Tax
Services & Questions
20 വർഷത്തെ സർവീസ് പൂർത്തിയാക്കണം
20 വർഷത്തെ സർവീസ് പൂർത്തിയാക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ അ​റ്റ​ൻ​ഡ​റാ​യി 18 വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്ന എ​നി​ക്ക് ഈ ​വ​കു​പ്പി​ൽ ത​ന്നെ പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​രി​യാ​യി ആറു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​നി​ക്ക് ശ​ാരീ​രി​ക​മാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്ക​ണ​മെ​ന്നു​ണ്ട്. വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കു​ന്ന​തി​ന് 20 വ​ർ​ഷം സർവീസ് വേ​ണ​മെ​ന്ന് അ​റി​യുന്നു. എ​ന്‍റെ ഫു​ൾ​ടൈം സ​ർ​വീ​സും പാ​ർ​ട്ട്ടൈം ​സ​ർ​വീ​സി​ന്‍റെ 50 ശ​ത​മാ​ന​വും കൂ​ടി ചേ​ർ​ത്താ​ൽ എ​നി​ക്ക് 20 വ​ർ​ഷ​ത്തി​ല​ധി​കം സ​ർ​വീ​സ് ല​ഭി​ക്കും. അ​തി​നാ​ൽ എ​നി​ക്കു വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മോ?
റെ​ജി തോ​മ​സ്, ക​ട്ട​പ്പ​ന

വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റി​ന് അ​പേ​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞത് സർവീസ് 20 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. പാ​ർ​ട്ട്ടൈം സ​ർ​വീ​സും ഫു​ൾ​ടൈം സ​ർ​വീ​സും കൂ​ടി ചേ​ർ​ത്ത് 20 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ പോ​രാ. അതേസ മയം, പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്പോ​ൾ പാ​ർ​ട്ട് ടൈം സ​ർ​വീ​സി​ന്‍റെ 50 ശ​ത​മാ​നം ഫു​ൾ​ടൈം സ​ർ​വീ​സി​നോ​ടൊ​പ്പം ചേ​ർ​ക്കാ​റു​ണ്ട്. 20 വ​ർ​ഷ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന തീ​യ​തി​ക്കു മൂന്നു മാ​സം മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.