലഭിക്കാനുള്ള അപേക്ഷ സമർപ്പിച്ചാൽ ശന്പളം പരിഷ്കരിക്കാൻ കാലതാമസം നേരിടുന്നതാണ്. ഏതു രീതിയും താങ്കൾക്കു സ്വീകരിക്കാവുന്നതാണ്.