Tax
Services & Questions
വിവാഹിതരായ മകനോ മകൾക്കോ ആശ്രിതനിയമനം ലഭിക്കും
വിവാഹിതരായ മകനോ മകൾക്കോ  ആശ്രിതനിയമനം ലഭിക്കും
എ​ന്‍റെ അ​ച്ഛ​ൻ വനംവകുപ്പി ൽ ഗാ​ർ​ഡ് ആ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു. അ​മ്മ ആറു വ​ർ​ഷം മു​ന്പ് ഒ​രു അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഞാ​ൻ ഒ​രു മ​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. എ​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഇ​പ്പോ​ൾ മൂന്നു വ​ർ​ഷ​മാ​യി. എ​ന്‍റെ ഭ​ർ​ത്താ​വി​ന് സ​ർ​ക്കാ​ർ ജോ​ലി ഇ​ല്ല. ഭർത്താവ് സ്വകാര്യമേഖല യിലാണ് ജോ​ലിചെ​യ്യു​ന്ന​ത്. വി​വാ​ഹി​ത​യാ​യ എ​നി​ക്ക് സ​മാ​ശ്വാ​സ പ​ദ്ധ​തി പ്ര​കാ​രം ജോ​ലി​ക്ക് അ​ർ​ഹ​ത​യി​ല്ലേ? വി​വാ​ഹി​ത ആ​യ​തു​കൊ​ണ്ട് ജോ​ലി ല​ഭി​ക്കാ​ൻ സാ​ധ്യ​ത ഇ​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത് ? ഇതു ശരിയാണോ?
എം. ​ജ​യ​കു​മാ​രി, റാ​ന്നി

മു​ന്പ് ആ​ശ്രി​ത നി​യ​മ​ന പ​ദ്ധ​തി​യി​ൽ വി​വാ​ഹി​ത​രാ​യ മ​ക നെ​യോ മ​ക​ളെ​യോ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​വ്യ​വ​സ്ഥ പി​ന്നീ​ട് ഭേ​ദ​ഗ​തി ചെ​യ്തു. ഇ​തി​ൻ​പ്ര​കാ​രം മ​ര​ണ​മ​ട​ഞ്ഞ ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ശ്രി​ത​ൻ / ആ​ശ്രി​ത​യാ യി​രു​ന്നു ഇ​വ​ർ എ​ന്നു തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് വി​വാ​ഹി​ത​രാ​യ മ​ക​ൻ /മ​ക​ൾ എ​ന്നി​വ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ വി​വാ​ഹ​ശേ​ഷ​വും ഇ​വ​ർമരണമടഞ്ഞ ജീവനക്കാരു ടെ ആ​ശ്രി​ത​രാ​യി​രു​ന്നു എ​ന്നു തെ​ളി​യി​ക്കു​ന്ന ത​ഹ​സീൽ​ദാ​രി​ൽ​നി​ന്നു ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​നി​യോ​റിറ്റി ക​ണ​ക്കാ​ക്കു​ന്ന​ത്.
12-4-2010ലെ 14/2010ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ഈ ​വ്യ​വ​സ്ഥ കൂ​ട്ടി​ചേ​ർ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.