Tax
Services & Questions
ശന്പളം ഫിക്സ് ചെയ്യും
ശന്പളം ഫിക്സ് ചെയ്യും
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലിചെ​യ്യു​ന്നു. ടെ​സ്റ്റു​ക​ൾ ഒ​ന്നും ജ​യി​ക്കാ​ത്തതു​കൊ​ണ്ട് എ​നി​ക്ക് ഹ​യ​ർഗ്രേ​ഡോ പ്ര​മോ​ഷ​നോ ല​ഭി​ച്ചി​ല്ല. 50 വ​യ​സ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ടെ​സ്റ്റു​ക​ൾ പാ​സാ​കു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​ന്‍റെ ഫ​ല​മാ​യി ര​ണ്ടു മാ​സം മു​ന്പ് എ​ന്‍റെ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടൊ​പ്പം യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​നും ല​ഭി​ച്ചു. 2018 ഒ​ക്ടോ​ബ​റി​ൽ ഞാ​ൻ 22 വ​ർ​ഷം പൂ​ർ​ത്തി​യാ​കും. അ​പ്പോ​ൾ 22 വ​ർ​ഷ സ​ർ​വീ​സി​ന്‍റെ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത ല​ഭി​ക്കു​മോ? ഹ​യ​ർഗ്രേ​ഡ് അ​നു​വ​ദി​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ?
ഡേ​വി​ഡ് ജോ​ണ്‍, കൂ​ത്താ​ട്ടു​കു​ളം

പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്നു. അ​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ യു​ഡി ക്ല​ർ​ക്കാ​യി പ്രമോഷൻ ല​ഭി​ച്ച​തു​കൊ​ണ്ട് ഇ​നി ഹ​യ​ർഗ്രേ​ഡി​നു​വേ​ണ്ടി അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ 22 വ​ർ​ഷത്തെ സ​ർ​വീ​സ് പൂ​ർ​ത്തീ​ക​രി​ക്കു​ന്പോ​ഴു​ള്ള ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. 22 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ജൂ​ണി​യ​ർ സൂ​പ്ര​ണ്ടി​നു ല​ഭി​ക്കേ​ണ്ട​താ​യ ശ​ന്പ​ള സ്കെ​യി​ലി​ൽ ശ​ന്പ​ളം ഫി​ക്സ് ചെ​യ്യും. അ​തി​നാ​ൽ 22 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​പേ​ക്ഷ മേ​ല​ധി​കാ​രി​ക്കു സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​തി​ന് മ​റ്റ് ത​ട​സം ഒ​ന്നുമില്ല.