Tax
Services & Questions
കാറ്റഗറി മാറാൻ അപേക്ഷിക്കാം
കാറ്റഗറി മാറാൻ അപേക്ഷിക്കാം
ലാ​സ്റ്റ് ഗ്രേ​ഡ് ലി​സ്റ്റി​ൽ​നി​ന്നും എ​ൻ​സി​സി വ​കു​പ്പി​ൽ നൈ​റ്റ് വാ​ച്ച​ർ ത​സ്തി​ക​യി​ൽ ജോ​ലിചെ​യ്യു​ന്ന ആ​ളാ​ണ്. എ​ന്‍റെ ഡ്യൂ​ട്ടി സ​മ​യം വൈ​കു​ന്നേ​രം 4.30 മു​ത​ൽ പി​റ്റേ​ദി​വ​സം രാ​വി​ലെ 9.30 വ​രെ​യാ​ണ്(17 മ​ണി​ക്കൂ​ർ). എ​ന്നാ​ൽ അ​തേ ലി​സ്റ്റി​ൽ​നി​ന്നും ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ യി നി​യ​മ​നം ല​ഭി​ച്ച ആ​ളി​ന് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അഞ്ചു വ​രെ​യാ​ണ് ജോ​ലി. ഒ​രേ ലി​സ്റ്റി​ൽ​നി​ന്ന് നി​യ​മ​നം ല​ഭി​ച്ച​വ​രു​ടെ ജോ​ലി സ​മ​യ​ത്തി​ൽ വ്യ​ത്യാ​സം ഉ​ണ്ടോ? എ​നി​ക്ക് നൈ​റ്റ് ഡ്യൂ​ട്ടി അ​ല​വ​ൻ​സി​ന് അ​ർ​ഹ​ത​യു​ണ്ടോ? ശ​രി​ക്കും സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന് തു​ല്യ​മാ​യ ജോ​ലി​യാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​നു തു​ല്യ​മാ​യ ശ​ന്പ​ള​ത്തി​ന് എ​നി​ക്ക് അ​ർ​ഹ​ത​യു​ണ്ടോ?
കെ.​എ​ൻ. ജി​തേ​ഷ്,
ക​റു​ക​ച്ചാ​ൽ

ഒ​രു പൊ​തു ലി​സ്റ്റി​ൽ​നി​ന്നും വി​വി​ധ വ​കു​പ്പു​ക​ളി​ൽ ല​ഭി​ക്കു​ന്ന നി​യ​മ​ന​ത്തി​ൽ ഓ​രോ വ​കു​പ്പി​ലും വ്യ​ത്യ​സ് ത ജോ​ലി സ​മ​യ​മാ​യി​രി​ക്കും. എ​ൻ​സി​സി വ​കു​പ്പി​ലെ നൈ​റ്റ് വാ​ച്ച​ർ ത​സ്തി​ക​യി​ൽ താ​ങ്ക​ളെ നി​യ​മി​ച്ച​തി​നാ​ലാ​ണ് ജോ​ലി സ​മ​യം അ​ത്ത​ര​ത്തി​ൽ ക്രമീകരിച്ചിരി ക്കുന്നത്്. അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് കാ​റ്റ​ഗ​റി മാ​റു​ന്ന​തി​നു​വേ​ണ്ടി മേ​ല​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​തു​പോ​ലെ ഒ​രു ത​സ്തി​കയ്ക്ക് നി​യ​മി​ക്ക​പ്പെ​ട്ട ആ​ളി​ന് പ്ര​സ്തു​ത ത​സ്തി​ക​യ്ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള അ​ടി​സ്ഥാ​ന ശ​ന്പ​ളമേ ല​ഭി​ക്കു​ക​യു​ള്ളൂ.