Services & Questions
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
Tuesday, May 25, 2021 11:37 AM IST
18 07 2019ൽ സർവീസിൽ പ്രവേശിച്ചു. എന്റെ ശന്പളം പരിഷ്കരിക്കേണ്ട ആവശ്യമുണ്ടോ? ശന്പളപരിഷ്കരണം 01 07 2019ലെ അടിസ്ഥാന ശന്പളത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. അതുപോലെ എനിക്ക് 01 09 2020ൽ ഒരു ഇൻക്രിമെന്റ് ലഭിച്ചിട്ടുമുണ്ട്. ഇതു ശന്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കാര്യം അല്ലല്ലോ. അപ്പോൾ ഏതു രീതിയാണു സ്വീകരിക്കേണ്ടത്?
ജയലാൽ ടി.എം, ആലപ്പുഴ
01 07 2019നുശേഷം സർവീസിൽ വന്നവരുടെ ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്. പുതുക്കിയ ശന്പളസ്കെയിൽ ലഭിക്കാൻവേണ്ടി നിലവിലുള്ള ശന്പളസ്കെയിലിന്റെ കറസ്പോണ്ടൻസ് സ്കെയിൽ സ്വീകരിച്ചാൽ മതിയല്ലോ. അതുപോലെ ഒരു വർഷം പൂർത്തിയാകുന്പോൾ ലഭിക്കുന്ന ഇൻക്രിമെന്റ് പുതുക്കിയാൽ ശന്പളസ്കെയിലിലെ നിരക്ക് സ്വീകരിച്ചാൽ മതി.